Get Updates
Get notified of breaking news, exclusive insights, and must-see stories!

30,000 കോടി ആസ്തി, ആഡംബര പാര്‍ട്ടികളോട് നോ; ഇന്ത്യയിലെ രണ്ടാമത്തെ ധനിക, ആരാണ് ലീന തിവാരി

india

ഫോബ്‌സ് മാസിക ഈ വര്‍ഷം പുറത്തുവിട്ട പട്ടിക പ്രകാരം രാജ്യത്തെ രണ്ടാമത്തെ ധനികയായ ലീന ഗാന്ധി തിവാരിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്ത്യയിലെ സ്വകാര്യ ഫാര്‍മസി കമ്പനിയായ യു എസ് വി ഇന്ത്യയുടെ ചെയര്‍പേഴ്‌സണാണ് 65കാരിയായ ലീന ഗാന്ധി തിവാരി. 30000 കോടിയുടെ ആസ്ഥിയാണ് ലീനയ്ക്കുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തകയും ബിസ്‌നസുകാരിയുമായ സാവിത്രി ജിന്‍ഡലിന് തൊട്ടുപിന്നാലെയാണ് ലീനയുടെ സ്ഥാനം.

നോ എന്നൊരു മറുപടി

നോ എന്നൊരു മറുപടി

കോടീശ്വരിയാണെങ്കിലും മാധ്യമങ്ങളില്‍ ഒന്നും തന്നെ ലീന തലകാണിക്കാറില്ല. കൂടാതെ ഒട്ടേറെ പേര്‍ ശ്രദ്ധിക്കുന്ന ആഡംബര പാര്‍ട്ടികളുടെ ഭാഗമാകാനും ലീനയ്ക്ക് വലിയ താല്‍പര്യമില്ല. അതിസമ്പന്നരുടെ ക്ലബ്ബുകളിലേക്ക് ക്ഷണിച്ചാല്‍ നോ എന്നൊരു മറുപടി മാത്രമാണ് ലീനയുടെ ഭാഗത്ത് നിന്നുണ്ടാകുക.

ആദ്യ അഞ്ച് കമ്പനികളില്‍

ആദ്യ അഞ്ച് കമ്പനികളില്‍

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ബയോകോണിന്റെ കിരണ്‍ മജുംദാര്‍ ഷാ, നൈക്കയുടെ ഫല്‍ഗുണി നായര്‍, സോഹോ കോര്‍പ്പഷന്റെ രാധ വെമ്പു എന്നിവരേക്കാള്‍ മുമ്പിലാണ് ലീന തിവാരി. കാര്‍ഡിയോ വാസ്‌കുലര്‍, ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് കമ്പനികളില്‍ ഒന്നാണ് ലീനയുടെ യു എസ് വി ഇന്ത്യ.

വലിയൊരു മനുഷ്യ സ്‌നേഹി

വലിയൊരു മനുഷ്യ സ്‌നേഹി

ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍), കുത്തിവയ്പ്പുകള്‍, ബയോസിമിലാര്‍ മരുന്നുകള്‍ എന്നിവയും നിര്‍മ്മിക്കുന്നു. യു.എസ്.വി.യുടെ ഗ്ലൈകോമെന്റ് എന്ന ആന്റി-ഡയബറ്റിക് ഫോര്‍മുലേഷന്‍ വ്യവസായത്തിലെ മികച്ച 3-ല്‍ ഒന്നാണ്. മാധ്യമങ്ങളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ലീന വലിയൊരു മനുഷ്യ സ്‌നേഹിയാണ്.

വലിയൊരു മനുഷ്യ സ്‌നേഹി

വലിയൊരു മനുഷ്യ സ്‌നേഹി

ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍), കുത്തിവയ്പ്പുകള്‍, ബയോസിമിലാര്‍ മരുന്നുകള്‍ എന്നിവയും നിര്‍മ്മിക്കുന്നു. യു.എസ്.വി.യുടെ ഗ്ലൈകോമെന്റ് എന്ന ആന്റി-ഡയബറ്റിക് ഫോര്‍മുലേഷന്‍ വ്യവസായത്തിലെ മികച്ച 3-ല്‍ ഒന്നാണ്. മാധ്യമങ്ങളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ലീന വലിയൊരു മനുഷ്യ സ്‌നേഹിയാണ്.

ജൂഹി ചൗളയുടെ സുഹൃത്ത്

ജൂഹി ചൗളയുടെ സുഹൃത്ത്

ഡോ. സുശീലാ ഗാന്ധി സെന്റര്‍ ഫോര്‍ അണ്ടര്‍പ്രിവിലേജ്ഡ് വിമന്‍സിന് വേണ്ട എല്ലാ പിന്തുണയും ലീന ഉറപ്പാക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ അക്കാദമിക്, ഡാന്‍സ്, കംപ്യൂട്ടര്‍ പരിശീലനമാണ് കേന്ദ്രം നല്‍കുന്നത്. പ്രശസ്ത ബോളിവുഡ് നടിയും വ്യവസായിയുമായ ജൂഹി ചൗള തിവാരിയുടെ സുഹൃത്താണ്. ഒരിക്കല്‍ അവള്‍ തിവാരിയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തയ്യാറായ ഒരു വസ്ത്രത്തില്‍ അവളുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു.

ജീവചരിത്രം എഴുതി

ജീവചരിത്രം എഴുതി

മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയിട്ടുള്ള ലീന ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. യു എസ് വി എം ഡി കൂടിയായ പ്രശാന്ത് തിവാരിയാണ് ഭര്‍ത്താവ്. യാത്രകളെയും വായനയും ഇഷ്ടപ്പെടുന്ന ലീന ഒരു എഴുത്തുകാരി കൂടിയാണ്. യു എസ് വി.യുടെ സ്ഥാപകനായ തന്റെ മുത്തച്ഛനെക്കുറിച്ച് 'ബിയോണ്ട് പൈപ്പ്സ് ആന്‍ഡ് ഡ്രീംസ്' എന്ന പേരില്‍ അവള്‍ ഒരു ജീവചരിത്രം എഴുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+