Viral Video: വാശിയേറിയ ഫുട്ബോൾ മത്സരം; സാരിയുടുത്ത് പന്ത് തട്ടി സ്ത്രീകൾ
സ്ത്രീകളുടെ സാന്നിദ്ധ്യമില്ലാത്ത മേഖല ഇപ്പോൾ കുറവാണ്. മുമ്പ് വീടുകളിൽ ഒതുങ്ങിക്കൂടേണ്ടിവന്നിരുന്ന സ്ത്രീകൾ ഇപ്പോൾ വിവിധ മേഖലകളിലെ പ്രധാന സ്ഥാനങ്ങളിൽ ഉണ്ട്. സൈനിക മേഖല മുതൽ ഹെവി വെഹിക്കിൾ ഓടിക്കുന്ന സ്ത്രീകൾ വരെ ഉണ്ട്. അത്തരത്തിൽ സ്ത്രീയുടെ ശക്തി വിളിച്ചോതുന്ന മറ്റൊരു കാര്യമാണ് ഇനി പറയുന്നത്. മനസ്സുവെച്ചാൽ എല്ലാം സാധ്യമാണ് എന്ന് സന്ദേശം പകർന്നുകൊടുക്കുന്ന സംഭവം
ഫുട്ബോൾ കളി കാണാത്തവരുണ്ടാകില്ല. വാശിയേറിയ പോരാട്ടം ആണല്ലോ ഫുട്ബോൾ കളി. ഓരോ ടീമിനും ജേഴ്സി ഉണ്ടാവും ആ ടീമിന്റെ ആരാധകർ തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്സിയണിഞ്ഞ് കളി കാണാൻ എത്തും. പലനിറങ്ങളിലുള്ള ബനിയനും ട്രൗസേഴ്സുമാണ് സാധാരണ ഫുട്ബോൾ കളിക്കുന്നവർ ഇടാറുള്ളത്. എന്നാൽ ഇനി പറയാൻ പോകുന്നത് സാരി ഉടുത്ത് ഫുട്ബോൾ കളിച്ച സ്ത്രീകളെക്കുറിച്ചാണ്. പൊതുവേ പുരുഷന്മാരണല്ലോ കൂടുതലായും ഫുട്ബോൾ കളിക്കുന്നത്. അപ്പോൾ സ്ത്രീകൾ സാരിയുടുത്ത് ഫുട്ബോശ്‍ കളിച്ചപ്പോൾ കളി കണ്ടവർക്കും അത്ഭുതമായി. ഫുട്ബോൾ കളിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

ഗ്വാളിയാറിൽ ആണ് ദ്വദിന 'ഗോൾ ഇൻ സാരി' മത്സരം സംഘടിപ്പിച്ചിരുന്നത്. വനിതകൾ സാരിയുടത്ത് ഫുട്ബോൾ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി വനിതകളാണ് മത്സരത്തിൽ സാരിയുടുത്ത് കളിച്ചത്. വനിതകൾ സാരിക്കൊപ്പം ഷൂസുകൾ ധരിച്ചാണ് മൈതാനത്ത് കളിക്കാൻ ഇറങ്ങിയത്.
സ്ത്രീകൾ വളരെ ആസ്വദിച്ച് ഫുട്ബോൾ കളിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 25 വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായമുള്ള വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒരു സ്ത്രീക്ക് അസാധ്യമായി ഒന്നുമില്ല എന്നതിന് നമുക്ക് ചുറ്റും ഒരുപാട് തെളിവുകൾ ഉണ്ട്, എന്നാൽ നീണ്ട പട്ടികയിലേക്ക് ചേർക്കാവുന്ന ഒന്നായി മാറയിരിക്കുകയാണ് ഫുട്ബോൾ സാരിയിൽ കളിച്ച ഈ സ്ത്രീകൾ.
വൈറൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications