ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം, ചെയ്യേണ്ടത് എന്തെല്ലാം? പ്രധാന്‍മന്ത്രി മാതൃ വന്ദന യോജനയെക്കുറിച്ച് അറിയാം
സ്ത്രീകളിലെ പോഷകക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും നിരന്തരമായ പോഷണ അപര്യാപ്തത നേരിടുന്നവരാണ് എന്നാണ് കണക്ക്. പോഷക അപര്യാപ്തത ഉള്ള അമ്മമാര്‍ തൂക്കകുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് സാമൂഹികമായി ഏറെ ദോഷകരം ചെയ്യും.
ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍ അമ്മമാര്‍ക്കും ആരോഗ്യം ഉണ്ടാകേണ്ടതുണ്ട്. ഗര്‍ഭകാലത്തിലെ പോഷക കുറവ് പിന്നീട് പരിഹരിക്കാന്‍ സാധിക്കില്ല. അതിനാല്‍ അമ്മമാരുടെ ആരോഗ്യം പരിപാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന ആവിഷ്‌കരിക്കുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലെയും അമ്മമാര്‍ക്ക്ഗുണകരമാകുന്ന രീതിയില്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ലക്ഷ്യം
ആദ്യത്തെ കുട്ടിയുടെ ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കണം. ഗര്‍ഭിണികള്‍ ആയവരും മുലയൂട്ടുന്നവരും ആയവരുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടിയാണ് ഈ സാമ്പത്തിക സഹായം അനുവദിച്ച് വരുന്നത്.
ആരൊക്കെയാണ് ഗുണഭോക്താക്കള്‍
കേന്ദ്ര സര്‍ക്കാരിലോ സംസ്ഥാന സര്‍ക്കാരിലോ ജോലി ചെയ്യുന്നവരും അതുപോലുള്ള ആനുകൂല്യങ്ങള്‍ പറ്റുന്നവരും ഒഴികെയുള്ള ഗര്‍ഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും ആണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 01/01/2017 നോ അതിനു ശേഷമോ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളും അമ്മമാരും പദ്ധതിയില്‍ ഗുണഭോക്താക്കളാകും.
അവസാന മാസമുറ (LMP) തിയതി അമ്മയും കുഞ്ഞും കാര്‍ഡില്‍ രേഖപെടുത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആണ് ഗുണഭോക്താക്കളെ പരിഗണിക്കുന്നത്. അവസാന മാസമുറ തീയതി കഴിഞ്ഞു 150 ദിവസത്തിനകം ആരോഗ്യ കേന്ദ്രത്തിലോ, അങ്കണവാടിയിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. ആദ്യ ഗഡു 1000 രൂപ. അവസാന മാസമുറ തീയതി കഴിഞ്ഞു ഒരു പരിശോധന എങ്കിലും നടത്തിയിരിക്കണം. രണ്ടാം ഗഡു 2000 രൂപ.
ജനനം രജിസ്റ്റര്‍ ചെയ്ത് ആദ്യഘട്ട പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണം. മൂന്നാം ഗഡു 2000 രൂപ. ആദ്യ ഗഡു ലഭിച്ച ശേഷം ഗര്‍ഭം അലസിയാല്‍ ,രണ്ടാം ഗഡുവും മൂന്നാം ഗഡുവും അടുത്ത ഗര്‍ഭ കാലയളവില്‍ ലഭിക്കുന്നതാണ്. ഒന്നും രണ്ടും ഗഡുക്കള്‍ വാങ്ങിച്ച ശേഷമാണ് ഗര്‍ഭം അലസുന്നത് എങ്കില്‍ മൂന്നാം ഗഡുവും അടുത്ത ഗര്‍ഭ കാലയളവില്‍ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ലഭിക്കും.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
ചെയ്യേണ്ടത് എന്തൊക്കെ
ഗര്‍ഭിണിയായാല്‍ തൊട്ടടുത്തുള്ള അംഗനാവാടിയിലും ആശാ വര്‍ക്കര്‍മാരോടും വിവരം അറിയിക്കണം. രജിസ്ട്രേഷന്‍ സമയത്ത് ഗുണഭോക്താവ് നിര്‍ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതപത്രം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആധാര്‍ വിവരങ്ങള്‍ എന്നിവയും മൊബൈല്‍ നമ്പരും ബാങ്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ടതാണ്.












Click it and Unblock the Notifications