ദമ്പതിമാരെ കൊള്ളയടിക്കാന്‍ വന്ന കള്ളന്മാര്‍ നാണംകെട്ടു; 100 രൂപ അങ്ങോട്ട് കൊടുത്ത് സ്ഥലം വിട്ടു
ന്യൂഡല്‍ഹി: ഇത്രയും ഗതികെട്ട കള്ളന്മാര്‍ വേറെ എവിടെയെങ്കിലും ഉണ്ടാവുമോ? ഡല്‍ഹിയിലെ ഒരു ദമ്പതിമാരില്‍ കവര്‍ച്ച നടത്താന്‍ എത്തിയ കള്ളന്മാര്‍ക്ക് സംഭവിച്ച ഗതികേട് സോഷ്യല്‍ മീഡിയ ഒന്നാകെ വൈറലായിരിക്കുകയാണ്. ഇവര്‍ പണം അങ്ങോട്ട് കൊടുത്ത് ഓടി രക്ഷപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ഷാദാരയിലെ ഫാര്‍ഷ് ബസാറിലാണ് സംഭവം. മദ്യപിച്ച് യുവാക്കള്‍ തെരുവില്‍ വെച്ച് കണ്ട ദമ്പതിമാരില്‍ നിന്ന് കവര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇവര്‍ ദമ്പതിമാരുടെ അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. കള്ളന്മാര്‍ സ്‌കൂട്ടറിലായിരുന്നു വന്നത്. തോക്കുചൂണ്ടി കവര്‍ച്ച നടത്താനായിരുന്നു പ്ലാന്‍. ദമ്പതിമാരില്‍ നിന്ന് പണമായിരുന്നു ആവശ്യപ്പെട്ടത്. ഇവര്‍ ദമ്പതിമാരുടെ പോക്കറ്റില്‍ വരെ തിരഞ്ഞു. ആകെ കിട്ടിയത് ഇരുപത് രൂപയുടെ നോട്ടുകള്‍ മാത്രമായിരുന്നു. ഇതോടെ ആ നോട്ട് എടുക്കുന്നതിന് പകരം, ദമ്പതിമാര്‍ക്ക് നൂറ് രൂപ ഇവര്‍ നല്‍കുകയായിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ വീഡിയോ. നിരവധി പേരാണ് ഇത് കണ്ട് ചിരിച്ച് പോയെന്ന അഭിപ്രായപ്പെട്ടത്. വീഡിയോയില്‍ രണ്ട് പേര്‍ തെരുവിലൂടെ നടന്നുവരുന്ന ദമ്പതിമാരുടെ അടുത്തേക്ക് നടന്ന് വരുന്നതാണ് ഉള്ളത്. ഇവരുടെ ബൈക്ക് തൊട്ടടുത്ത് തന്നെ നിര്‍ത്തിയിട്ടുണ്ട്.
ഇവര്‍ ഈ ദമ്പതിമാരെ ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പണം നല്‍കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പക്ഷേ തിരച്ചില്‍ തുടങ്ങിയ ഉടനെ തന്നെ നിരാശരാവുന്നതും വീഡിയോയില്‍ കാണാം. ഇവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. യുവതി ധരിച്ചിരുന്നത് മുക്കുപണ്ടമായിരുന്നു.ഇവരെ ഒന്നാകെ തിരഞ്ഞ് നോക്കിയ മോഷ്ടാക്കളെ ആകെ നിരാശരാവുകയായിരുന്നു.
ഉടനെ തന്നെ കുറച്ച് പണവും കൊടുത്ത് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇടയ്ക്ക് വീഡിയോയില്‍ മറ്റൊരാള്‍ വരുന്നതും, ഇയാള്‍ ഓടിരക്ഷപ്പെടുന്നതും കാണാം. രവി ജല്‍ഹോത്ര എന്ന യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തി. മോഷ്ടാക്കളുടെ നല്ല മനസ്സിനെ അഭിനന്ദിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, ധനനഷ്ടവും ഉണ്ടാക്കുമെന്ന് ട്രോളിയവരുമുണ്ട്. ദമ്പതിമാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ഡല്‍ഹിയിലെ സുരക്ഷാ സാഹചര്യത്തെയും ചിലര്‍ ചോദ്യം ചെയ്തു.
ജൂണ്‍ 21ന് രാത്രിയിലാണ് ഈ മോഷണശ്രമം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഡല്‍ഹി പോലീസ് നടപടിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ്, ഇവരെ തിരിച്ചറിയുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേവ് വര്‍മ, ഹര്‍ഷ് രജ്പുത് എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇതിലൊരാള്‍ ജിഎസ്ടി അക്കൗണ്ടന്റാണ്. ഇവരില്‍ നിന്ന് തോക്കും, ബൈക്കും പിടിച്ചെടുത്തു. മുപ്പതോളം മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications