Get Updates
Get notified of breaking news, exclusive insights, and must-see stories!

250 രൂപയില്‍ തുടങ്ങാം, മകള്‍ക്ക് 21-ാം വയസില്‍ ലഭിക്കും 60 ലക്ഷത്തിലേറെ രൂപ; എന്താണ് സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത് വരുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വളരെ കുറച്ച് പദ്ധതികളെ ഉള്ളൂ. അതില്‍ വളരെ സവിശേഷമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വിദ്യാഭ്യാസ ചെലവുകള്‍ക്ക് പുറമെ പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് അവര്‍ പ്രായപൂര്‍ത്തിയായാല്‍ വിവാഹം അടക്കമുള്ള കാര്യങ്ങള്‍ക്ക് വലിയ ചെലവ് വരും.

അവരുടെ പഠനത്തിനും മറ്റും ഓരോ വര്‍ഷവും ചെലവ് കൂടുന്ന സ്ഥിതിയായിരിക്കും. ഇത് മുന്നില്‍ക്കണ്ട് മക്കളുടെ ഉപരിപഠന ആവശ്യങ്ങള്‍ക്കും മറ്റുമായി പണം കരുതി വെയ്ക്കുന്നതിനായി ചിട്ടികളിലോ മറ്റ് സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ഭേദപ്പെട്ട തുക പലിശ ലഭിച്ചാല്‍ മാത്രമെ അത്തരം പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാകൂ. സുകന്യ സമൃദ്ധി യോജന അവിടെയാണ് വ്യത്യസ്തമാകുന്നത്.

SUKANYA

പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയും ആരംഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്രം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സുകന്യ സമൃദ്ധി യോജനയും കൂടുതല്‍ ആകര്‍ഷകമായി.

എന്താണ് സുകന്യ സമൃദ്ധി യോജന

പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ പങ്കാളികളാകാം.

8 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്. ഒരു രക്ഷിതാവിന് മകള്‍ ജനിച്ചയുടന്‍ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ തുറക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ മകളുടെ പേരില്‍ 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കൂ.

പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാവുന്നതാണ്. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാം. പദ്ധതിക്ക് ആദായ വകുപ്പ് നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.

Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം

2023ല്‍ മൂന്ന് വയസുള്ള മകള്‍ക്ക് സുകന്യ സമൃദ്ധി യോജന സ്‌കീമില്‍ നിക്ഷേപിക്കാന്‍ തുടങ്ങി മാസതവണകള്‍ കൃത്യമായി അടച്ചാല്‍ 15 വര്‍ഷത്തിനുള്ളില്‍ ആകെ 22,50,000 രൂപ അക്കൗണ്ടിലുണ്ടാകും. മാസത്തില്‍ തവണകളായി 12500 രൂപയോ, ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിക്ഷേപത്തിന് എല്ലാ വര്‍ഷവും പലിശ കൂട്ടും എന്നതിനാല്‍ 21-ാം വയസിലെത്തുമ്പോഴേയ്ക്കും മകള്‍ക്ക് 65 ലക്ഷം രൂപയിലധികം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+