ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ; അറിയാം ക്യാന്‍സര്‍ സുരക്ഷയെ കുറിച്ച്
നമുക്ക് ചുറ്റും ക്യാന്‍സര്‍ ബാധിതരായ നിരവധി പേരുണ്ട്. അവരുടെ ക്ഷേമത്തിനും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ തലത്തിലും അല്ലാതേയും നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷാ പദ്ധതി.
കേരളത്തില്‍ ക്യാന്‍സര്‍ ബാധിതരായി മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണ്ടെത്തല്‍. പല തരത്തിലുള്ള ക്യാന്‍സറുകളും ഇന്ന് ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. എന്നാല്‍ ചികിത്സ പലപ്പോഴും ദീര്‍ഘവും ചെലവേറിയതും ആയതിനാല്‍ നിരവധി കുടുംബങ്ങള്‍ പാതിവഴിയില്‍ ചികിത്സ ഉപേക്ഷിക്കുന്നുണ്ട് അത് ഉയര്‍ന്ന മരണ നിരക്കിന് കാരണമാകുന്നു എന്നാണ് വിലയിരുത്തുന്നത്.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍
കുട്ടികള്‍ക്കിടയിലുള്ള ക്യാന്‍സറിന് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷ പദ്ധതി. 18 വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കാണ് പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ നല്‍കി വരുന്നത്. ദീര്‍ഘകാലം ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ചികിത്സാ ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. യോഗ്യരായ രോഗികളെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്ത് പേഷ്യന്റ് കാര്‍ഡ് നല്‍കും.
നിയുക്ത ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് സൗജന്യമായി ചികിത്സ നല്‍കുക. കൂടുതല്‍ പരിശോധനയില്‍, രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും രോഗിക്ക് സഹായത്തിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയാല്‍ സഹായം ലഭിക്കില്ല. ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും പദ്ധതിയുടെ ഫലം ലഭിക്കുന്നതാണ്.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുക. പിന്നീട് വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ അധിക ചെലവ് അനുവദിക്കും. 01.11.08 ശേഷം ക്യാന്‍സര്‍ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ബയോപ്‌സി / റേഡിയോളജിക്കല്‍ ഇമേജിംഗ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ രോഗികള്‍ക്ക് മാത്രമാണ് സ്‌കീമി?ന്റ സഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ചികിത്സ ആരംഭിച്ചതിനു ശേഷം രോഗികള്‍ക്ക് 18 വയസ് പൂര്‍ത്തിയായാല്‍ പദ്ധതിയുടെ കൂടുതല്‍ സഹായങ്ങള്‍ പരമാവധി 19 വയസ് വരെ മാത്രമെ ലഭിക്കൂ. സംസ്ഥാന -കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്ക് സ്‌കീം ബാധകമല്ല.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിധിക്കു വരുന്ന കുട്ടികള്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കില്ല. എന്നാല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിധി കഴിഞ്ഞുള്ള ചെലവ് പദ്ധതിയില്‍ ഉള്‍പ്പെടും. നിയമാനുസൃത ആശുപത്രികളുടെ പേ വാര്‍ഡുകളില്‍ ചികിത്സ തേടുന്ന കുട്ടികള്‍ക്ക് പദ്ധതിയില്‍ നിന്ന് ആശുപത്രി ചെലവ് തുക ലഭിക്കില്ല.
പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആശുപത്രികള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജ് ചെസ്‌ററ് ആശുപത്രി- തൃശ്ശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, ഐഎംസിഎച്ച് കോഴിക്കോട്, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ് -പരിയാരം, തിരുവനന്തപുരം ആര്‍സിസി, എറണാകുളം ജനറല്‍ ആശുപത്രി, കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം മെഡിക്കല്‍ കോളേജ്.












Click it and Unblock the Notifications