കുഞ്ഞുങ്ങള്‍ക്ക് കേള്വിശക്തിയില്ലേ..? ശസ്ത്രക്രിയ സൗജന്യം... എന്താണ് ശ്രുതിതരംഗം പദ്ധതി?
നവജാത ശിശുക്കളില്‍ പൊതുവെ കണ്ട് വരുന്ന വൈകല്യങ്ങളിലൊന്നാണ് ശ്രവണ വൈകല്യം. കാത്തിരുന്ന് ലഭിക്കുന്ന പൊന്നോമനയ്ക്ക് കേള്‍വി ശക്തി ഇല്ല എന്നറിയുമ്പോള്‍ ഏത് മാതാപിതാക്കളും തകരും. എന്നാല്‍ ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ ഈ വൈകല്യം തിരിച്ചറിയാനായാല്‍ ഇത് ഭൂരിഭാഗം അവസരങ്ങളിലും ചികിത്സിച്ച് ഭേദമാക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കോക്ലിയാര്‍ ഇംപ്ലാന്റേഷന് സര്‍ജറിയിലൂടെ ആണ് ഇത് സാധ്യമാകുന്നത്. എന്നാല്‍ ഇത് ഏറെ സാമ്പത്തിക ചെലവ് വരുന്ന ഒരു ശസ്ത്രക്രിയ ആണ്. അതിനാല്‍ തന്നെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് പലപ്പോഴും ഈ ചികിത്സ അപ്രാപ്യമാകുന്നു. ഈ സാഹചര്യത്തില്‍ ആണ് ശ്രുതിതരംഗം എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പരിശോധിക്കാം...

0 മുതല്‍ 5 വയസ് വരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന് സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ച്ചയായ ആഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ആണ് ശ്രുതിതരംഗം പദ്ധതിയിലൂടെ ശസ്ത്രക്രിയ സാധ്യമാകുക. അഞ്ചരലക്ഷം വരെയാണ് ശസ്ത്രക്രിയയുടെ ചെലവ്.
ശ്രുതിതരംഗം പദ്ധതിയില്‍ അര്‍ഹരാകുന്നവര്‍ക്ക് ഈ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ള കുട്ടികള്‍ക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവര്‍ സര്‍ജറി ചാര്‍ജ് സ്വന്തമായി വഹിക്കണം.
അതേസമയം രോഗ നിര്‍ണയം, മരുന്ന്, പ്രാഥമിക ടെസ്റ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചികിത്സാച്ചെലവുകള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കില്ല. വാറന്റി കാലയളവിന് ശേഷം ഇംപ്ലാന്റുകള്‍ക്കും അനുബന്ധ വസ്തുക്കള്‍ക്കും ഉണ്ടാകുന്ന ചിലവുകളും സ്വയം വഹിക്കണം. അതോടൊപ്പം ശ്രദ്ധക്കുറവ്, അപകടം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടം വാറന്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട്, മിംമ്സ് ഹോസ്പിറ്റല്‍, കോഴിക്കോട്, ഡോ: മനോജ് ഇ. എന്‍. ടി ഹോസ്പിറ്റല്‍, കോഴിക്കോട്, ഡോ: നൗഷാദ് ഇ .എന്‍ .ടി ഹോസ്പിറ്റല്‍, എറണാകുളം, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍, തൃശ്ശൂര്‍, അസെന്റ്, ഇ.എന്‍.ടി ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ, കോട്ടയം മെഡിക്കല്‍ കോളേജ്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുളള അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുക. അപേക്ഷ ഫോറം http://socialsecuritymission.gov.in/images/applications/cochlearappalication.pdf എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സത്യവാങ്മൂലം എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. http://socialsecuritymission.gov.in/images/applications/AFFIDAVIT_OF_SRUTHITHARANGAM.pdf.
പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗം അയക്കേണ്ട മേല്‍വിലാസം
എക്സിക്യൂട്ടീവ് ഡയറക്ടര്‍,
കേരള സാമൂഹ്യ സുരക്ഷാ മിഷന്,
രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,
പൂജപ്പുര, തിരുവനന്തപുരം 695012
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications