ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ധനസഹായം.. അറിയാം കരുതല്‍ പദ്ധതിയെക്കുറിച്ച്; സഹായം ലഭിക്കുന്നത് എങ്ങനെ?
നമുക്ക് ചുറ്റും ട്രാന്സ്ജെന്ഡറുകളായിട്ടുള്ള നിരവധി വ്യക്തികളുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമൂഹം അവരെ ചേര്‍ത്തുപിടിക്കാന്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട്. എന്നാലും പൂര്‍ണമായും ഇവരെ ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറായിട്ടുമില്ല. ഇപ്പോഴും നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ സ്വന്തം കുടുംബങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവരും നിരാലംബരായ സാഹചര്യത്തില്‍ ജീവിതം നയിക്കുന്നവരും ആണ്.
രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ട്രാന്‍സ്ജെന്‍ഡറുകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് നടപ്പാക്കി വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് കരുതല്‍ പദ്ധതി. 2015 ല്‍ നടത്തിയ സര്‍വ്വേ പറയുന്നത് കേരളത്തിലെ 51 ശതമാനത്തോളം വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും സ്വന്തം കുടുംബങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് എന്നാണ്.

ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ ദൈനംദിന ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായും, ഹോര്‍മോണ്‍ ചികിത്സകള്‍ തുടര്‍ന്നു വരുന്ന സാഹചര്യത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഇവര്‍ നേരിടുന്നുണ്. ശസ്ത്രക്രിയയിലെ പിഴവുകള്‍ മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്ശങ്ങള് മൂലം ആത്മഹത്യകള്‍ വരെ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍, അപകടങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് കരുതല്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്താണ് കരുതല്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നും നമുക്ക് പരിശോധിക്കാം.
പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പദ്ധതി നടപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും ചുവടെ ചേര്‍ത്തിട്ടുള്ള പ്രകാരം അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രൂപീകരിക്കണം. ജില്ലാ കളക്ടറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആയിരിക്കും ചെയര്മാന്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ (ഡിവൈസ്എപി) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ കൗണ്‍സിലര്‍, ഡിഎല്‍എസ്എ പ്രതിനിധി 2 ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.
അടിയന്തിര സാഹചര്യം ഉണ്ടാകുന്ന ഘട്ടതത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളാണ് വിവരം ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫീസറെ അറിയിക്കേണ്ടത്. സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ള തുക വിനിയോഗിക്കാം. സമിതി യോഗത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളെ കൂടാതെ കുറഞ്ഞത് 3 പേരുടെയെങ്കിലും പങ്കാളിത്തം ഉറപ്പാക്കണം.
ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് / ട്രാന്‍സ്ജെന്‍ഡര്‍ 01 കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തില്‍ നല്കുന്ന സേവനം ആയതിനാല്‍ ദാരിദ്യരരേഖ പരിധി, റേഷന്‍ കാര്‍ഡ്, മറ്റു മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഒഴിവാക്കും. പ്രാഥമിക ശുശ്രൂഷ നല്കല്, അടിയന്തര ശസ്ത്രക്രിയ, ആംബ്ദലന്സ് സേവനം, വസ്ത്രം, ഭക്ഷണം, നിയമ സഹായം തുടങ്ങിയ കാര്യങ്ങള്‍ക്ക് തുക വിനിയോഗിക്കാം
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സംഭവിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ ഉറപ്പാക്കുന്നതിനായി പ്രസ്തുത തുക വിനിയോഗിക്കാം. നിരാലംബരായ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സുരക്ഷിതമായി കെയര്‍ ഹോമുകള്‍ /ഷെല്‍റ്റര്‍ ഹോമുകളില്‍ എത്തിക്കുന്നതിനും മെഡിക്കല്‍ പരിശോധനയ്ക്കും, ഭക്ഷണത്തിനും, വസ്ത്ത്തിനും തുക വിനിയോഗിക്കാം.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
25,000 രൂപവരെയുള്ള ധനസഹായ അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ഉപദേശക സമിതിയുടെ അനുമതി ലഭ്യമാക്കാതെ തന്നെ ചെലവാക്കാവുന്നതാണ്. എന്നാല്‍ അടുത്ത കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. 25000 രൂപയ്ക്കു മുകളിലുള്ള അപേക്ഷകള്‍ സമിതിയുടെ തീരുമാനത്തിന് വിധേയമായി അനുവദിക്കാവുന്നതാണ്. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രം ധനസഹായം അനുവദിക്കൂ.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications