Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നത വിദ്യാഭ്യാസത്തിന് 10000 രൂപ വരെ സഹായം; എന്താണ് വിജയാമൃതം പദ്ധതി? അറിയേണ്ടതെല്ലാം

ഭിന്നശേഷിക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയെല്ലാം സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിസ്ഥാനത്തിലും വിവിധ എന്‍ജിഒകളുടെ അടിസ്ഥാനത്തിലും ചെയ്ത് വരുന്നുണ്ട്. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഭിന്നശേഷിക്കാര്‍.

അതിനാല്‍ തന്നെ ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നത് നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. ഇത്തരത്തില്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് വിജയാമൃതം പദ്ധതി. വികലാംഗരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കി വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

CWD

പദ്ധതിയുടെ ലക്ഷ്യം

ബിരുദം/തത്തുല്യ കോഴ്‌സുകള്‍, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനും അവരുടെ മൗലികാവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും ലഭിക്കും.

എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍

ഈ പദ്ധതിക്ക് കീഴില്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകള്‍ / മറ്റ് അഫിലിയേറ്റഡ് സ്ഥാപനങ്ങളില്‍ (പാരലല്‍ കോളേജുകള്‍, വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍) എന്നിവയില്‍ നിന്നുള്ള കോഴ്സുകള്‍ വിജയിച്ചവര്‍ ആയിരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?

അപേക്ഷാ ഫോം, കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (മാര്‍ക്ക് ലിസ്റ്റ് സഹിതം), ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഒറ്റ അവസരത്തില്‍ പരീക്ഷ വിജയിച്ചവര്‍ ആയിരിക്കണം. രണ്ടോ അതിലധികമോ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ യോഗ്യതയുണ്ടെങ്കില്‍, ഉയര്‍ന്ന വൈകല്യമുള്ള വിദ്യാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കും.

ബിരുദം / തത്തുല്യ കോഴ്‌സ് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 8000 രൂപയാണ് ലഭിക്കുക. ഈ വിഭാഗക്കാര്‍ ആര്‍ട്‌സ് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കും സയന്‍സ് വിഷയത്തില്‍ 80 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഒരു ജില്ലയില്‍ നിന്ന് 10 വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം അനുവദിക്കുക. ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനമോ അതില്‍ മുകളിലോ മാര്‍ക്ക് വേണം. 10000 രൂപയാണ് സഹായം, ഒരു ജില്ലയിലെ 5 വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+