വീട്ടില്‍ വൃദ്ധജനങ്ങളുണ്ടോ..? എങ്കില്‍ നിര്‍ബന്ധമായും വയോമിത്രം പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കണം
വൃദ്ധജനങ്ങള്‍ക്ക് ജീവിത സായാഹ്നത്തില്‍ സഹായ ഹസ്തം എന്ന നിലക്ക് ആരംഭിച്ച പദ്ധതിയാണ് വയോമിത്രം പദ്ധതി. സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്കി കൊണ്ടാണ് വയോമിത്രം പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഐ സി എം ആര് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏറ്റവുമധികം പ്രമേഹ രോഗികള്‍ ഉള്ള സംസ്ഥാനം കേരളമാണ്.
വിവരങ്ങള്‍ പ്രകാരം ആകെ ജനസംഘ്യയുടെ 19.4 ശതമാനം ആളുകള്‍ക്കും പ്രമേഹരോഗമുണ്ട് എന്നാണ് പറയുന്നത്. ഇതില്‍ തന്നെ വയോജനങ്ങളില്‍ 80 ശതമാനം ആളുകള്‍ക്കും പ്രമേഹം ഉണ്ട് എന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വയോമിത്രം പദ്ധതി ഗുണകരമാകും എന്നാണ് സംസ്ഥാന സര്‍ക്കാകിന്റെ വിലയിരുത്തല്‍. മുനിസിപ്പല്‍ കോര്പ്പറേഷന് പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.

പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതല്‍ നല്കുന്ന തരത്തിലുള്ള വിവിധ പരിപാടികളും വയോമിത്രം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ആര്‍ക്കൊക്കെയാണ് വയോമിത്രം പദ്ധതിയുടെ സേവനങ്ങള്‍ ലഭിക്കുന്നത് എന്ന് നോക്കാം.
ഗുണഭോക്താക്കള്‍ ഇവര്‍
കോര്പ്പറേഷന്/ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കാണ് വയോമിത്രം പദ്ധതി പ്രകാരം സൗജന്യ സേവനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത്. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് വയസ് തെളിയിക്കുന്ന രേഖകളുമായി അതത് തദ്ദേശസ്ഥാപനങ്ങളിലെ വയോമിത്രത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വയോമിത്രം പദ്ധതി സഹായത്തിന് പ്രത്യേക അപേക്ഷാഫീസ് ആവശ്യമില്ല. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനാണ് വയോമിത്രം നടപ്പാക്കുന്നത്. നിലവില്‍ മൂന്ന് ലക്ഷത്തോളം പേര് പദ്ധതിയില്‍ അംഗങ്ങളാണ്. ആറ് കോര്‍പ്പറേഷനിലും 85 മുനിസിപ്പല്‍-നഗരസഭ പ്രദശത്തും നാല് ബ്ലോക്ക്-പഞ്ചായത്തിലും ായി 95 വയോമിത്രം യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു
എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും
പ്രായമുള്ളവര്ക്ക്മൊബൈല് ക്ലിനിക്ക് സേവനം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കും, കൗണ്‍സിലിങ്ങും, വൈദ്യ സഹായവും, മരുന്നും സൗജന്യമായി നല്‍കും. കിടപ്പ് രോഗികള്‍ക്കായി പാലിയേറ്റീവ് കെയര്‍ സര്‍വീസ്. രോഗികളുടെ വീടുകളില്‍ പോയി പാലിയേറ്റീവ് ഹോം കെയര്‍ നല്‍കും. വയോജനങ്ങള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
പ്രവര്‍ത്തന ശൈലി
ഒരു യൂണിറ്റില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ജൂനിയര്‍ നഴ്സ് എന്നിവര്‍ ആണ് ഉണ്ടായിരിക്കുക. വയോമിത്രം പദ്ധതി ഏകോപിപ്പിക്കാന്‍ വയോമിത്രം കോര്‍ഡിനേറ്ററും പ്രവര്‍ത്തിക്കും. 2-3 യൂണിറ്റുകള്‍ക്ക് ഒരു കോര്‍ഡിനേറ്റര്‍ എന്ന നിലക്കായിലാണ് പ്രവര്‍ത്തനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 24 കോടി രൂപ വയോമിത്രം പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications