Get Updates
Get notified of breaking news, exclusive insights, and must-see stories!

20000 രൂപ വരെ ധനസഹായം; എന്താണ് ജീവനം പദ്ധതി, ആരൊക്കെയാണ് ഗുണഭോക്താക്കള്‍?

നമ്മുടെ നാട്ടില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി വഴിയാധാരമായ നിരവധി കുടുംബങ്ങള്‍ ഉണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാകുന്നതിനും വേണ്ടിയാണ് ജീവനം - സ്വയം തൊഴില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് കീഴില്‍ സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്.

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെട്ടവരോ പരിക്ക് പറ്റിയവരോ ആയ വ്യക്തികളുടെ ആശ്രിത കുടുംബത്തിന് ആണ് സഹായം നല്‍കി വരുന്നത്. സാമ്പത്തിക സഹായത്തിന് പുറമെ സാമൂഹ്യ-ആരോഗ്യ, നിയമ സേവനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ലഭ്യമാക്കുക എന്നതും ജീവനം - സ്വയം തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.

jeevanam

എന്താണ് പദ്ധതിയുടെ ലക്ഷ്യവും നേട്ടവും

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരമാണ് ജീവനം പദ്ധതി നടപ്പിലാക്കി വരുന്നത്. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് ജീവനം പദ്ധതിയും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും, ഗുരുതര പരുക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് ഒറ്റതവണ ധനസഹായമായി 20000 രൂപ നല്‍കുന്നു.

സഹായം ലഭിക്കേണ്ട മാനദണ്ഡങ്ങള്‍

അപേക്ഷകന്‍ കുറ്റകൃത്യത്തിന് ഇരയായി ഗുരുതര പരുക്ക് പറ്റിയ വ്യക്തിയോ അല്ലെങ്കില്‍ കുറ്റകൃത്യത്തിന് ഇരയായി മരണപെട്ടയാളുടെ ആശ്രിതരോ (ഭാര്യ / ഭര്‍ത്താവ് / അവിവാഹിതരായ മകന്‍/മകള്‍) ആയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിന് ഉള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. അപേക്ഷകന്റെ അക്കൗണ്ടിലാണ് ധനസഹായം കൈമാറുക.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

സ്വയം തൊഴില്‍ ധനസഹായം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന തൊഴില്‍ യൂണിറ്റ് 3 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുത്. ധനസഹായത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് 200 രൂപ മുദ്രപത്രത്തില്‍ സാമൂഹ്യനീതി വകുപ്പുമായി മേല്‍സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടണം. ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ ഉപദേശക സമിതിയുടെ അംഗീകാരത്തോടെയാണ് തുക അനുവദിക്കുന്നത്.

അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. എഫ്ഐആറിന്റെ പകര്‍പ്പ്, അപേക്ഷിക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സിര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, പ്രോജക്റ്റ് പ്രൊപ്പോസല്‍ എന്നിവ അനുബന്ധ രേഖയായി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+