എന്താണ് താലോലം പദ്ധതി? ആരൊക്കെയാണ് ഗുണഭോക്താക്കള്‍? അറിയേണ്ടതെല്ലാം
കുട്ടികള്‍ക്ക് സൗജന്യ ചികിത്സ സഹായം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് താലോലം. ഹീമോഫീലിയ, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ വലയുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് ചികിത്സാ ചെലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ ചികിത്സ നടത്താന്‍ പണമില്ലാതെ ഉഴലുന്ന കുടുംബങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷ മിഷന്റെ കൗണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റ അടിസ്ഥാനത്തില്‍ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍
നിയമാനുസൃതമായ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സിക്കാന്‍ പണമില്ലാത്ത എല്ലാവര്ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍ ,സെറിബ്രല്‍ പാള്‍സി, ഓട്ടിസം,അസ്ഥി വൈകല്യങ്ങള്‍,എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍, ഡയാലിസിസ് തുടങ്ങിയവക്കാണ് സഹായം.
രോഗികളായ കുട്ടികള്‍ക്ക് ഫേറ്റാലിറ്റി, മെലിസിറ്റി ഉണ്ടെന്ന് സ്ഥിരീകരിച്ച ശേഷമാണ് രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കുക. ,ഇങ്ങനെ അര്‍ഹരാകുന്ന കുട്ടികളുടെ ശസ്ത്രക്രിയ അടക്കമുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 50000 രൂപ വരെ ഈ പദ്ധതിക്ക് കീഴില്‍ ഒരു കുട്ടിക്ക് ചികിത്സാ സഹായമായി അനുവദിച്ച് വരുന്നുണ്ട്. സൂപ്രണ്ട്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റി വിഭാഗം മേധാവി, എന്നിവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അധിക സഹായം ലഭിക്കും.
സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം, ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തൃശ്ശൂര്‍, ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ, എസ്എ. ടി ഹോസ്പിറ്റല്‍, തിരുവനന്തപുരം, ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം, ഐ.എം. സി. എച്ച്, കോഴിക്കോട്, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്, ഐ. സി. എച്ച്, കോട്ടയം, കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ജില്ലാ ആശുപത്രി, ആലുവ, എറണാകുളം, ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി, തിരുവനന്തപുരം, ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം, ചെസ്റ്റ് ഹോസ്പിറ്റല്‍, തൃശ്ശൂര്‍, ICCONS, ഷൊര്‍ണ്ണൂര്‍,
ICCONS, തിരുവനന്തപുരം, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍, ഗവ. എം.സി.എച്ച്, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലും സൗജന്യ ചികിത്സ ലഭിക്കും.
അപേക്ഷിക്കേണ്ടവിധം
ഈ പദ്ധതിയില്‍ സാമ്പത്തിക സഹായം ലഭിക്കാന്‍ പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല. അതത് ആശുപത്രികളിലേക്ക് നിയോഗിച്ചിട്ടുള്ള സുരക്ഷാ മിഷന്റെ കൗണ്‍സിലര്‍മാര്‍ നടത്തിയ സാമ്പത്തികവും സാമൂഹികവുമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications