വെറും 330 രൂപ... ലഭിക്കും 2 ലക്ഷത്തിന്റെ പോളിസി; എന്താണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന?
നമ്മുടെ രാജ്യത്ത് നിരവധിയായിട്ടുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന. ഒരു വര്‍ഷത്തേക്ക് വീണ്ടും പുതുക്കാവുന്ന നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ടേം ഇന്‍ഷുറന്‍സ് പ്ലാനാണ് ഇത്. 2015 ല്‍ ആണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ആരംഭിക്കുന്നത്.
ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ നിരവധിയായിട്ടുള്ള ആനുകൂല്യങ്ങള്‍ ആണ് ഉള്ളത്. ഇന്ത്യയില്‍ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമങ്ങള്‍ അനുസരിച്ചുള്ള നികുതി ഇളവുകള്‍ ഈ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്നതാണ്. എങ്ങനെയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പദ്ധതിയില്‍ അംഗമാകുന്നത് എന്നും എന്തൊക്കെയാണ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എന്നും നോക്കാം.

പദ്ധതിയില്‍ അംഗമാകാം
പൊതുമേഖല/ സ്വകാര്യമേഖലാ ബാങ്കുകള്‍ മുഖേനയോ അല്ലെങ്കില്‍ എല്‍ഐസി മുഖേനയോ ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രയോജനപ്പെടുത്താം. വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സേവനത്തിനായുള്ള തുക സ്വമേധയാ ഡെബിറ്റ് ചെയ്യും. 18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലാണ് പോളിസി കാലാവധി.
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, ബാങ്ക് സേവിങ്സ് അക്കൗണ്ട്, ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അക്കൗണ്ട് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി പോയാല്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അക്കൗണ്ട് എടുക്കാനും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനും സാധിക്കും.
പോളിസി കാലയളവില്‍ ഉടമ മരണപ്പെട്ടാല്‍ നോമിനിയ്ക്കോ കുടുംബാഗങ്ങള്‍ക്കോ രണ്ട് ലക്ഷം രൂപ വരെയുള്ള ക്ലെയിം ലഭിക്കും. 330 രൂപയാണ് പ്രീമിയം തുക. ലളിതമായ ഒരു പ്രൊപ്പോസല്‍ ഫോറത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അംഗത്വം നല്‍കുന്നത്. ചുരുങ്ങിയ ചെലവില്‍ പരിരക്ഷ നല്‍കുന്നു. അംഗത്വം ലഭിക്കുന്നതിന് വൈദ്യപരിശോധനയുടെ ആവശ്യമില്ല. പദ്ധതി പ്രകാരം 18 നും 50 നും മധ്യേ പ്രായമുള്ള ആള്‍ക്ക് ഏത് കാരണത്താല്‍ സംഭവിക്കുന്ന മരണത്തിനും രണ്ട് ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.
ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ നോമിനി ഉടമയുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ക്ലെയിം ഫോറവും മരണ സര്‍ട്ടിഫിക്കറ്റും നോമിനി അധികൃതര്‍ക്ക് സമര്‍പ്പിക്കണം. ക്ലെയിം ലഭിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും നല്‍കിയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തുക നോമിനിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യും.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
പദ്ധതിയുടെ പ്രയോജനങ്ങള്‍
ആകസ്മികമായ മരണം, അപകടം അടക്കമുള്ള സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ടായിരിക്കും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വളരെ കുറഞ്ഞ പ്രീമിയം പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഒരു അംഗം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പല ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ഇന്‍ഷുറന്‍സ് എടുത്താലും പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയ്ക്കു കീഴില്‍ ലഭിക്കുന്ന മരണ ആനുകൂല്യം 2,00,000 രൂപയില്‍ കവിയില്ല.












Click it and Unblock the Notifications