കലാ കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്നവരാണോ? പരിശീലനത്തിന് സഹായം ലഭിക്കും, എന്താണ് ശ്രേഷ്ഠം പദ്ധതി?
നമുക്ക് ചുറ്റും ഭിന്നശേഷിക്കാരായ നിരവധി പേരുണ്ട്. അവരില്‍ പലരും കലാ കായിക രംഗത്ത് മികച്ച പ്രകടനങ്ങള്‍ നടത്തുന്നവരുമാണ്. എന്നാല്‍ പലപ്പോഴും ഇവര്‍ക്ക് അവസരങ്ങള്‍ മറ്റുള്ളവരേക്കാള്‍ കുറവായിരിക്കും ലഭിക്കുക. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.
അതില്‍ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ശ്രേഷ്ഠം പദ്ധതി. ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനും മികവ് തെളിയിക്കുന്ന ഭിന്നശേഷിക്കാരുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിനായി സംസ്ഥാനത്തെയും രാജ്യത്തെയും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്കുന്ന പദ്ധതിയാണ് ശ്രേഷ്ഠം.

കലാ-കായിക ഇനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ആണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ഭിന്നശേഷിത്വം കാരണം സ്വന്തം കഴിവുകള്‍, അഭിരുചികള്‍ എന്നിവ വികസിപ്പിക്കാന്‍ സാധിക്കാതെ വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന അവസ്ഥ മറികടന്ന് മികച്ച നേട്ടങ്ങള്‍ കൈവരിച്ച് അവരെ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്.
ഇത് തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ശ്രേഷ്ഠം പദ്ധതി പ്രകാരം രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പ് വരുത്തുന്നു. ഒരു ജില്ലയിലെ കലാ മേഖലയില്‍ നിന്നുള്ള 5 പേര്‍ക്കും കായിക മേഖലയില്‍ നിന്നുള്ള 5 പേര്‍ക്കുമായി ആകെ 10 പേര്‍ക്ക് 10,000 രൂപ വീതം ഇതിന്റൈ ഭാഗമായി ധന സഹായം അനുവദിച്ച് വരുന്നുണ്ട്.
മാനദണ്ഡങ്ങള്‍
അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്. സംസ്ഥാനത്തെ /രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരായിരിക്കണം അപേക്ഷകന്. സംസ്ഥാന / ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയവരായിരിക്കണം. സാമ്പത്തിക ശേഷി കുറഞ്ഞവരും, 40%വും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെയും കലാ-കായിക രംഗത്തെ മികവിന്റെയും അടിസ്ഥാനത്തില്‍ ആണ് ആനുകൂല്യം അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ സമക്ഷം സമര്‍പ്പിക്കുക.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications