Get Updates
Get notified of breaking news, exclusive insights, and must-see stories!

ഥാറിന് പിന്നില്‍ പാനിപ്പൂരിയുടെ വണ്ടി, യുവതിയുടെ വില്‍പ്പന; ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: പാനിപ്പൂരി വില്‍പ്പന സാധാരണ എങ്ങനെയായിരിക്കുമെന്ന് നമ്മളെല്ലാവര്‍ക്കും അറിയാം. ഒരു ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ നിറച്ച് കൊണ്ടുവന്ന് വില്‍പ്പന നടത്തുകയാണ് സാധാരണ കണ്ടുവരാറുള്ളത്. എന്നാല്‍ ഡല്‍ഹിയിലെ ഒരു തെരുവോര കച്ചവടക്കാരിയായ തപ്‌സി ഉപാധ്യായയുടെ പാനിപ്പൂരി വില്‍പ്പന ഇപ്പോള്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

യുവ സംരംഭകയെന്ന നിലയില്‍ ഇതിനോടകം തപ്‌സീ പേരെടുത്ത് കഴിഞ്ഞു. ബിടെക് പാനിപ്പൂരി വാലി എന്ന പേരില്‍ സ്ട്രീറ്റ് ഫുഡ് ശൃംഖല തന്നെ തപ്‌സി നടത്തുന്നുണ്ട്. ഇവരുടെ വില്‍പ്പന രീതിയാണ് ഇപ്പോള്‍ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തപ്‌സിയുടെ പാനിപ്പൂരി കടകള്‍ നേരത്തെ തന്നെ വൈറലായതാണ്.

mahindra-thar-panipuri

തപ്‌സി ഉപാധ്യായ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയാണ്. ഒരു ചെറിയ വണ്ടിയിലാണ് ഇവ പാനിപ്പൂരി വില്‍പ്പന ആരംഭിച്ചത്. അടുത്തിടെയാണ് തപ്‌സി പുതിയൊരു മഹീന്ദ്ര ഥാര്‍ വാങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള എസ്‌യുവികളിലൊന്നാണ് ഥാര്‍. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആനന്ദ് മഹീന്ദ്ര എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പാനിപ്പൂരി ഉന്തുവണ്ടി ഈ ഥാറിന് പിന്നില്‍ പിടിപ്പിച്ച് സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതാണ് ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ചത്. ഈ വീഡിയോയില്‍ തപ്‌സി താന്‍ എങ്ങനെ ഇത്രത്തോളം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, കഷ്ടപ്പാടുകളെ തരണം ചെയ്തുവെന്നും പറയുന്നുണ്ട്.ഥാര്‍ വരുന്നതിന് മുമ്പ് സ്‌കൂട്ടറിലായിരുന്നു ഈ ഉന്തുവണ്ടി കെട്ടിവെച്ചിരുന്നത്. അത് പിന്നീട് ബുള്ളറ്റിലേക്ക് മാറുകയായിരുന്നു.

അതിന് ശേഷം ബിസിനസില്‍ അടക്കം വലിയ പുരോഗതി തപ്‌സിക്കുണ്ടായി. ഇപ്പോള്‍ അവര്‍ ഒരു ഥാര്‍ വാങ്ങിയിരിക്കുകയാണ്. അതിലാണ് പാനിപ്പൂരി വണ്ടി ഘടിപ്പിച്ചിരുന്നത്. ഥാര്‍ ഓടിച്ചാണ് ഇവ കൃത്യമായ സ്ഥലത്തേക്ക് പാനിപ്പൂരി വണ്ടി എത്തിക്കുക. തുടര്‍ന്നാണ് വില്‍പ്പന. ഒരു ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ അടുത്തിടെ ഷെയര്‍ ചെയ്തത്. വൈറലായിരുന്നു വീഡിയോ. തുടര്‍ന്നാണ് ഇവ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനെ അഭിനന്ദിച്ചും, ഥാര്‍ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനും ഉള്ളതാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു. ഓഫ് റോഡ് വാഹനങ്ങള്‍ക്ക് കൊണ്ടാണ് എന്താണ് ചെയ്യാന്‍ പറ്റുക. ആളുകള്‍ക്ക് പോകാന്‍ പറ്റാത്ത ഇടങ്ങളിലേക്ക് ഇവ കൊണ്ടുപോകാന്‍ സാധിക്കും. അസാധ്യമായത് അനുഭവിച്ചറിയാന്‍ ആളുകള്‍ക്ക് ഇതുകൊണ്ട് സാധിക്കും.

ഈ കാര്‍ കൊണ്ട് ആളുകള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ പ്രകാരം ജീവിക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. എന്തുകൊണ്ടാണ് ഈ വീഡിയോ താന്‍ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായില്ലേ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില്‍പ്പനയുള്ള എസ്‌യുവികളിലൊന്നാണ് ഥാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+