കൃത്രിമ പല്ല് വെക്കാം സൗജന്യമായി.. എന്താണ് മന്ദഹാസം പദ്ധതി? അറിയേണ്ടതെല്ലാം
നമുക്ക് ചുറ്റും നിരവധി വയോജനങ്ങള്‍ ഉണ്ട്. പ്രായാധിക്യം കൊണ്ട് പലതരത്തിലുള്ള കഷ്ടതകള്‍ അനുഭവിക്കുന്നവരാണ് ഇവരില്‍ പലരും. വൃദ്ധരായി കഴിഞ്ഞാല്‍ പൊതുവെ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ ഒന്ന് പല്ല് കൊഴിഞ്ഞ് പോകുക എന്നുള്ളതാണ്. മുതിര്‍ന്നവരുടെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും രൂക്ഷവും വ്യാപകവുമായത് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് 2013 ലെ മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള നയം ചൂണ്ടിക്കാണിക്കുന്നു.
പല്ല് കൊഴിഞ്ഞ് പോകുക, പല്ലിന്റെ ബലം നഷ്ടപ്പെടുക എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മുതിര്‍ന്നവര്‍ക്ക് സഹായഹസ്തം എന്ന നിലയില്‍ ആണ് മന്ദഹാസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആഹാര സാധനങ്ങള്‍ ശരിയായി ചവച്ചരയ്ക്കാന്‍ കഴിയാത്തത് ശരിയായ പോഷണം ലഭിക്കുന്നതിന്റെ അഭാവത്തിലേക്ക് നയിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മന്ദഹാസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയോധികരില്‍ മുപ്പത് ശതമാനത്തിലധികം പേരും ദന്താരോഗ്യ പ്രശ്‌നങ്ങളാല്‍ പല്ല് മാറ്റിവെയ്‌ക്കേണ്ടവരാണ് എന്നാണ് പറയുന്നത്. എന്നാല്‍ സാമ്പത്തിക പരാധീനതയും, സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരുടെ ഉദാസീനതയും മറ്റും കൃത്രിമ പല്ലുകള്‍ ലഭ്യമാക്കുന്നത് സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തില്‍ വയോജനങ്ങള്‍ക്ക് കൃത്രിമ പല്ല് വെച്ച് കൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം.
ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സു തികഞ്ഞവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവരും പദ്ധകി മുഖാന്തിരം സഹായത്തിന് അര്‍ഹരമാണ്. കൃത്രിമപല്ല് വെക്കേണ്ടതുണ്ട് എന്ന് അംഗീകൃത ദന്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
പദ്ധതി വഴി ഒരാള്‍ക്ക് പരമാവധി ലഭിക്കുന്ന ധനസഹായതുക 5000 രൂപയാണ്. എന്നാല്‍ ഭാഗികമായി പല്ലുകള്‍ മാറ്റി വെയ്ക്കുന്നതിന് പദ്ധതിയുടെ ആനുകുല്യം അനുവദിക്കില്ല. ഓരോഘട്ടത്തില്‍ 1500 ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പല്ലുകള്‍ നല്‍കാം. ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാമത്തെ പരിഗണന നല്‍കണം എന്നാണ് നിര്‍ദേശം.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
അംഗീകൃത ദന്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ്. ബിപിഎല്‍ ആണ് എന്ന് തെളിയിക്കാനുള്ള രേഖ (റേഷന്‍ കാര്‍ഡ്/ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്. പ്രായം തെളിയിക്കുന്ന രേഖ (ആധാര്‍/ഇലക്ഷന്‍ ഐഡി/ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്). മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.












Click it and Unblock the Notifications