Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് പ്രധാനമന്ത്രി മുദ്രായോജന? ആര്‍ക്കൊക്കെ സഹായം ലഭിക്കും? അറിയേണ്ടതെല്ലാം

സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രയോജന. ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രയോജന. കുറഞ്ഞ പലിശയില്‍ വായ്പ നേടാമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ പലര്‍ക്കും ഈ പദ്ധതിയെ കുറിച്ച് വിശദമായി അറിയില്ല എന്നതാണ് വസ്തുത.

ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. എന്താണ് പ്രധാനമന്ത്രി മുദ്രയോജന എന്നും ആര്‍ക്കൊക്കെ ഇതില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്നും എങ്ങനെയാണ് പദ്ധതിയില്‍ അപേക്ഷിക്കേണ്ടത് എന്നുമുള്ള വിശദവിവരങ്ങള്‍ ഇനി നമുക്ക് പരിശോധിക്കം.

mudra

വായ്പകള്‍ മൂന്ന് തരം

മൂന്നു തരത്തിലാണ് പ്രധാനമന്ത്രി മുദ്രയോജന വഴി വായ്പ അനുവദിക്കുന്നത്. ശിശു ലോണ്‍ എന്നതാണ് ആദ്യത്തേത്. ഇതുവഴി പരമാവധി 50,000 രൂപ വരെ വായ്പ ലഭിക്കും. രണ്ടാമത്തേത് കിഷോര്‍ ലോണ്‍ ആണ്. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് കിഷോര്‍ ലോണിന് കീഴില്‍ വായ്പ അനുവദിക്കുന്നത്. തരുണ്‍ ലോണ്‍ ആണ് മൂന്നാമത്തേത്. ഇത് പ്രകാരം 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പയാണ് ലഭിക്കുക.

ക്രെഡിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. പണയമോ നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റോ വായ്പക്ക് നിര്‍ബന്ധമില്ല. വായ്പ എടുത്ത പണത്തിന് മാത്രമാണ് സംരംഭകനില്‍ നിന്ന് പലിശ ഈടാക്കുക. ഇത് ലളിതമായ തവണകളില്‍ ഉചിതമായ കാലയളവില്‍ വായ്പ തിരിച്ചടയ്ക്കാം എന്നതാണ് മറ്റൊരു സവിശേഷത.

ആര്‍ക്കൊക്കെ ലഭിക്കും?

ഉത്പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖലകളിലുള്ള സംരംഭകര്‍ എന്നിവരാണ് പ്രധാനമായും മുദ്രാ ലോണിന് അര്‍ഹര്‍. ഡയറി ബിസിനസ്, മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായവക്കും അടുത്ത കാലത്തായി മുദ്രാ ലോണ്‍ അനുവദിക്കുന്നുണ്ട്.

നിലവില്‍ സംരംഭം ഉള്ളവര്‍ക്കും മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാം. പുതിയ സംരംഭകര്‍ ജില്ലാ വ്യവസായ ഓഫീസ് വഴിയോ അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ ഉദ്യോഗ് ആധാര്‍ അല്ലെങ്കില്‍ എംഎസ്എംഇ ലൈസന്‍സോ എടുക്കേണ്ടതാണ്. വായ്പയ്ക്ക് പഞ്ചായത്ത് ലൈസന്‍സ്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ് അനിവാര്യമാണ്. ഓട്ടോ-ടാക്‌സി അപേക്ഷകര്‍ക്ക് ലൈസന്‍സും ബാഡ്ജും ആവശ്യമാണ്.

പദ്ധതിയുടെ 70-80 ശതമാനം വരെ തുക ബാങ്കില്‍ നിന്നും വായ്പയായി ലഭിക്കും. ബാക്കിവരുന്ന തുക സംരംഭകര്‍ സ്വയം കണ്ടെത്തണം. പൊതുമേഖലാ ബാങ്കുകളില്‍ 9.95 ശതമാനം മുതല്‍ 12 ശതമാനം വരെയും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ 12 ശതമാനം മുതല്‍ 17 ശതമാനം വരെയുമാണ് മുദ്രാ വായ്പയുടെ പലിശ. വനിതാ സംരംഭകര്‍ക്കും പട്ടിക ജാതിക്കാര്‍ക്കും മുദ്രാ വായ്പ പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും.

ആവശ്യമായ രേഖകള്‍

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ഇനി പറയുന്ന രേഖകള്‍ സഹിതം ശാഖകളില്‍ നേരിട്ട് സമര്‍പ്പിക്കണം. സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍, എസ്സി/എസ്ടി./ഒബിസി/മൈനോറിറ്റി എന്നിവര്‍ അത് തെളിയിക്കുന്ന രേഖകള്‍, ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്ട്രേഷന്‍/ലൈസന്‍സ് തുടങ്ങിയവ അപേക്ഷയോടൊപ്പം വേണം.കൂടാതെ അപേക്ഷകന്‍ ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരന്‍ ആകരുത്.

Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍

നിലവില്‍ ബാങ്ക് വായ്പ ഉണ്ട് എങ്കില്‍ പ്രസ്തുത ബാങ്കില്‍ നിന്നുള്ള സ്റ്റേറ്റ്മെന്റ്, നിലവില്‍ സംരംഭം നടത്തുന്നവര്‍ അവസാനത്തെ രണ്ട് വര്‍ഷത്തെ ഫൈനല്‍ അക്കൗണ്ട്സ്, പ്രതീക്ഷിത ബാലന്‍സ് ഷീറ്റ്, അവസാന രണ്ട് വര്‍ഷത്തെ വില്പന കണക്ക്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്,പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും, പ്രൊപ്രൈറ്റര്‍/പാര്‍ട്ണര്‍/ഡയറക്ടര്‍ എന്നിവരുടെ ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റ്, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+