എടിഎം കൊള്ളയടിക്കാന്‍ ജെസിബിയുമായി എത്തി കള്ളന്മാര്‍, റോഡിലാകെ ബഹളം, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ലണ്ടന്‍: പല തരത്തിലുള്ള മോഷണങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാവും. പൂട്ട് കുത്തിത്തുറക്കല്‍ അടക്കം ഇതില്‍ വരും. എന്നാല്‍ മോഷണത്തിന് ജെസിബിയും കൊണ്ടുവരുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എങ്കില്‍ ബ്രിട്ടനില്‍ അതും സംഭവിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും കോമഡി മോഷണം എന്ന് ഇതിനെ പറയേണ്ടി വരും. ജെസിബി വന്നതിലൂടെ കള്ളന്മാര്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ ഇവരെ പോലീസിന് മുന്നില്‍ കുടുക്കിയിരിക്കുകയാണ്.
ഇതോടെ മോഷണ ശ്രമം വൈറലുമായി. ഒരു സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലായിരുന്നു ഈ എടിഎം ഉണ്ടായിരുന്നത്. അതില്‍ നിന്ന് പണം മോഷ്ടിക്കാനാണ് ഇവര്‍ ജെസിബിയുമായി എത്തിയതും, പുലിവാല് പിടിച്ചതും.ഈ കള്ളന്മാര്‍ ജെസിബി ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുവരില്‍ നിന്ന് എടിഎമ്മിനെ ഒന്നാകെ എടുത്ത് കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്. ഇതിലൂടെ ട്രെയിന്‍ സര്‍വീസുകള്‍ അടക്കമാണ് ബ്രിട്ടനില്‍ തടസ്സപ്പെട്ടത്.

രാത്രി രണ്ടേകാലോടെയാണ് പോലീസിന് ഒരു ചെറിയ സൂചനകള്‍ മോഷണത്തെ കുറിച്ച് ലഭിച്ചിരുന്നു. വെസ്റ്റ് സസക്‌സിലെ ബാര്‍നാമില്‍ ഒരു ചെറിയ ജെസിബി മോഷണം പോയെന്ന് കാണിച്ച് പോലീസിന് ഫോണ്‍ വന്നിരുന്നു. ഉടനെ തന്നെ പ്രദേശത്താകെ പോലീസ് അരിച്ച് പെറുക്കി. അപ്പോഴാണ് ഈ ജെസിബി സൂപ്പര്‍ മാര്‍ക്കറ്റിന്റെ മതില്‍ ഇടിച്ച് തകര്‍ത്തതായിട്ടുള്ള വിവരങ്ങള്‍ പോലീസ് ലഭിച്ചത്. ഉടനെ തന്നെ ഇവിടെ എത്തി കള്ളന്മാരെ പോലീസ് അറസ്റ്റും ചെയ്തു.അതേസമയം ജെസിബിയുടെ ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു.
മിഡില്‍സെക്സ്സിലെ ആഷ്ഫോര്‍ഡില്‍ നിന്നുള്ള 43കാരനാണ് ഇയാള്‍. പോലീസ് വന്നതറിഞ്ഞ് ഇയാള്‍ ജെസിബിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ അധിക ദൂരം പോകാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. മോഷണത്തിനും, കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതും അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. വ്യാപക നഷ്ടങ്ങളാണ് ഈ ജെസിബി ഡ്രൈവറെ കൊണ്ട് സംഭവിച്ചത്.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ മതില്‍ തന്നെ ഇയാള്‍ ജെസിബി കൊണ്ട് ഇടിച്ച് തകര്‍ത്തു. തൊട്ടടുത്ത് തന്നെ സതേണ്‍ റെയില്‍ ഡിപ്പോയും തകര്‍ന്നു. ഈ ഡിപ്പോയും അതേ കെട്ടിടത്തില്‍ തന്നെയായിരുന്നു.ഡിപ്പോയ്ക്ക് ഉണ്ടായ നാശനഷ്ടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത്. പല ട്രെയിനുകളും വൈകിയാണ് ഓടിയത്. അത് മാത്രമല്ല, യാത്രക്കാര്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ടു.
അതേസമയം കൃത്യസമയത്ത് കോള്‍ വന്നത് കൊണ്ട് ഇയാളെ പിടിക്കാനായെന്ന് സസക്‌സ് പോലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ഇവിടെ നിന്ന് മറ്റൊരു കാര്‍ പോലീസിന് പിടി തരാതെ മുന്നോട്ട് പോകുന്നതും കണ്ടവരുണ്ട്. രാവിലെ ഒന്‍പത് മണിയോടെ തന്നെ ഡിപ്പോ അടച്ചുപൂട്ടേണ്ടി വന്നു. വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒടുവില്‍ എഞ്ചിനീയര്‍ വന്ന് ഇത് സുരക്ഷിതമാണെന്ന് പറഞ്ഞ ശേഷമാണ് അകത്ത് പ്രവേശിക്കാന്‍ സാധിച്ചതെന്ന് കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ ജെന്നി സോന്‍ഡേഴ്‌സ് പറഞ്ഞു.












Click it and Unblock the Notifications