മുന്‍ കാമുകിയുടെ അപ്രതീക്ഷിത സമ്മാനം; സര്‍പ്രൈസ് അറിയാന്‍ തുറന്നപ്പോള്‍ യുവാവിന് കിട്ടിയത് ഇക്കാര്യം!!
ന്യൂഡല്‍ഹി: ചില പ്രണയങ്ങള്‍ തകര്‍ന്നാലും പരസ്പരം ഈ കമിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടുണ്ടാവില്ല. അവര്‍ ദീര്‍ഘകാലം ശത്രുക്കളായിരിക്കും. പരസ്പരം മിണ്ടാന്‍ പോലും ഇവര്‍ തയ്യാറാവില്ല. ചിലപ്പോള്‍ വ്യക്തിപരമായി ഉണ്ടായ പ്രശ്‌നങ്ങളാവാം ഇത്തരം ശത്രുതകള്‍ക്ക് കാരണമാവുക. പക്ഷേ ഒരു യുവതി തന്റെ മുന്‍ കാമുകന് നല്‍കിയിരിക്കുന്നത് സമ്മാനമാണ്. കേള്‍ക്കുന്ന ആരും അമ്പരന്ന് പോകും.
എന്നാല്‍ സമ്മാനം എന്താണെന്ന് അറിഞ്ഞാല്‍ ചിരിച്ച് പോകും. തന്റെ സുഹൃത്തിന് മുന്‍ കാമുകി നല്‍കിയ സമ്മാനത്തെ ഒരു യുവാവ് ട്വിറ്ററില്‍ ഫോട്ടോ അടക്കം ഷെയര്‍ ചെയ്തതോടെയാണ് ഇക്കാര്യം വൈറലായിരിക്കുന്നത്.തന്റെ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ കുറിച്ചാണ് യുവാവ് വിവരങ്ങള്‍ പങ്കുവെച്ചത്. എന്റെ റൂംമേറ്റിന്റെ മുന്‍ കാമുകി ഇക്കാര്യങ്ങളാണ് അയച്ച് കൊടുത്തത്. അത് കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്.

ദിയ എന്നാണ് മുന്‍ കാമുകിയുടെ പേര്. അതില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു. ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്ന് ഒരു ഗിഫ്റ്റ് നിനക്ക് അയക്കുന്നു. സ്‌നേഹത്തോടെ അത് ധരിച്ചോളൂ. അത് നിനക്ക് പാകമാവുന്നില്ലെങ്കില്‍, എന്നെ അറിയിച്ചാല്‍ മതി, കുറച്ച് വലിയ സൈസ് ഞാന്‍ അയച്ച് തരുന്നുണ്ടെന്നും യുവതി കുറിച്ചിട്ടുണ്ട്. ഇതിനൊപ്പം റൊമാന്റിക് ലവ് ഇമോജിയും യുവതി ചേര്‍ത്തിട്ടുണ്ട്.അതേസമയം സമ്മാനം ഇതിന് ശേഷമാണ് വന്നത്. എന്നാല്‍ എന്താണ് ഇതിനുള്ളില്‍ എന്ന് ഇവര്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. തുറന്നു നോക്കിയപ്പോഴാണ് ഇവരാകെ ചിരിച്ച് പോയത്.
ആ പാക്കേജില്‍ ഉണ്ടായിരുന്നത് കുറേ മാലിന്യ കവറുകളാണ്. ഒരു പെട്ടിയിലായിട്ടായിരുന്നു കവറുണ്ടായിരുന്നത്. ഈ ചിത്രമാണ് നമാന്‍ എന്ന യൂസര്‍ പങ്കുവെച്ചിരിക്കുന്നത്. ആരായാലും ചിരിച്ച് പോകും. ജീവിതത്തില്‍ മാലിന്യമായി കാണുന്ന എല്ലാം ഇതില്‍ സൂക്ഷിക്കാമെന്ന പരിഹാസം കൂടിയായിരുന്നു ഈ സമ്മാനം. യുവതിയുടെ മുന്‍ കാമുകന്‍ ശരിക്കും നിരാശനായി പോയി. ഇയാള്‍ വലിയ എന്തോ സമ്മാനം പ്രതീക്ഷിച്ചിരുന്നു. പക്ഷേ സമ്മാനം ഒട്ടും പ്രതീക്ഷിക്കാത്തത് ലഭിച്ചു എന്നത് മാത്രമല്ല, പരിഹാസം നിറഞ്ഞതുമായി പോയി എന്നതാണ് ഇയാളെ നിരാശനാക്കിയത്. എന്നാല്‍ ട്വിറ്റര്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ്.
നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇത് ശരിക്കും സംഭവിച്ചതാണോ എന്ന് ചോദിച്ചവര്‍ വരെയുണ്ട്. പലര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തതായിരുന്നു ഇങ്ങനെയൊരു കാര്യം. ഈ സമ്മാനം തിരിച്ചയച്ച്, വലിയ സമ്മാനം ചോദിക്കണമെന്ന് കമന്റ് ചെയ്തവരുണ്ട്. സ്ഥിരമായി ഇത്തരം സമ്മാനങ്ങള്‍ നല്‍കുമോ എന്ന് ചോദിക്കണമെന്നും ഒരു യൂസര്‍ കമന്റ് ചെയ്തു. ഈ പെണ്‍കുട്ടിക്ക് ഇപ്പോഴും പഴയ ബന്ധത്തില്‍ നിന്ന് മോചനം കിട്ടിയിട്ടില്ലെന്നാണ് മറ്റൊരു പരിഹാസം. നേരത്തെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു യുവതിയില്‍ നിന്ന് പഴയ കാമുകന്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ പ്രണയബന്ധമുണ്ടായിരുന്ന സമയത്ത് നല്‍കിയ സാധനങ്ങളുടെ പണം നല്‍കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.












Click it and Unblock the Notifications