പ്രായം വെറും നമ്പർ മാത്രം; കാവാലയ്യക്ക് തകർപ്പൻ ചുവടുമായി 53കാരി ടീച്ചർ; സ്റ്റൈൽ വേറെ ലെവൽ
ജയിലർ സിനിമ ഹിറ്റ് ആകുന്നതിന് മുമ്പ് ഹിറ്റായത് സിനിമയിലെ പാട്ടും ഡാൻസുമായിരുന്നു. തമന്നയുടെ തകർപ്പൻ ഡാൻസും എനർജിയുടെ അങ്ങേയറ്റത്തുള്ള കാവാലയ്യ പാട്ടും ഇപ്പോഴും യുട്യൂബിലും ഇൻസ്റ്റയിലുമൊക്കെ തരംഗമാണ്. തമന്നയുടെ നൃത്തച്ചുവടുകൾ തന്നെയാണ് ഈ പാട്ടിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണം.
വളരെ രസകരമായിട്ടാണ് താരം ചുവടുകൾ വെച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ തമന്നയുടെ ചുവടുകൾ വെച്ച് വൈറൽ ആയിരിക്കുകയാണ് ഒരു ടീച്ചർ. 53 വയസ്സിലും നല്ല അടിപൊളിയായിട്ടാണ് കാവലയ്യക്ക് ചുവട് വെച്ചിരിക്കുന്നത്.

പ്രായം മനസ്സിനാണ് എന്ന് പറയുന്നത് തന്നെയാണ് ശരി എന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയും ആയ നീരു സൈനി. ഡാൻസ് മാത്രമല്ല എക്സ്പ്രഷനും ഒരു രക്ഷയുമില്ല. നിരവധി ഡാൻസർമാർ കാവലയ്യക്ക് ചുവട് വെച്ചിട്ടുണ്ടെങ്കിലും നീരുവിന്റെ നൃത്തം വേറിട്ട് നിൽക്കുന്നു.
40 തുടങ്ങുമ്പോഴേക്കും പ്രായമായെന്ന് സ്വയം കരുതി മാറി നിൽക്കുന്നവർക്ക് പ്രചോദനമാണ് ഈ ടീച്ചർ. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റമായി എത്തിയിരിക്കുന്നത്. പലരും തങ്ങൾക്ക് ഇതൊന്നും പറ്റുന്നില്ലല്ലോ എന്ന് വിഷമം പറയുന്നുമുണ്ട്.
ഫിറ്റ്നസിനെ പ്രാധാന്യത്തോടെ കാണുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നീരുവിനെ പോലെയുള്ളവർ മാതൃകയാണെന്നാണ് പലരും പറയുന്നു. വർഷം കഴിയുന്തോറും കൂടുന്ന ഒന്നല്ല പ്രായം എന്ന് ഈ സ്ത്രീ പഠിപ്പിച്ചിരിക്കുന്നുവെന്നാണ് ചിലർ പറയുന്നത്.
ചിലർക്ക് ഈ പ്രായത്തിലും എങ്ങനെയാണ് ചെറുപ്പം ആയി നിൽക്കാൻ സാധിക്കുന്നുവെന്നാണ് ചോദിക്കുന്നത്. എനർജിയുടെ ആ സീക്രട്ട് എന്താണെന്നും കമന്റുകൾ വരുന്നുണ്ട്. അഭിനന്ദം കൊണ്ട് മൂടുകയാണ്.
എന്നാൽ ചിലർ വിമർശിക്കുന്നുമുണ്ട്. പ്രായത്തിന് അനുസരിച്ച് വേഷ ഇട്ടൂടേ എന്നാണ് വിമർശനം. എന്നാൽ ഈ വിമർശനങ്ങളൊന്നും നീരുവിനെ ബാധിക്കുന്നേയില്ല. ഇത് ആദ്യമല്ല നീരുവിന്റെ ഡാൻസ് ഇത്തരത്തിൽ വൈറൽ ആവുന്നത്.
വൈറൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications