1600 രൂപയുടെ പിസ്സയ്ക്ക് 400 രൂപ ടിപ്പ്; ഇഷ്ടപ്പെട്ടില്ല, ഡെലിവെറി ബോയ് ചെയ്തത് എന്തെന്ന് അറിയണ്ടേ?
വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ചെയ്യുമ്പോള്‍ നല്ലൊരു തുക സാധാരണ ആളുകള്‍ ടിപ്പ് നല്‍കാറുണ്ട്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായൊരു കാര്യം ടിപ്പ് നല്‍കിയ ശേഷം അമേരിക്കയില്‍ നിന്നുള്ള യുവതിക്ക് സംഭവിച്ചിരിക്കുകയാണ്. പിസ്സ ഡെലിവെറി ബോയ് യുവതിയെ അസഭ്യം പറയുന്നതും, രോഷം തീര്‍ക്കുന്നതുമായ ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഈ ഡെലിവെറി ബോയിക്ക് നല്‍കിയ ടിപ്പ് പോരെന്ന തോന്നലായിരുന്നു ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. പിസ ഡെലിവെറി ചെയ്യാന്‍ വന്ന വീട്ടില്‍ വെച്ച് ഈ യുവാവ് ക്യാമറയില്‍ നോക്കി എന്തൊക്കെയോ വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടിലാണ് പിസ്സ ഡെലിവെറി ബോയുടെ പെരുമാറ്റത്തെ പറയുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനവും നടക്കുന്നുണ്ട്.

യുവാവ് ഇവരെ അസഭ്യം പറഞ്ഞതെല്ലാം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ടെക്‌സസ് നിവാസിയായ ലേസി പര്‍സീവല്‍ എന്ന സ്ത്രീക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഡോര്‍ ഡാഷ് ഡ്രൈവറായ കോറി എന്ന യുവാവാണ് പിസ്സ ഡെലിവെറി ചെയ്തത്. സാധാരണ പോലെയാണ് എല്ലാം നടന്നതെന്ന് ഇവര്‍ പറയുന്നു. ഒരു പുഞ്ചിരിയോടെയാണ് ആ യുവാവില്‍ നിന്ന് പിസ്സ വാങ്ങിയത്. എന്നാല്‍ ടിപ്പായി ലേസി നല്‍കി തുക കണ്ടതിന് പിന്നാലെ യുവാവിന്റെ സ്വഭാവം മാറുകയായിരുന്നു.
യുവാവ് ടിപ്പ് കണ്ട ഉടനെ രോഷത്തോടെ അസഭ്യം വിളിച്ച് പറയുകയായിരുന്നു. അഞ്ച് ഡോളറിന്റെ ടിപ്പിന് എനിക്ക് പറയാനുള്ളത് ഇക്കാര്യമാണ്. നിങ്ങളുടെ വീട് വളരെ മനോഹരം എന്നായിരുന്നു പോകാന്‍ നേരം ലേസി പര്‍സീവലിനോട് കോറി പറഞ്ഞത്. ഇതൊരു പരിഹാസ രൂപത്തിലായിരുന്നു. ഇതിന് പിന്നാലെ രോഷത്തോടെ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ആ സമയത്താണ് ഇയാള്‍ ലേസിയെ അസഭ്യം പറഞ്ഞത്. ഇവരുമായി പിസ്സ ഡെലിവെറി ബോയ് വഴക്കിടുകയും ചെയ്തു. 20 ഡോളറിന്റെ പിസ്സയ്ക്കാണ് താന്‍ 5 ഡോളര്‍ ടിപ്പായി നല്‍കിയതെന്ന് ലേസി പറയുന്നു. ഇരുപത് ഡോളര്‍ ഏകദേശം 1600 രൂപ വരും. 400 രൂപയാണ് ടിപ്പായി ഇവര്‍ നല്‍കിയത്.
അതേസമയം പിസ്സയ്ക്കായി ചെലവാക്കിയ തുകയുടെ 25 ശതമാനം നല്‍കിയിട്ടും യുവാവ് തൃപ്തനായില്ല എന്നതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. മാന്യത എന്താണെന്ന് ഡെലിവെറി ബോയ് പഠിക്കണമെന്നാണ് ഒരാള്‍ കുറിച്ചത്. സ്വന്തം വീട് ടിപ്പായി നല്‍കുമെന്നാണോ യുവാവ് കരുതിയതെന്നും മറ്റൊരാള്‍ ചോദിച്ചു. പലരും വലിയ വീട് കണ്ടിട്ടാണോ ടിപ്പ് ചോദിക്കുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.












Click it and Unblock the Notifications