ഒറ്റ വേദിയിൽ പാടിയത് 140 ഭാഷയിലുള്ള പാട്ടുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മലയാളിപ്പെൺകുട്ടി
അബുദാബി: 140 ഭാഷകളിൽ പാടി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മലയാളിയായ സുചേത സതീഷ് ( 18). ഒറ്റ സംഗിത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനാണ് സുചേതയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. മലയാളത്തിൽ ഉൾപ്പെടെ 39 ഇന്ത്യൻ ഭാഷയ്ക്ക് പുറമെ 101 ലോക ഭാഷകളിലും സുചേത പാട്ട് പാടി. യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം നവംബർ 24 ന് നടത്തിയ കണ്സേർട് ഫോർ ക്ലൈമറ്റ് പരിപാടിയിലായിരുന്നു പ്രകടനം.
2021 സ്വന്തം റെക്കോർഡാണ് ഇപ്പോൾ സുചേത തിരുത്തിയത്. 2021 ൽ 120 ഭാഷകളിലായാണ് സുചേത പാടിയത്. 145 ഭാഷകളിലായി തനിക്ക് പാടാൻ സാധിക്കുമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത 140 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഈ സംഖ്യ തിരഞ്ഞെടുത്തതെന്ന് സുചേത പറഞ്ഞു.

PC: Instagram
ദുബായിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സുചേത. 'രാജ്യാതിർത്തികൾ കടന്നും സംഗീതം എന്നതാണ് തന്റെ മോട്ടോ എന്നാണ് സുചേത പറഞ്ഞത്. പത്താം വയസ്സിലാണ് സുചേത വിവിഝ ഭാഷകളില്‍ പാട്ടുകൾ പഠിക്കാൻ ആരംഭിച്ചത്.
കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷിന്റെയും സുമിച ആയില്യത്തിന്റെയും മകളാണ് സുചേത. ദുബായ് നോളജ് പാർക് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർഥിനിയാണ്. സംഗീതത്തിലുള്ള സുചേതയുടെ അഭിരുചി അച്ഛനമ്മമാരുടെ ടി സി സതീഷും സുമിത ആയില്യത്തും നാലാം വയസ്സിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. കർണാടിക് സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും സുചേത പ്രാവീണ്യം നേടിയിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications