അഫ്ഗാനില്‍ ഭയം വിതക്കുന്ന ഐസിസ്; ഇത് ഖൊറാസാന്‍ ഐസിസ്... താലിബാന്റെ ബദ്ധവൈരികള്‍; എന്താണ് കാരണം
അഫ്ഗാനിസ്ഥാന് തീവ്രവാദത്തിന്റെ കളിത്തൊട്ടില്‍ ആണെന്നൊരു ആക്ഷേപം ശക്തമാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഏറെയുണ്ട് അഫ്ഗാനിസ്ഥാനില്‍. താലിബാന് അത്തരത്തിലുള്ള ഒന്നാണ്. അവര്‍ ഇപ്പോള്‍ ഭരണം പിടിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനില്‍ താലിബാനേക്കാള്‍ ഭയം വിതയ്ക്കുന്നത് ഇപ്പോള്‍ ഐസിസ് ആണ്.
ഇറാഖിലും സിറിയയിലും ഐസിസിന്റെ കുതിപ്പ് അവസാനിപ്പിക്കപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാനിലെ ഐസിസ് അതുപോലെയല്ല. ഇസ്ലാമിക തീവ്രവാദത്തിന്റെ വക്താക്കളെങ്കിലും ഇവര്‍ താലിബാന്റെ കടുത്ത ശത്രുക്കളാണ്. കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ട പലരും എത്തപ്പെട്ടത് അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ആണ്. ഐസിസ് ഖൊറാസാന്‍- അതാണ് അഫ്ഗാനിസ്ഥാനിലെ ഐസിസ്.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഐസിസ് ഗ്രൂപ്പ് ആണ് ഐസിസ്-കെ എന്നും ഐസിസ് ഖൊറാസാന്‍ എന്നും ദായിഷ് ഖൊറാസാന്‍ എന്നും ഒക്കെ അറിയപ്പെടുന്നത്. ഖൊറാസാനില്‍ രൂപീകരിക്കപ്പെട്ടു എന്നതുകൊണ്ടാണ് അതിന് ഇത്തരം ഒരു പേര് നല്കപ്പെട്ടതും. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ആയിട്ടാണ് ഐസിസ് ഖൊറാസാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവര്‍ ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവാന്റ് എന്നറിയപ്പെടുന്ന ഐസിസിനും ഒരു അഫ്ഗാന് ബന്ധമുണ്ട്. അഫ്ഗാന് ജിഹാദി ആയിരുന്ന അബു മുസ്അബ് അല്‍ സര്‍ഖാവി ആയിരുന്നു ഐസിസിന്റെ സ്ഥാപകന്‍. സര്‍ഖാവി ഒരു ജോര്ദാന്കാരനായിരുന്നു. 1999 ല്‍ സര്‍ഖാവി സ്ഥാപിച്ച ജമാഅത്ത് തൗഹീദ് വല്‍ ജിഹാദ് ആണ് ഐസിസിന്റെ പ്രാരംഭരൂപം. ഇറാഖില്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ ഇവര്‍ മുന്നിലുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യത്തിനെതിരെയുള്ള ഒളിപ്പോരുകള്ക്കായിരുന്നു ഇവര്‍ പേരുകേട്ടത്.
ഒരു സുന്നി ഭീകരവാദ ഗ്രൂപ്പ് ആണ് ഐസിസ്. സമാനമായ രീതിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു അല്‍ ഖ്വായ്ദയുമായി സര്‍ഖാവിയുടെ ജമാഅക്ക് തൗഹീദ് വല്‍ ജിഹാദ് ബന്ധം സ്ഥാപിച്ചുതുടങ്ങിയത് 2004 ല്‍ ആയിരുന്നു. അങ്ങനെ ഈ സംഘടന പിന്നീട് ഇറാഖിലെ അല്‍ ഖ്വായ്ദ എന്ന് അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് 2006 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് രൂപീകരിക്കപ്പെട്ടു. 2013 ല്‍ അത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ- ഐസിസ് ആയി മാറി. 2014 ല്‍ ഐസിസ് മൊസ്യൂള്‍ കീഴടക്കുകയും അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങള്‍ ഇനിമുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കിയത് അപ്പോഴാണ്.
ഇറാഖില്‍ ഐസിസ് ശക്തിപ്രാപിക്കുന്നതിനിടെ അവിടെ നിന്ന് ഒരു പ്രതിനിധി സംഘം പാകിസ്താന് സന്ദര്‍ശിക്കുകയും പാക് താലിബാന് (തെഹ് രീക് ഇ താലിബാന് പാകിസ്താന്- ടിടിപി) സംഘത്തിലെ ചിലരെ കാണുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം തന്നെ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഐസിസ് അനുകൂല ലഘുലേഖകള്‍ വ്യാപകമായ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ പാക് താലിബാന് കമാന്‍ഡര്‍ ആയിരുന്ന അബ്ദുള്‍ റൗഫ് ഖാദിം ഇറാഖ് സന്ദര്‍ഷിച്ച് ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടു. പിന്നീട് ഖാദിം തിരികെ എത്തിയത് അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു. ഐസിസി-കെ യുടെ തുടക്കവും അങ്ങനെ തന്നെ.
ഖാദിം തിരിച്ചെത്തിയതിന് പിറകെ, ആറ് പാക് താലിബാന് കമാന്‍ഡര്‍മാര്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. പാക് താലിബാനെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ നീക്കം. അങ്ങനെ 2015 ജനുവരി 10 ന് ഈ ആറ് മുന്‍ പാക് താലിബാന് കമാന്‍ഡര്‍മാര്‍ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഹാഫിസ് ഖാന് സയ്യിദിനെ നേതാവായും അബ്ദുള്‍ റൗഫിനെ ഉപനേതാവായും പ്രഖ്യാപിച്ചു. ഐസിസിന്റെ പൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു.

