എന്താണ് മാംഗല്യ പദ്ധതി? പുനര്‍വിവാഹിതരായ എല്ലാവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുമോ? അറിയേണ്ടതെല്ലാം
കേരളം ഏറെ പുരോഗമിച്ചെങ്കിലും വിധവകളോ ബന്ധം വേര്‍പെടുത്തിയവോരെ ആയ സ്ത്രീകളുടെ പുനര്‍വിവാഹത്തിന്റെ കാര്യത്തില്‍ ഒരു വിമുഖത കാണാനാകുന്നുണ്ട്. കേരളത്തില്‍ വിഭാര്യരോ ബന്ധം വേര്‍പെടുത്തിയതോ ആയ പുരുഷന്‍മാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 3.5 ശതമാനം മാത്രമാണ്. എന്നാല്‍ വിധവകളോ ബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകളുടേയോ എണ്ണം 11.56 ശതമാനം ആണ്.
ഈ ലിംഗ വ്യത്യാസം സമൂഹത്തേയും സ്ത്രീകളേയും പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ തന്നെ സ്ത്രീകളുടെ വൈവാഹിക നില എന്നത് വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. അതോടൊപ്പം ഭര്‍ത്താവ് മരിച്ച സ്ത്രീ വിധവയായി തുടരണം എന്ന പ്രാചീന സങ്കല്‍പ്പത്തേയും മാറ്റേണ്ടതുണ്ട്. ഇത് മുന്നില്‍ക്കണ്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മാംഗല്യ പദ്ധതി. എന്തൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍, ആരൊക്കെയാണ് ഗുണഭോക്താക്കള്‍ എന്ന് നോക്കാം.

പദ്ധതിയുടെ ലക്ഷ്യം
വിധവാ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് കേരള സര്‍ക്കാര്‍ മംഗല്യം എന്ന പദ്ധതി വിഭാവനം ചെയ്യുന്നത്. വിധവകള്‍/വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പുനര്‍വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് മാഗംഗല്യം പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ മുഖേന ജില്ലാ വനിതാ-ശിശു ഓഫീസര്‍മാര്‍ ആണ് ഇതിന്റെ ബന്ധപ്പെട്ട അധികാരികള്‍
ആരൊക്കെയാണ് ഗുണഭോക്താക്കള്‍? നേട്ടങ്ങള്‍
ഭര്‍ത്താവ് മരിക്കുകയോ നിയമപരമായി വിവാഹമോചനം നേടുകയോ ചെയ്ത 18 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആണ് മാംഗല്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുവാന്‍ സാധിക്കുക. മാനദണ്ഡം പ്രകാരം യോഗ്യരായ വിധവകള്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും പുനര്‍വിവാഹത്തിന് 25,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി.
വിധവകള്‍ക്ക് പുറമെ വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് ഏഴ് വര്‍ഷം കഴിഞ്ഞവര്‍, ഭര്‍ത്താവിനെ കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മാംഗല്യ പദ്ധതിയില്‍ ഭാഗമാകുന്നതിന് അര്‍ഹതയുണ്ട്. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ആയിരിക്കണം എന്നും മാനദണ്ഡത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
ആവശ്യമുള്ള രേഖകള്‍
പുനര്‍വിവാഹത്തിന്റെ രേഖ, ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹമോചനത്തിന്റെ നിയമപരമായ രേഖ (വിവാഹമോചിതരായ സ്ത്രീകള്‍ക്ക്), ബിപിഎല്‍/മുന്‍ഗണന വിഭാഗം എന്ന് തെളിയിക്കുന്ന രേഖ, സ്‌കൂളിലെ ടിസി അല്ലെങ്കില്‍ യോഗ്യതയുള്ള അധികാരി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പ്രായത്തിന്റെ തെളിവ്. 7 വര്‍ഷത്തിലേറെയായി ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്. ബാങ്കിലെ പാസ് ബുക്കിന്റെ പകര്‍പ്പ്. പുനര്‍വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് അകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.












Click it and Unblock the Notifications