Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ധനസഹായമായി 30,000 രൂപ വരെ, ആര്‍ക്കൊക്കെ ലഭിക്കും? എന്താണ് പരിണയം പദ്ധതി?

നമുക്ക് ചുറ്റും ഭിന്നശേഷിക്കാരായ നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ഇവര്‍ മുഖ്യധാരയിലേക്ക് എത്തുന്നത് വിരളമായാണ്. സാമ്പത്തികമായി ഏറെ പിരിമുറുക്കം അനുഭവിക്കുന്നവരാണ് പല ഭിന്നശേഷിക്കാരും. അതിനാല്‍ തന്നെ ഭിന്നശേഷിക്കാരായവരുടെ പെണ്‍മക്കളും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളും വിവാഹം പോലുള്ള കാര്യങ്ങളില്‍ വലിയ പ്രയാസം അനുഭവപ്പെടുന്നു.

ഇത് മുന്നില്‍ക്കണ്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സഹായഹസ്തം എന്ന നിലയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പരിണയം പദ്ധതി. ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കളെയും ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെയും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേയ്ക്കായി സാമ്പത്തിക സഹായം നല്‍കുക എന്നുള്ളതാണ് പരിണയം പദ്ധതിയുടെ ലക്ഷ്യം.

wedding

എന്താണ് പദ്ധതിയുടെ മാനദണ്ഡം?

ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ ധനസഹായമായി 30,000 രൂപയാണ് അനുവദിക്കുന്നത്. അപേക്ഷകരുടെയും കുടുംബത്തിന്റെയും മൊത്തവരുമാനം 1,00,000 രൂപയില്‍ കൂടാന്‍ പാടില്ല. 2 പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞ് ചുരുങ്ങിയത് 3 വര്‍ഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷ സമര്‍പ്പിക്കാവൂ.

ഈ പരിധി ഇളവ് ചെയ്യുന്നതിനുള്ള അധികാരം സാമൂഹ്യക്ഷേമ ഡയറക്ടര്‍ക്കാണ്. പെണ്‍കുട്ടിക്ക് വിവാഹദിവസം പതിനെട്ട് വയസ് പൂര്‍ത്തിയായിരിക്കണം. ഈ നിബന്ധനകള്‍ അനുസരിച്ചുള്ള സഹായധനം ഒരിക്കല്‍ ലഭിച്ചതിന് ശേഷം ഏതെങ്കിലും കാരണവശാല്‍ നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തേണ്ടി വരികയും പെണ്‍കുട്ടി വിവാഹം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്താല്‍ ആ വിവാഹത്തിനും സഹായധനം നല്‍കാം.

Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം

ഈ സാഹചര്യത്തില്‍ മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന ജീവനാംശം കൂടി കണക്കിലെടുത്താവണം വരുമാനം കണക്കാക്കേണ്ടത്. അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ പെണ്‍മക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോയാല്‍ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ പ്രസ്തുത ധനസഹായം ഈടിന്മേല്‍ നല്‍കാം.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത അപേക്ഷാ ഫോറത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ആണ് സഹായധനത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവാഹത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിയ്ക്ക് ഒരു മാസത്തിന് മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. വധു മുസ്ലിം സമുദായാംഗം ആണെങ്കില്‍ നിക്കാഹ് എന്ന മതാചാരപ്രകാരമുള്ള ചടങ്ങിന് ശേഷം നടക്കുന്ന കല്യാണത്തിന്റെ തീയതിയാണ് അപേക്ഷയുടെ കാലാവധി നിശ്ചയിക്കുന്നതിന് കണക്കാക്കുക.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വികലാംഗര്‍ക്കുള്ള തിരിച്ചറിയില്‍ കാര്‍ഡ്, വധു വികലാംഗനായ അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് (കോര്‍പ്പറേഷന്‍ / മുന്‍സിപ്പാലിറ്റി/ പഞ്ചായത്ത്) ഹാജരാക്കണം. വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്. വിവാഹം കഴിച്ചയയ്ക്കാന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ ജനനതീയതി തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+