മകന്‍ പരീക്ഷയില്‍ വിജയിച്ചു; ആക്രികച്ചവടക്കാരന്‍ സമ്മാനമായി നല്‍കിയത് ഒന്നര ലക്ഷത്തിന്റെ ഐഫോണ്‍ 16
ന്യൂഡല്‍ഹി: ഐഫോണ്‍ 16 ലോഞ്ച് ചെയ്തപ്പോള്‍ ഇന്ത്യയില്‍ വന്‍ തരംഗമായിരുന്നു. ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര തന്നെ നേരത്തെ വില്‍പ്പന ആരംഭിച്ചപ്പോള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആപ്പിളിന്റെ ഓരോ ഫോണിനും വില കൂടുതലായതിനാല്‍ വാങ്ങാന്‍ സാധിക്കാത്ത നിരവധി പേരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ അവരെയെല്ലാം അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്.
ഒരു ആക്രി കച്ചവടക്കാരന്‍ സ്വന്തം മകന് ഐഫോണ്‍ 16 സമ്മാനമായി നല്‍കിയിരിക്കുകയാണ്. ഇയാള്‍ ഐഫോണിന്റെ പുതിയ സീരീസിലുള്ള ഫോണ്‍ അഭിമാനത്തോടെ ഉയര്‍ത്തികാണിക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

രണ്ട് ഐഫോണുകളാണ് ഈ ആക്രി കച്ചവടക്കാരന്‍ വാങ്ങിയത്. വീഡിയോയില്‍ ഇയാളോട് എന്താണ് ജോലി എന്നെല്ലാം ആളുകള്‍ ചോദിക്കുന്നുണ്ട്. ഐഫോണ്‍ വാങ്ങിയ കാര്യത്തിനൊപ്പം തന്റെ ജോലിയിലൂടെ കണ്ടെത്തിയ പണമാണ് മകന് ഐഫോണ്‍ വാങ്ങാനായി ഉപയോഗിച്ചതെന്ന് ഇയാള്‍ പറയുന്നുണ്ട്.
85000 രൂപ കൊടുത്ത് തനിക്കായി ആദ്യം ഒരു ഐഫോണ്‍ വാങ്ങുകയാണ് ഈ ആക്രി കച്ചവടക്കാരന്‍ ചെയ്തത്. പിന്നീട് 1.5 ലക്ഷം ഐഫോണ്‍ 16 പ്രൊ മാക്‌സ് തന്നെ മകനായി വാങ്ങി കൊടുക്കുകയും ചെയ്തു. മകന് ഇത്രയും വലിയ സമ്മാനം വാങ്ങി നല്‍കിയതിനും കാരണമുണ്ട്. ബോര്‍ഡ് പരീക്ഷകള്‍ക്ക് ഉയര്‍ന്ന റാങ്ക് നേടിയതിനാണ് സമ്മാനമെന്നും ഇയാള്‍ പറഞ്ഞു.
വീഡിയോയില്‍ ഈ പിതാവ് തന്റെ ജോലിയെ കുറിച്ചും, എങ്ങനെ ഒരു പ്രശ്‌നവുമില്ലാതെ ഈ ജോലിയെടുക്കുന്നുവെന്നും പറയുന്നുണ്ട്. ഒരുപാട് കഠിനാധ്വാനം ചെയ്ത സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഇയാള്‍ മകന് ഐഫോണ്‍ 16ന്റെ ഏറ്റവും വിലയേറിയ മോഡല്‍ വാങ്ങികൊടുത്തത്.
നിരവധി പേരാണ് ഇയാളുടെ നിശ്ചയദാര്‍ഢ്യത്തെയും, കഠിനാധ്വാനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും വലിയ സമ്മാനം എങ്ങനെയാണ് വാങ്ങികൊടുക്കാന്‍ സാധിച്ചതെന്ന് അത്ഭുതത്തോടെ ചോദിച്ചവരുണ്ട്. അതേസമയം വരുമാന മാര്‍ഗത്തെ കുറിച്ച് ആക്രി കച്ചവടക്കാരന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ ജീവിത വിജയം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് നിരവധി യൂസര്‍മാരാണ് കമന്റ് ചെയ്തിരിക്കുന്നത്.
മകന്‍ ബോര്‍ഡ് പരീക്ഷയില്‍ ഒന്നാമതെത്തിയത് ഐഫോണിന് നല്‍കിയ വിലയേക്കാള്‍ വലുതാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. എത്ര കഷ്ടപ്പെട്ടിട്ടായിരിക്കും ഇത്ര വലിയൊരു തുക അദ്ദേഹം സമ്പാദിച്ചിട്ടുണ്ടാവുക. ഒരുപാട് കാലം ജോലി ചെയ്തിട്ടുണ്ടാവും. അത് ഇപ്പോള്‍ മകന് വേണ്ടി ചെലവഴിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെ ശരിക്കും അഭിനന്ദിക്കണമെന്നും മറ്റൊരാള്‍ കുറിച്ചു.
ഇതുവരെ വിവോയുടെ ഫോണില്‍ നിന്ന് തനിക്ക് ഐഫോണിലേക്ക് മാറാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരാള്‍ തമാശരൂപേണ കുറിച്ചത്. ഒരു പിതാവിന്റെ സ്‌നേഹത്തോളം ഒന്നും വരില്ല. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ ഫലമാണ് മകനിലൂടെ ഇപ്പോള്‍ ലഭിക്കുന്നതെന്നും കമന്റ് ചെയ്തവരുണ്ട്.












Click it and Unblock the Notifications