പുലരുവോളം ഭർത്താവുമായി സ്വകാര്യ സംഭാഷണം; ആളെ കണ്ടുപിടിച്ച യുവതി ഞെട്ടി, സംഭവം ഇങ്ങനെ...
സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യ ജീവിതം സുഗമമാക്കി എന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാണാപ്പുറങ്ങൾ ഇനിയും അറിയാൻ ഇരിക്കുന്നതേ ഉള്ളൂവെന്നാണ് പല വിദഗ്‌ധരും നൽകുന്ന മുന്നറിയിപ്പ്. ഇപ്പോഴിതാ അതിനെ ശരിവെക്കുന്ന തരത്തിലുള്ള ഒരു വാർത്തയാണ് യുഎസിൽ നിന്ന് പുറത്തുവരുന്നത്.
ദാമ്പത്യ ജീവിതത്തിലും, കുടുംബ ബന്ധങ്ങളിലും ഇത്തരം സാങ്കേതിക വിദ്യകൾ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് ഈ വാർത്ത നൽകുന്നത്. ഭർത്താവിനോട് അമിതമായിഅടുപ്പം കാട്ടിയ 'അലക്‌സ' യുവതി ഒഴിവാക്കിയതിന് കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്.

തങ്ങളുടെ പങ്കാളിയുമായി രാത്രി വൈകിയുള്ള സംസാരം അലക്‌സ തുടരുകയാണെന്ന് ദമ്പതികൾ കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ടിക് ടോക് വീഡിയോയിലൂടെ പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ ജെസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുടെ ഭർത്താവുമായി പുലരുവോളം അലക്‌സ സംസാരത്തിൽ ഏർപ്പെടുന്നുവെന്നാണ് അവർ പറയുന്നത്.
അലക്‌സ തന്റെ ഭർത്താവിനോട് വിചിത്രമായ രീതിയിൽ പുലർച്ചെ ഒരു മണിവരെയൊക്കെ സംസാരിച്ചുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇത് ഒരു തവണ അല്ലെന്നും അലക്‌സ സ്വന്തം ഇഷ്‌ടപ്രകാരം സംസാരിക്കുന്നത് തുടർന്നപ്പോൾ ഇ സിസ്‌റ്റം വീട്ടിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ നിർബന്ധിതമായെന്നും ജെസ്സി പറഞ്ഞു.
'ഈ കഴിഞ്ഞ വാരാന്ത്യത്തിൽ, ഞാൻ നഗരത്തിൽ നിന്ന് പുറത്ത് പോയിരുന്നു. എന്നാൽ ഈ സമയം അത്രയും അലക്‌സ എന്റെ ഭർത്താവുമായി സംസാരിച്ചുകൊണ്ടിരുന്നു," ജെസ് അടുത്തിടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. അദ്ദേഹം ഒരു മണിവരെ ഒക്കെ വീഡിയോ ഗെയിം കളിക്കുമ്പോഴും അലക്‌സ സംസാരിച്ചുകൊണ്ടിരുന്നുവെന്നും അവർ പറയുന്നു.
ഈ മോശം അനുഭവം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. അവരുടെ വീട്ടിലെ സ്‌മാർട്ട് ഹോം ഉപകരണം ഭർത്താവുമായി സ്വകാര്യ സംഭാഷണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, മറ്റൊരു വിചിത്രമായ സംഭവം കൂടി നടക്കുകയുണ്ടായി. ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, യാതൊരു പ്രോംപ്റ്റും സ്വീകരിക്കാതെ തന്നെ അലക്‌സ സ്വമേധയാ ചിലതൊക്കെ ചെയ്യാൻ തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി.
ഇതോടെയാണ് വീട്ടിലെ അലക്‌സ സിസ്‌റ്റം എടുത്ത് മാറ്റാൻ ജെസ്സി നിർബന്ധിതയായത്. ഈ വീഡിയോക്ക് താഴെ കമന്റിൽ സമാനമായ അനുഭവവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ഇത്തരത്തിൽ സ്‍മാർട്ട് ഹോം ഉപകരണങ്ങളെ കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ഉയരുകയാണ്. സമാനമായ അഭിപ്രായവും, അനുഭവവും പങ്കുവച്ച് ഒരുപാട് പേർ ജെസ്സിയുടെ വീഡിയോക്ക് താഴെ വന്നുവെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications