കുറഞ്ഞ പലിശ.. വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായത്തോടെ വായ്പ; അറിയേണ്ടതെല്ലാം
സംസ്ഥാനത്തെ മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ടാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍സ്ഥാപിതമായത്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും വിവിധ വായ്പാ പദ്ധതികള്‍ അര്‍ഹിക്കുന്നവര്‍ക്ക് എത്തിക്കാന്‍ വിവിധ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നുണ്ട്.
ഭക്ഷണവും വസ്ത്രവും കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഏറ്റവും പ്രധാനമായ അടിസ്ഥാന ആവശ്യമാണ് വീട് എന്നത്. കേരള സര്‍ക്കാരിന്റെസമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ സര്‍വ്വേ പ്രകാരം കേരളത്തില്‍ 4.32 ലക്ഷം ഭവനരഹിതമായ കുടുംബങ്ങള്‍ ഉണ്ട് എന്നാണ് കണക്ക്. സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ വായ്പാ പദ്ധതിയാണ് എന്റെ വീട്.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
കേരളത്തിലെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ട 3 ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഭവനരഹിതര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭ്യമാകും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2 വിഭാഗമായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കുടുംബ വാര്‍ഷിക വരുമാനം 1,20,000 രൂപ വരെ ഉള്ളവര്‍ക്ക് പരമാവധി വായ്പാ തുക 5 ലക്ഷം രൂപയായിരിക്കും. 7.50% പലിശ നിരക്കില്‍ തിരിച്ചടവ് കാലാവധി 15 വര്‍ഷം വരെ ആയിരിക്കും.
1,20,000 രൂപയ്ക്ക് മുകളില്‍ 3,00,000 രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് പരമാവധി വായ്പാ തുക 10 ലക്ഷം രൂപ ആയിരിക്കും. ഈ വിഭാഗക്കാര്‍ക്ക് 8.00% പലിശ നിരക്കില്‍ തിരിച്ചടവ് കാലാവധി 15 വര്‍ഷം വരെ എന്നിങ്ങനെ ആണ് വായ്പ അനുവദിച്ച് വരുന്നത്.
മാനദണ്ഡങ്ങള്‍
അപേക്ഷകന്റെ പേരിലോ, കുടുംബങ്ങളുടെ പേരിലോ വാസയോഗ്യമായ വീട് ഉണ്ടാകരുത്. പുതിയ വീട് നിര്‍മ്മിക്കുന്നതിന്ി മാത്രമാണ് വായ്പ അനുവദിക്കുന്നത്. നിലവിലുള്ള വീടിന്റെ പുനരുദ്ധാരണത്തിനോ, വീടുള്‍പ്പെടുന്ന വസ്തു വാങ്ങുന്നതിനോ വായ്പ അനുവദിക്കില്ല. അപേക്ഷകന് പുറമേ കുടുംബാംഗങ്ങളില്‍ ഒരാള്‍ സഹ അപേക്ഷകനായിരിക്കണം. അപേക്ഷകന്‍ / സഹ അപേക്ഷകന്‍ എന്നിവരില്‍ ഒരാള്‍ വസ്തുവിന്റെ ഉടമ ആയിരിക്കണം.
പരമാവധി വായ്പാ പരിധിയ്ക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90% തുക വരെ വായ്പയായി അനുവദിക്കുന്നതാണ്. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പാ തുക 3 ഗഡുക്കളായാണ് അനുവദിക്കുക. ഒന്നാം ഗഡു ലഭിച്ച് 1 വര്‍ഷത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. വായ്പയുടെ അവസാന ഗഡു ലഭിച്ച ശേഷം 4-ാം മാസം മുതല്‍ തിരിച്ചടവ് ആരംഭിക്കേും.
ആവശ്യമായ രേഖകള്‍
അപേക്ഷകന്റെയും സഹ അപേക്ഷകന്റേയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്ഥലത്തിന്റെ കരമടച്ച രസീതിന്റെ പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (എസ്.എസ്.എല്‍.സി./സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്), ജാതി തെളിയിക്കുന്ന രേഖ, വാര്‍ഷിക വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വീട് നിര്‍മ്മാണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് അനുവദിച്ച അംഗീകൃത പെര്‍മ്മിറ്റ്, പ്ളാന്‍, എസ്റ്റിമേറ്റ്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താവാണോ എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പ് എന്നിവ അപേക്ഷ ഫോറത്തോടോപ്പം സമര്‍പ്പിക്കേണ്ടതാണ്.












Click it and Unblock the Notifications