എന്താണ് സർക്കാരിന്റെ 'സ്‌നേഹപൂര്‍വം' പദ്ധതി? ആർക്കൊക്കെ ഗുണം ലഭിക്കും? അറിയേണ്ടതെല്ലാം
സാമൂഹ്യസുരക്ഷ മുന്‍നിര്‍ത്തി അതത് സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളുണ്ട്. എന്നാല്‍ അവയില്‍ പലതും പലരും അറിയുന്നു പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ അധികം ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന പദ്ധതികളില്‍ ഒന്നാണ് സ്‌നേഹപൂര്‍വം പദ്ധതി. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്.
മാതാപിതാക്കള്‍ രണ്ട് പേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയുന്ന സാഹചര്യത്തില്‍ അത്തരം കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്. ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി കൈപിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂര്‍വം പദ്ധതി. വിശദമായി അറിയാം..

ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍?
അച്ഛനോ അമ്മയോ മരിച്ച കുട്ടിക്കോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ മരിക്കുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടിയെ സംരക്ഷിക്കാന്‍ കഴിയുകയും വന്നാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും. ഗ്രാമങ്ങളില്‍ 20000 രൂപ വരേയും നഗരങ്ങളില്‍ 23375 രൂപ വരേയും വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ ആണ് പരിഗണിക്കുക.
സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷനല്‍ ക്ലാസുകള്‍ വരെ പഠിക്കുന്നവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാവാം. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായ തുകയില്‍ വ്യത്യാസമുണ്ടായിരിക്കും. 1 മുതല്‍ 5 വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും 6 മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയും ആണ് അനുവദിക്കുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് 750 രൂപയും ആനുകൂല്യം ലഭിക്കും.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
ഡിഗ്രി, പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് 1,000 രൂപ വീതവും ആനുകൂല്യം ലഭിക്കും. എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്കും വരുമാന പരിധിയില്ലാതെ തന്നെ സ്‌നേഹപൂര്‍വം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. കേരളത്തില്‍ 18 വയസ്സിന് താഴെയുള്ള 75,000 കുട്ടികള്‍ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 1500 അനാഥാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ ഏകദേശം 90% കുട്ടികള്‍ക്കും കുടുംബങ്ങളുമുള്ളതാണ്.
അപേക്ഷിക്കേണ്ട വിധം:
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണം. ഇതിനൊപ്പം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം കേരള സാമൂഹികസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുകയാ് വേണ്ടത്. അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കുക.
ആവശ്യമായ രേഖകള്‍:
അമ്മയുടെ/അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ്
ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്/ ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി/വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്.
നിലവിലുള്ള രക്ഷാകര്‍ത്താവിന്റെയും കുട്ടിയുടെയും പേരില്‍ ദേശസാത്കൃതബാങ്കില്‍ ജോയിന്റ് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം.
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം.












Click it and Unblock the Notifications