Get Updates
Get notified of breaking news, exclusive insights, and must-see stories!

375 രൂപക്ക് 10 ലക്ഷത്തിന്റെ പോളിസി; പ്രവാസികള്‍ക്ക് നേട്ടമാകുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് അറിയാമോ

നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. അതിനാല്‍ തന്നെ പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ് പ്രവാസി ഭാരതീയ ബീമാ യോജന
പദ്ധതി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2003 ലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കുറഞ്ഞ പ്രീമിയവും കൂടുതല്‍ ആനുകൂല്യങ്ങളും എന്നതാണ് പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ഇത് ഇ സി ആര്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇ സി എന്‍ ആര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PRAVASI

രണ്ട് വര്‍ഷത്തേക്ക് 275 രൂപയും മൂന്ന് വര്‍ഷത്തേക്ക് 375 രൂപയും ഒപ്പം ജി എസ് ടിയും ആണ് ഇന്‍ഷുറന്‍സ് പ്രീമിയം തുക. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി പദ്ധതിയില്‍ ചേരാവുന്നതാണ്. അപകട മരണം സംഭവിച്ചാല്‍ പോളിസി ഉടമയുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് ലഭിക്കുക. ഇത് കൂടാതെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കാനുള്ള യാത്രാ ചെലവും, മൃതദേഹത്തെ അനുഗമിക്കുന്ന ഒരാള്‍ക്ക് എക്കോണമി മടക്ക ടിക്കറ്റും അനുവദിക്കുന്നതാണ്.

മരണമടഞ്ഞ അംഗത്തിന്റെ ചികിത്സാ ചെലവുകള്‍ക്ക് 50000 രൂപ വരെ സഹായവും ലഭിക്കുന്നതാണ്. സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപയും എക്കോണമി ടിക്കറ്റും പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്നു. ഇന്ത്യന്‍ എംബസികളോ ഇന്ത്യന്‍ അധികൃതരോ നല്‍കുന്ന സാക്ഷ്യപത്രം തെളിവായി സ്വീകരിച്ച് നഷ്ടപരിഹാരം നല്‍കണം എന്നതാണ് പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിയില്‍ പറയുന്നത്.

പോളിസി അംഗത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സകള്‍ക്കായി ഒരു ലക്ഷം രൂപ ലഭിക്കും. ജോലി ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലുമോ ചികിത്സ തേടിയാലും ഈ ആനുകൂല്യത്തിന് ഗുണഭോക്താവ് അര്‍ഹനാണ്. പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിയില്‍ അംഗമായി ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരികയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്താല്‍ അംഗത്തിന് വണ്‍വെ ടിക്കറ്റിന് ചെലവാകുന്ന തുക അനുവദിക്കും.

ജോലി സ്ഥലത്ത് എത്തിയ അംഗത്തെ തൊഴില്‍ ഉടമ സ്വീകരിക്കാതിരിക്കുകയോ തൊഴില്‍ കരാറില്‍ മാറ്റമുണ്ടായി തിരികെ പോരേണ്ടി വന്നാല്‍ എംബസിയുടെ സാക്ഷ്യപത്ര പ്രകാരം വണ്‍വെ ടിക്കറ്റിന് ചെലവായ തുക ലഭിക്കും. പദ്ധതി അംഗങ്ങള്‍ക്ക് തൊഴില്‍ സംബന്ധ നിയമസഹായങ്ങള്‍ക്കായി 45,000 രൂപ വരെ അനുവദിക്കുന്നതാണ്. വനിതാ അംഗങ്ങള്‍ക്ക് സാധാരണ പ്രസവത്തിന് 35,000 രൂപയും സിസേറിയന്‍ പ്രസവത്തിന് 50,000 രൂപയും അനുവദിക്കുന്നുണ്ട്.

അപേക്ഷകന്‍ പ്രവാസിയായിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം. 18- നും 65- നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ പദ്ധതിയില്‍ അംഗമാകാനാകൂ. അപകടത്തില്‍ മരണപ്പെട്ടാല്‍ അപകട മരണം സ്ഥിരീകരിക്കുന്ന പൊലീസ് റിപ്പോര്‍ട്ട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്, പാസ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ( എല്ലാ പേജുകളും ) എന്നിവയാണ് പോളിസി തുക ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍.

സ്ഥിരമായ സമ്പൂര്‍ണ വൈകല്യം സംഭവിച്ചാല്‍ അപകടത്തെ തുടര്‍ന്നുള്ള ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍, അംഗീകാരമുള്ള മെഡിക്കല്‍ അതോറിറ്റി നല്‍കുന്ന വൈകല്യ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കാലാവധി കഴിഞ്ഞാലും പോളിസി ഓണ്‍ലൈനായി പുതുക്കാന്‍ സാധിക്കുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+