യൂണിഫോമിനും പഠനോപകരണങ്ങള്‍ക്കും സഹായം; എന്താണ് വിദ്യാജ്യോതി? അറിയേണ്ടതെല്ലാം
നമുക്ക് ചുറ്റും ഭിന്നശേഷിക്കാരായ നിരവധി ആളുകള്‍ ഉണ്ട്. ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വിവിധ പദ്ധതികള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടത്തി വരുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് വിദ്യാജ്യോതി പദ്ധതി. ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ഈ പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നത്.
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കിയ ഭിന്നശേഷി സര്‍വ്വേയില്‍ സംസ്ഥാനത്താകെ 7,79,793 പേര്‍ ഭിന്നശേഷിയുള്ളവരായി കണ്ടെത്തിയിരുന്നു. ഇതില്‍ 1,30,799 പേര്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇത്തരത്തില്‍ 18 വയസിന് താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേയ്ക്ക് നയിച്ച് സാമൂഹ്യാടിസ്ഥാനന്തില്‍ മുന്നോട്ട് നയിക്കുന്നതിന് വേണ്ടിയാണ് വിദ്യാജ്യോതി പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ലക്ഷ്യം
സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക എന്നതാണ് വിദ്യാജ്യോതി പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രകാരം 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്നു.
ധനസഹായം എങ്ങനെ
9 മുതല്‍ 10 ക്ലാസ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 500 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്), യുണിഫോമിന് 1500 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്). പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ, പോളിടെക്‌നിക്ക്, വിഎച്ച്എസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക്-2000 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്), യുണിഫോമിന് 2000 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്).
ഡിഗ്രി, ഡിപ്ലോമ, പ്രൊഫെഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 3000 രൂപ (ഒരു ജില്ലയില്‍ 30 കുട്ടികള്‍ക്ക്), പി ജി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 3000 രൂപ (ഒരു ജില്ലയില്‍ 30 കുട്ടികള്‍ക്ക്) എന്നിങ്ങനെ ആണ് വിദ്യാജ്യോതി പദ്ധതി മുഖാന്തിരം ധനസഹായം അനുവദിച്ച് വരുന്നത്. അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് ആണ് സമര്‍പ്പിക്കേണ്ടത്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
മാനദണ്ഡങ്ങള്‍
അപേക്ഷകന്‍/ അപേക്ഷക സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം. അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യമാണ്. ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയില്‍ നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തണം. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.












Click it and Unblock the Notifications