എന്താണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം? കേസ് എവിടെയെത്തി നില്ക്കുന്നു? അറിയേണ്ടതെല്ലാം
ന്യൂദല്‍ഹി: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഏറ്റവുമൊടുവില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ വാരണാസിയിലെ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) യോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്താണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം എന്ന് പരിശോധിക്കാം...
1991-ല്‍ പ്രാദേശിക പുരോഹിതന്മാര് ഗ്യാന്‍വാപി മസ്ജിദ് പ്രദേശത്ത് ആരാധന നടത്താന്‍ അനുമതി തേടി വാരണാസി കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. 16ാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് ഔറംഗസേബിന്റെ കല്‍പ്പന പ്രകാരം മസ്ജിദ് നിര്‍മ്മിച്ചു എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പ്രചാരണത്തിനിടെ ബി ജെ പിയും വിശ്വഹിന്ദു പരിഷത്തും (വി എച്ച് പി) ആര് എസ് എസും ഈദ്ഗാഹ് മസ്ജിദ്, ഗ്യാന്‍വാപി മസ്ജിദ് തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചിരുന്നു.

കൃഷ്ണജന്മഭൂമി, കാശി വിശ്വനാഥ ക്ഷേത്രം എന്നിവ തകര്‍ത്താണ് മുസ്ലീം പള്ളികള്‍ നിര്‍മ്മിച്ചതെന്നാണ് ഇവരുടെ വാദം. 2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്. വാരണാസി ആസ്ഥാനമായുള്ള അഭിഭാഷകനായ വിജയ് ശങ്കര്‍ റസ്തോഗി കീഴ്ക്കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുകയും പള്ളിയുടെ പുരാവസ്തു സര്‍വേ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതില്‍ വാരാണസി കോടതി 2021 ഏപ്രിലില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ എസ് ഐയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മസ്ജിദ് നടത്തുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും റസ്തോഗിയുടെ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തെത്തിയതോടെ വാദം നീണ്ടു. തുടര്‍ന്ന് വിഷയം അലഹബാദ് ഹൈക്കോടതിയില്‍ എത്തുകയും കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ടതിന് ശേഷം, സര്‍വേ നടത്തുന്നതിന് എ എസ് ഐക്ക് നല്കിയ നിര്‍ദ്ദേശം ഇടക്കാലമായി സ്റ്റേ ചെയ്യുകയും ചെയ്തു.
1991ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് നിയമം വിലക്കുന്നുവെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഇതിന് പിന്നാലെ വിഷയം സുപ്രീംകോടതിയിലുമെത്തി. 2021 മാര്‍ച്ചില്‍, അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, ആരാധനാലയ നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സമ്മതിച്ചു. അതിനിടെ ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളെ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായുള്ള അഞ്ച് സ്ത്രീകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഗ്യാന്‍വാപി-ഗൗരി ശൃംഗാര്‍ സമുച്ചയത്തിലെ ബേസ്മെന്റുകളുടെ സര്‍വേയ്ക്കും വീഡിയോഗ്രാഫിക്കും ഒരു കമ്മിറ്റിയെ കോടതി നിയമിക്കുകയും മെയ് 10-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ക്ക് പരിസരത്ത് ചിത്രീകരിക്കാന്‍ അധികാരമില്ലെന്ന് അവകാശപ്പെട്ട പള്ളി കമ്മിറ്റിയുടെ എതിര്‍പ്പുകള്‍ക്കിടയില്‍ സര്‍വേ സ്തംഭിച്ചു. അഭിഭാഷക കമ്മീഷണര്‍ പക്ഷപാതം കാണിക്കുന്നുവെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുകയാണ് കമ്മിറ്റി. മെയ് 12 ന് കോടതി, സമിതിയോട് സര്‍വേ തുടരാനും മെയ് 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു.
ലുക്കും കൊള്ളാം ഡ്രസും കൊള്ളാം; ശിവദയുടെ വൈറല്‍ ചിത്രങ്ങള്‍
അതിനിടെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം ഗ്യാന്‍വാപി പള്ളിയില്‍ ഇന്ന് സര്‍വേയുടെ രണ്ടാം ദിവസവമാണ്. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതിയാണ് പള്ളിയില്‍ സര്‍വേ നടത്തുന്നത്. പള്ളിയ്ക്ക് ചുറ്റും കനത്ത സുരക്ഷയിലാണ് സര്‍വേ നടക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications