Viral Video: മദ്യം വാങ്ങിയ യുവാവ് പണത്തിന് പകരം നല്‍കിയത് തക്കാളി, സംഭവം ഇങ്ങനെ
പണം കൊണ്ടുള്ള ഇടപാടുകള്‍ വരുന്നതിന് മുമ്പ് നമുക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള കാര്യമായിരുന്നു ബാര്‍ട്ടര്‍ സംവിധാനം. കൈയ്യിലുള്ളത് കൊടുത്ത് മറ്റൊന്ന് വാങ്ങുന്ന സംവിധാനമായിരുന്നു ഇത്. ഒരു തരം കൈമാറ്റം എന്ന് ഇതിനെ വിളിക്കാം. അത്തരമൊരു സംവിധാനം തിരിച്ചെത്തിയോ എന്ന് തോന്നിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വീഡിയോയില്‍ മദ്യം വാങ്ങാന്‍ എത്തിയ യുവാവ്, അത് വാങ്ങിയ ശേഷം പണത്തിന് പകരമായി നല്‍കുന്നത് തക്കാളിയാണ്. ആരും ചിരിച്ച പോകുന്ന സംഭവം. യഥാര്‍ത്ഥത്തില്‍ തക്കാളിക്ക് വില കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്നാണ്. ഇത് കൊടുത്ത് യുവാവ് മദ്യം വാങ്ങാനെത്തിയത്.യുവാവ് കൗണ്ടറിലെത്തി മദ്യം ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ കൈയ്യില്‍ കുറച്ച് തക്കാളികളുമുണ്ട്. പണം അടയ്ക്കാന്‍ യുവാവിന് കൗണ്ടറില്‍ ഉള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. എനിക്ക് മദ്യം വേണമെന്നായിരുന്നു യുവാവിന്റെ മറുപടി.

തക്കാളി പകരമാണോ മദ്യം വേണ്ടതെഎന്നായിരുന്നു കൗണ്ടറിലുള്ളയാള് മദ്യം വാങ്ങാനെത്തിയ യുവാവിനോട് ചോദിച്ചത്. ഇത് കേട്ട് യുവാവ് പൊട്ടിച്ചിരിക്കുന്നത് കാണാം. തുടര്‍ന്ന് തക്കാളി പണത്തിന് പകരമായി നല്‍കുകയായിരുന്നു. എന്നാല്‍ ക്യാഷിയര്‍ ഇതിനെ പണമായി സ്വീകരിച്ചതാണ് അമ്പരപ്പിച്ച കാര്യം. അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തക്കാളിയെ കൊണ്ട് ഇങ്ങനെയും ഗുണമുണ്ടെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം രാജ്യത്ത് ഒരു ഘട്ടത്തില്‍ 280 മുതല്‍ 300 രൂപ വരെ തക്കാളിക്കായി നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തക്കാളി വില കുറഞ്ഞിരിക്കുകയാണ്. നാഫെഡ് ഒാഗസ്റ്റ് ഇരുപത് മുതല്‍ കിലോയ്ക്ക് നാല്‍പ്പത് രൂപയ്ക്ക് തക്കാളി വില്‍ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മുതല്‍ എന്‍സിസിഎഫും, നാഫെഡും കുറഞ്ഞ വിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിലക്കയറ്റത്തെ നിയന്ത്രിക്കാനാണിത്. രണ്ട് ഏജന്‍സികളും കൂടി 15 ലക്ഷം കിലോഗ്രാം തക്കാളി ശേഖരിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ ഇവര്‍ ഇത് വിറ്റഴിക്കുന്നുണ്ട്. അതിലൂടെ സാധാരണക്കാരന് തക്കാളി ലഭ്യത ഉറപ്പാക്കാനാവുമെന്നാണ് കരുതുന്നത്. ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബീഹാര്‍, എന്നിവിിടങ്ങളിലാണ് കൂടുതലായും തക്കാളികള്‍ വിറ്റഴിച്ചത്. ആന്ധപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മണ്ടികളില്‍ നിന്ന് നാഫെഡും, എന്‍സിസിഎഫും തക്കാളികള്‍ വാങ്ങി സംഭരിച്ച് വെക്കുന്നുണ്ട്.
ഓഗസ്റ്റ് 13ന് എന്‍സിസിഎഫ് കുററഞ്ഞ നിരക്കിലാണ് തക്കാളി ഡല്‍ഹിയില്‍ വിറ്റത്. 70 രൂപയായിരുന്നു അന്ന് കിലോയ്ക്ക് നല്‍കേണ്ടിയിരുന്നത്. സബ്സിഡി നിരക്കില്‍ നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശം. അതേസമയം നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുമെന്നും ധനമന്ത്രി നിമല സീതാരാമന് പറഞ്ഞു. ഇറക്കുമതിയി ചെയ്യുന്നതില്‍ ആദ്യ ഘട്ടം വാരണാസി, കാണ്‍പൂര്‍, ഡല്‍ഹി എന്നീ നഗരങ്ങളിലേക്കാണ് എത്തുക.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications