പ്രത്യാശ: പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം; നിങ്ങള്‍ ഗുണഭോക്താക്കളാണോ? അറിയേണ്ടതെല്ലാം
വിവാഹം ഇന്നത്തെ കാലത്ത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണ്. പെണ്‍കുട്ടികളുടെ വിവാഹത്തിന് ദരിദ്ര കുടുംബങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രത്യാശ വിവാഹ ധനസഹായ പദ്ധതി. കോര്‍പ്പറേറ്റുകളും കേരള സോഷ്യല്‍ സെക്യൂരിറ്റി മീഷനും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.
പെണ്‍മക്കളുടെ വിവാഹത്തിന് പ്രയാസം അനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. എന്നാല്‍ ഇത് എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കുന്ന ഒരു പദ്ധതിയല്ല. നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഈ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ആര്‍ക്കൊക്കെയാണ് പ്രത്യാശ പദ്ധതിയുടെ ഗുണം ലഭിക്കുന്നത് എന്ന് നോക്കാം.

ഗുണഭോക്താക്കള്‍ ആരൊക്കെ?
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 60000 രൂപയില്‍ താഴെയായിരിക്കണം എന്നതാണ് പ്രധാന കാര്യം. സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇതില്‍ മുന്‍ഗണന ലഭിക്കും. സ്വന്തമായി വീട് ഇല്ലാത്ത കുടുബത്തിനും, സഹോദരങ്ങള്‍ ഇല്ലാത്ത പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. വിവാഹത്തിന് 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
അടിയന്തര ഘട്ടങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ വരുന്ന അപേക്ഷയും പരിഗണിക്കും. പുനര്‍വിവാഹമാണെങ്കിലും മറ്റ് മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയണ്ട് എങ്കില്‍ സാമ്പത്തിക സഹായം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വഴി അന്വേഷിക്കാവുന്നതാണ്. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷക്ക് ആവശ്യമായ രേഖകള്‍ എന്തൊക്കെ?
എം പി/എം എല്‍ എ/ഗ്രാമപഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍ ചെയര്‍മാന്‍/കോര്‍പ്പറേഷന്‍ മേയര്‍ തുടങ്ങിയവരില്‍ ആരെങ്കിലും നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള ശുപാര്‍ശ കത്ത് ഹാജരാക്കണം. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്/ബിപിഎല്‍ റേഷന്‍ കാര്‍ഡ്/ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ (ആധാര്‍/ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / ഡ്രൈവിംഗ് ലൈസന്‍സ് / പാസ്‌പോര്‍ട്ട്) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
പ്രായം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖയുടെ പകര്‍പ്പ് (എസ് എസ് എല്‍ സി ബുക്ക് / ജനന സര്‍ട്ടിഫിക്കറ്റ് / പാസ്‌പോര്‍ട്ട് മുതലായവ). വീടിന്റെ മുന്നില്‍ നിന്ന് എടുത്ത ഫാമിലി ഗ്രൂപ്പ് ഫോട്ടോ. വീടിന്റെ പൂര്‍ണ്ണമായ കാഴ്ച ഈ ഫോട്ടോയില്‍ മേല്‍ക്കൂര ഉള്‍പ്പെടെ കവര്‍ ചെയ്യുന്ന തരത്തില്‍ ആയിരിക്കണം ഫോട്ടോ എടുക്കേണ്ടത്.












Click it and Unblock the Notifications