താലിബാന് തീവ്രത പോര എന്നുപറഞ്ഞായിരുന്നു ഐസിസ് ഖൊറാസാന്‍ രൂപീകരിക്കുന്നത്. പിന്നീട് താലിബാനുമായി നിരന്തര യുദ്ധത്തിലേക്കും ഇത് നീങ്ങി. ആദ്യഘട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ പല പ്രവിശ്യകളും താലിബാനില്‍ നിന്ന് ഐസിസ്- കെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ അവരുടെ മുന്നേറ്റത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. പതിയെ പതിയെ ഇവര്‍ക്ക് ഉള്‍വലിയേണ്ടി വന്നു. പലമേഖലകളും കൈവിട്ടുപോവുകയും ചെയ്തു.

അഫ്ഗാനിലെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ ആയിരുന്നു ഐസിസ് ഖൊറാസാനെ പലപ്പോഴും വലിയ വീഴ്ചകളിലേക്ക് തള്ളിയിട്ടത്. അതിനൊപ്പം തന്നെ അഫ്ഗാന് സൈന്യത്തിന്റെ ആക്രമണവും താലിബാന് ആക്രമണവും. സ്ഥാപക നേതാക്കളായിരുന്ന ഹാഫിസ് ഖാന് സയ്യിദും അബ്ദുള്‍ റൗഫും കൊല്ലപ്പെട്ടത് അമേരിക്കന്‍ ആക്രമണങ്ങളില്‍ ആയിരുന്നു. സംഘടനയുടെ ആദ്യ വര്‍ഷം തന്നെ ആയിരുന്നു അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ റൗഫ് കൊല്ലപ്പെട്ടത്. അടുത്ത വര്‍ഷം മറ്റൊരു വ്യോമാക്രമണത്തില്‍ ഹാഫിസ് ഖാന് സയ്യിദും കൊല്ലപ്പെട്ടു. അതിന് ശേഷം അബ്ദുള്ള ഒറോക്സായി എന്ന അസ്ലാം ഫറൂഖിയാണ് ഐസിസ് - ഖൊറാസാന്റെ തലവന്‍. 2020 ഏപ്രില്‍ മാസത്തി അസ്ലാം ഫറൂഖിയും പിടിയിലായി.

നിലവില്‍ ഐസിസ്- ഖാറാസാന്റെ കീഴില്‍ രണ്ടായിരത്തില്‍ താഴെ പോരാളിതള് മാത്രമേ ഉള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവര്‍ ഒളിപ്പോരിലും ചാവേര്‍ ആക്രമണങ്ങളിലും അഗ്രഗണ്യരാണ്. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടുക്കിയത് ഐസിസിന് രുചിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്ത് അല്‍ ഖ്വായ്ദയുടേയും ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് താലിബാന് അമേരിക്കയ്ക്ക് വാക്കുകൊടുത്തിട്ടും ഉണ്ട്. അടുത്ത ഘട്ടത്തില്‍ മൂന്ന് സുന്നി ഗ്രൂപ്പുകള്‍- താലിബാന്, അല്‍ ഖ്വായ്ദ, ഐസിസ് ഖൊറാസാന്‍- പരസ്പരം പോരടിക്കുന്ന രാജ്യമായി അഫ്ഗാനിസ്ഥാന് മാറുമോ എന്നും കണ്ടറിയണം. താലിബാനുമായി ഐസിസിന് കടുത്ത ശത്രുതയുണ്ടെങ്കിലും അല്‍ ഖ്വായ്ദമായി അത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല. പുതിയ സാഹചര്യത്തില്‍ ഐസിസ് ഖൊറാസാനും അല്‍ ഖ്വായ്ദയും ഒറ്റക്കെട്ടായി നില്‍ക്കുമോ എന്ന ആശങ്കയും ലോകരാഷ്ട്രങ്ങള്‍ക്കുണ്ട്. താലിബാനേക്കാള്‍ ലോകരാജ്യങ്ങള്‍ക്ക് ഭീഷണി ഐസിസും അല്‍ ഖ്വായ്ദയും തന്നെയാണ്.

അഫ്ഗാനിസ്ഥാന് പുറമേ പാകിസ്താനിലാണ് ഐസിസ് ഖൊറാസാന്റെ സാന്നിധ്യമുള്ളത് എന്ന് നേരത്തേ വ്യക്തമാക്കിയല്ലോ. എന്നാല്‍ ഈ സംഘടനയെ പാകിസ്താന് ഇതുവരെ നിരോധിച്ചിട്ടില്ല. അമേരിക്കയാണ് ഐസിസ് ഖൊറാസാനെ ആദ്യമായി തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ പെടുത്തിയത്. . 2016 ല്‍ ആയിരുന്നു ഇത്. 2018 ല്‍ ഇന്ത്യയും കാനഡയും ഇവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. 2019 ല്‍ ഇറാഖും ഐസിസ് ഖൊറാസാന്‍ തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications