ഒരു ലക്ഷം വരെ ഇന്‍ഷുറന്‍സ് സഹായം; എന്താണ് നിരാമയ പദ്ധതി? അറിയേണ്ടതെല്ലാം

നമുക്ക് ചുറ്റും ഭിന്നശേഷിക്കാരായ നിരവധി പേരുണ്ട്. അവരുടെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായത്തിന് ആവിഷ്‌കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. നാഷണല്‍ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് നിരാമയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി.

ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്ന ഈ പദ്ധതി മാതൃകാപരമായാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സിന് വേണ്ട പ്രീമിയം തുകയും പുതുക്കല്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് അടച്ച് വരുന്നത്. ആരൊക്കെയാണ് നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നും എങ്ങനെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത് എന്നും നമുക്ക് നോക്കാം.

niraamaya

പദ്ധതിയുടെ നേട്ടങ്ങള്‍

ഒരു ലക്ഷം രൂപ വരെ വാര്‍ഷിക ചികിത്സാ ചെലവ് ലഭിക്കുന്ന പദ്ധതിയാണ് നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. റീഇംബേഴ്സ്മെന്റ് അടിസ്ഥാനത്തില്‍ ആണ് ഒരു ലക്ഷം രൂപവരെയുള്ള ചികിത്സ ലഭ്യമാക്കുന്നത്. ഒപിഡി ചികിത്സ, മറ്റ് അസുഖങ്ങളില്ലാത്ത വികലാംഗര്‍ക്കുള്ള പതിവ് മെഡിക്കല്‍ പരിശോധന, ഡെന്റല്‍ പ്രിവന്റീവ് ദന്തചികിത്സ, നോണ്‍-സര്‍ജിക്കല്‍ ഹോസ്പിറ്റലൈസേഷന്‍ എന്നിവ പദ്ധതിക്ക് കീഴില്‍ ലഭ്യമാക്കുന്നുണ്ട്.

വൈകല്യം രൂക്ഷമാകാതിരിക്കാനുള്ള ശസ്ത്രക്രിയകള്‍, ജന്മനായുള്ള വൈകല്യത്തിനുള്ള ചികിത്സ, നിലവിലുള്ള ചികിത്സകള്‍, ഇതര മരുന്ന് എന്നിവയും നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ ലഭ്യമാകും. ഗതാഗത ചെലവുകളും പദ്ധതിക്ക് ഉള്‍ക്കൊള്ളുന്നു. ഈ പദ്ധതിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് പ്രീ-ഇന്‍ഷുറന്‍സ് മെഡിക്കല്‍ ടെസ്റ്റുകള്‍ ആവശ്യമില്ല.

ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും ഉള്ള വ്യക്തികള്‍ക്ക് ഈ സ്‌കീമിന് കീഴില്‍ എന്റോള്‍ ചെയ്യാവുന്നതാണ്. ദേശീയ ട്രസ്റ്റ് നിയമത്തിന് കീഴിലുള്ള വൈകല്യത്തിന്റെ തരം പരിഗണിക്കാതെ തന്നെ വ്യക്തികള്‍ക്ക് സമാനമായ കവറേജ് ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് ഏത് ആശുപത്രിയില്‍ നിന്നും ചികിത്സ നേടാനും അതനുസരിച്ച് ക്ലെയിം ഉന്നയിക്കാനും സാധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ ഉള്‍ക്കൊള്ളുന്നു.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍

പ്രധാനമായും ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് തുടങ്ങിയ വൈകല്യമുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാണ് നിരാമയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി വിഭാവനം ചെയ്തത്. നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം സാധുതയുള്ള വികലാംഗ സര്‍ട്ടിഫിക്കറ്റ് ഉള്ള വികലാംഗര്‍ക്ക് ഈ സ്‌കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

പദ്ധതിയില്‍ ചേരുന്നതിന് ബി പി എല്‍ വിഭാഗം 250 രൂപയും, എ പി എല്‍ വിഭാഗം 500 രൂപയും ആണ് പ്രീമിയം തുക അടക്കേണ്ടത്. കേരളത്തില്‍ ഈ പ്രീമിയം തുക സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍ വഴിയാണ് അടക്കുന്നു. എല്ലാ വര്‍ഷവും എപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി കാലാവധി. എല്ലാ വര്‍ഷവും പോളിസി പുതുക്കുന്നതിന് ബി പി എല്‍ വിഭാഗം 50 രൂപയും, എ പി എല്‍ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം.

സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഈ തുകയും കേരളത്തില്‍ അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേരാണ് നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്. ഇതില്‍ 49,685 പേരെ ചേര്‍ത്ത് കൊണ്ട് കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

നാഷണല്‍ ട്രസ്റ്റിന്റെ കേരള സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററായ കൊല്ലം ആശ്രയയില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.thenationaltrust.gov.in എന്ന ലിങ്കില്‍ അപേക്ഷകന്‍ നേരിട്ടോ നോഡല്‍ ഏജന്‍സി വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. പാസ്സ്പോര്‍ട്ട്-സൈസ് കളര്‍ ഫോട്ടോ. റേഷന്‍ കാര്‍ഡിന്റെ കോപ്പി. മെഡിക്കല്‍ ബോര്‍ഡ് (ജില്ലാ ആശുപത്രി/താലൂക്ക് ആശുപത്രി/ഗവണ്മെന്റ് മെഡിക്കല്‍കോളേജ്) നല്‍കുന്ന വൈകല്യ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ വേണം.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

ഇതിനോടൊപ്പം അഡ്രസ്സ് പ്രൂഫ് ( ആധാര്‍, വോട്ടര്‍ ഐഡി). ജനന തീയതി തെളിയിക്കുന്ന രേഖ. വൈകല്യമുള്ള വ്യക്തിയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട് (ജോയിന്റ്/ വ്യക്തിഗത അക്കൗണ്ട് ) പാസ്ബുക്കിന്റെ കോപ്പി എന്നിവയും ആവശ്യമാണ്. എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പ്രീമിയം പുതുക്കേണ്ടത്. ചികിത്സ നടത്തി 25 ദിവസത്തിനുള്ളില്‍ അപേക്ഷയും അനുബന്ധരേഖകളും ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കത്തക്കവിധം രജിസ്ട്രേഡ് പോസ്റ്റായി അയക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+