പ്രൊഡക്ട് ഡിസൈനറായി ജോലിക്ക് അപേക്ഷിച്ചു, കിട്ടിയത് ഡെലിവെറി ബോയ് ജോലി, വമ്പന്‍ ട്വിസ്റ്റ്
ന്യൂഡല്‍ഹി: ജോലിക്കുള്ള അപേക്ഷകള്‍ തള്ളിക്കളയുന്നത് പല കമ്പനികളില്‍ നിന്നും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ജോലിക്ക് അപേക്ഷിച്ച് മറ്റൊരു ജോലി തേടി വരുന്നത് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു കോമഡി ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. യഷ് ആചാര്യ എന്ന യുവാവിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുന്നത്. ഈ യുവാവ് സെപ്‌റ്റോയില്‍ പ്രൊഡക്ട് ഡിസൈനറായി അപേക്ഷിച്ചിരുന്നു.തുടര്‍ന്ന് നടന്ന രസകരമായ കാര്യങ്ങളാണ് ഇയാള്‍ കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ഡെലിവെറി സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് സെപ്‌കോ. വളരെ പ്രശസ്തമാണ് ഇവര്‍. എന്നാല്‍ യഷ് ആചാര്യയെ തേടി അപ്രതീക്ഷിതമായൊരു കാര്യമാണ് എത്തിയത്.ജോലിക്ക് അപേക്ഷിച്ച് ഇയാള്‍ കുറച്ച് ദിവസങ്ങള്‍ കാത്തിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ആചാര്യയെ തേടി സെപ്‌കോയുടെ മെയില്‍ എത്തിയത്. എന്നാല്‍ ആദ്യത്തെ ട്വിസ്റ്റ് അതിലുണ്ടായിരുന്നു. ആരും കേട്ടാല്‍ ചിരിച്ചുപോകുന്നതായിരുന്നു ആ മെയിലില്‍ ഉണ്ടായിരുന്നത്. അതാണ് ആചാര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

സെപ്‌റ്റോയുടെ സ്ഥാപകന്റെ ശ്രദ്ധയില്‍ വരെ ഈ വൈറല്‍ ട്വീറ്റ് എത്തുകയും ചെയ്തു. തമാശ നിറച്ചായിരുന്നു ആചാര്യ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. മുംബൈയില്‍ സെപ്‌റ്റോയുടെ ഡെലിവെറി ബോയ് ആയിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതൊരു നല്ല മുതല്‍ക്കൂട്ടായിരിക്കുമെന്നായിരുന്നു മെയിലില്‍ ഉണ്ടായിരുന്നത്. പ്രൊഡക്ട് ഡിസൈനറായി അപേക്ഷിച്ച ആചാര്യയെ തേടിയെത്തിയത് ഡെലിവെറി ബോയുടെ ജോലിയായിരുന്നു.
അതേസമയം ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച ആചാര്യ അതിനൊപ്പം കുറിച്ചത് താന്‍ പ്രൊഡക്ട് ഡിസൈനര്‍ക്ക് വേണ്ടിയാണ് അപേക്ഷിച്ചതെന്നാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സെപ്‌റ്റോയുടെ സഹസ്ഥാപകനും, സിടിഒയുമായ കൈവല്യ വോറ ഇതിന് മറുപടിയുമായി രംഗത്തെത്തി. ഇന്ത്യയിലെ യുവ കോടീശ്വരനായി 2022ല്‍ മാറിയിരുന്നു ഇരുപതുകാരനായ കൈവല്യ. അദ്ദേഹം ഈ ട്വീറ്റ് കണ്ട് ആചാര്യയെ ബന്ധപ്പെട്ടിരിക്കുകയാണ്.
നിങ്ങളുടെ ബയോഡാറ്റ തനിക്ക് അയച്ച് തരൂ എന്നായിരുന്നു കൈവല്യ ആചാര്യയോട് ആവശ്യപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും ആചാര്യ പങ്കുവെച്ചിട്ടുണ്ട്. പക്ഷേ വമ്പനൊരു ട്വിസ്റ്റ് ഇനി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ആചാര്യക്ക് ലഭിച്ച ഇമെയില്‍ അദ്ദേഹം ജോലിക്കായി അപേക്ഷിച്ചപ്പോള്‍ ലഭിച്ചതായിരുന്നു. ഇത് ആദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. മണികണ്‍ട്രോളിനോട് ഇക്കാര്യം ആചാര്യ സ്ഥിരീകരിക്കുകയും ചെയ്തു.
സെപ്‌റ്റോയുടെ ന്യൂസ് ലെറ്റര്‍ ആചാര്യ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി ലഭിച്ച ന്യൂസ് ലെറ്ററായിരുന്നു ഇത്. ജോലിയുടെ ബന്ധപ്പെട്ടുള്ള കാര്യമേ ആയിരുന്നില്ല ഇത്. എന്നാല്‍ ആചാര്യ ഇതില്‍ കുറച്ച് തമാശ കലര്‍ത്തി അത് ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം നിരവധി പേര്‍ ഈ ട്വീറ്റ് ചിരിപ്പിച്ചുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications