ടാക്സിയില്‍ മറന്നുവെച്ച് ഫോണ്‍, തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ച് ഉടമ; ഡ്രൈവര്‍ ചെയ്തത് ഇങ്ങനെ
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ടാക്സിയില്‍ മറന്നുവെച്ചാല്‍ എന്ത് ചെയ്യും. അത് നഷ്ടമായി എന്ന് തന്നെ ഉറപ്പിക്കാം അല്ലേ. പ്രത്യേകിച്ച് ആ ടാക്സിയുടെ മറ്റ് വിവരങ്ങളൊന്നും നമ്മുടെ കൈയ്യില്‍ ഇല്ലെങ്കില്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഡല്‍ഹിയിലുള്ള ഒരു യുവാവിന്റെ ഫോണ്‍ ടാക്സിയില്‍ വെച്ച് മറന്നുപോയിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഇവരെ കണ്ടെത്തി, അത് തിരിച്ചുനല്‍കുകയായിരുന്നു.
ആരും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസാണ് യുവാവില്‍ നിന്നുണ്ടായിരിക്കുന്നത്. അതേസമയം ഫോണ്‍ നഷ്ടപ്പെട്ട യുവാവിന്റെ സുഹൃത്തായ ഷാജന് സാമുവല്‍ എന്നയാളാണ് ട്വിറ്ററിലൂടെ ഡ്രൈവറുടെ സത്യസന്ധത അറിയിച്ചത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ ടാക്സിയില്‍ കയറുന്നത്. മെറു ടാക്സിയിലായിരുന്നു ഇവര്‍ കയറിയത്. ഷാജന്റെ സുഹൃത്തും, സഹപ്രവര്‍ത്തകനുമായ വിവേകിന്റെ ഫോണാണ് ടാക്സിയില്‍ വെച്ച് നഷ്ടപ്പെട്ടത്. തിരിച്ചുവിളിക്കാന്‍ ഡ്രൈവറുടെ നമ്പര്‍ പോലും ഇവരുടെ കൈവശമുണ്ടായിരുന്നില്ല.

ആ ഫോണ്‍ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നതിനാല് പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ടാക്സിയുടെ ഡ്രൈവറായ ഹീരാലാല്‍ മൊണ്ഡാല് ഞങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്ന് ഷാജന് പറയുന്നു. ഹീരാലാല്‍ ആ ഫോണുമായി ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് വന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോണ്‍ തിരിച്ചേല്‍പ്പിക്കാനായിരുന്നു വന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഷാജന് പ്രകീര്‍ത്തിക്കുകയും ചെയ്തു.അതേസമയം ഹിരാലാലിനെ അഭിനന്ദിച്ചുള്ള ഷാജന് സാമുവലിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
മെറു ക്യാബ്സിനെ ടാഗ് ചെയ്ത് കൊണ്ടാണ് ഈ പോസ്റ്റ്. ഹീരാലാല്‍ കമ്പനിക്കൊരു മുതല്‍ക്കൂട്ടാണ്. കമ്പനി അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കണമെന്നും ഷാജന് പറയുന്നു. ഇത് ആദ്യമായിട്ടല്ല ഹീരാലാല്‍ ഒരാളെ സഹായിക്കുന്നത്. ഒരു വിദേശ പൗരന്റെ പേഴ്സ് നഷ്ടപ്പെട്ട് പോയിരുന്നു. അത് തിരികെ നല്‍കിയാണ് ഹീരാലാല്‍ സത്യസന്ധത കാണിച്ചതെന്നും ഷാജന് കുറിച്ചു.
മനുഷ്യത്വം ഹീരാലാലിന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. അദ്ദേഹത്തെ കമ്പനിയാണ് പ്രത്യേകം നോക്കേണ്ടതെന്നും ഷാജന് സാമുവല്‍ പറഞ്ഞു.നിരവധി പേരാണ് ഹീരാലാലിനെ ഈ പോസ്റ്റില്‍ അഭിനന്ദിച്ചിരിക്കുന്നത്. ഇക്കാലത്തും ഇങ്ങനെയുള്ള സത്യസന്ധത കാണാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണെന്ന് ഒരാള്‍ കുറിച്ചു. അതേസമയം പോസ്റ്റ് വൈറലായതോടെ ഷാജന് കൂടുതല്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്തു. എല്ലാവരുടെയും പ്രതികരണം ഹീരാലാലിനെ അറിയിച്ചുവെന് ഷാജന് പറഞ്ഞു.
അദ്ദേഹം സന്തോഷവാനാണ്. ദയാശീലം ഒരിക്കലും സ്കൂളില്‍ പഠിപ്പിക്കാവുന്ന ഒന്നല്ല. നിങ്ങള്‍ അത് ജന്മനാ ഉണ്ടാവുകയോ, അതല്ലെങ്കില്‍ ഇല്ലാതിരിക്കുകയോ ആണ് ചെയ്യുകയെന്നും ഷാജന് ട്വീറ്റ് ചെയ്തു. മെറു ക്യാബ്സും ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ഡ്രൈവര്‍മാര്‍ കമ്പനിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതില്‍ അഭിമാനമുണ്ട്. ഷാജന് അത് അംഗീകരിച്ചില് സന്തോഷമുണ്ടെന്നും മെറു ക്യാബ്സ് കുറിച്ചു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications