'വളരെ ഫ്രീയായിട്ടുള്ള തരം തുണികളാണ് ഇഷ്ടം, ഇറുകിയ വസ്ത്രങ്ങൾ ഇപ്പോൾ ഇഷ്ടമല്ല'; അമല പോൾ
മലയാളികളുടെ പ്രിയ താരമാണ് അമല പോൾ. മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങിനിൽക്കാൻ അമല പോളിന് സാധിച്ചിട്ടുണ്ട്. ഇനി അമല പോളിന്റേതായി വരാനിരിക്കുന്ന സിനിമ ആട് ജീവിതമാണ്. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന സിനിമ കൂടിയാണ് ആട് ജീവിതം. വളരെ സന്തോഷം നിറഞ്ഞ സമയത്തിലാണ് ഇപ്പോൾ അമല. അമ്മയാവാൻ ഒരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ അമല പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറൽ ആവാറുണ്ട്.
നേരത്തെ സ്കൂളിൽ പഠിക്കുമ്പോഴുള്ള ഒരു ഫോട്ടോ അമല പങ്കുവെച്ചിരുന്നത് വൻ വൈറൽ ആയിരുന്നു. സ്കൂൾ ബസ്സിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നതായിരുന്നു ആ ഫോട്ടോ. ഇപ്പോഴുള്ള പോലെ അല്ലായിരുന്നു അന്ന് അമല എന്നാണ് ആരാധകർ പറഞ്ഞത്.

ഇപ്പോൾ തന്റെ ആ ലുക്കിനെക്കുറിച്ചും തന്റെ ഫാഷൻ ഇഷ്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അമല. മനോരമ ഓൺലൈനിനോടാണ് അമല ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ പലരും ചെയ്ത കമന്റ് കണ്ടപ്പോൾ താൻ അന്ന് അത്ര ബോറാണോ എന്നൊക്കെ ആലോചിക്കാറുണ്ടെന്നും അന്നൊക്കെ ഐശ്വര്യ റായ് ആണെന്നാണ് വിചാരം എന്നും അമല പറയുന്നു.
അയ്യോ ഇങ്ങനെയായിരുന്ന കുട്ടിയാണോ ഇത് എന്നൊക്കെ പലരും ആ ഫോട്ടോയ്ക്കാ താഴെ കമൻര് ചെയ്തിട്ടുണ്ട്. അതെല്ലാം കണ്ടപ്പോൾ ഞാൻ അന്ന് അത്ര ബോറാണോ എന്നൊക്കെ ആലോചിക്കാറുണ്ട്. അന്നൊക്കെ ഞാൻ ഐശ്വര്യ റായ് ആണെന്നായിരുന്നു വിചാരം. അത് വേണമല്ലോ. മാനത്ത് നോക്കിയാലെ മരത്തിൽ എത്തൂ എന്ന് പറയുന്നത് പോലെ ഞാൻ ഭയങ്കര സംഭവമാണെന്നാണ് ആ ലുക്കിൽ കരുതിയത്, അമല പറയുന്നു.
ഇപ്പോൾ എന്റെ സ്റ്റൈൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. ജിപ്സി - ബോഹീമിയൻ ലുക്ക് എനിക്ക് ഇഷ്ടമാണ്. വളരെ ഫ്രീയായിട്ടുള്ള തരം തുണികളാണ് ഇഷ്ടം. ഇറുകിയ വസ്ത്രങ്ങൾ ഇപ്പോൾ ഇഷ്ടമല്ല. കാണുമ്പോൾ ഫാഷനബിളായി തോന്നുക എന്നാൽ ഇടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ള ടൈപ്പ് വസ്ത്രങ്ങളൊന്നും സെലക്ട് ചെയ്യാറില്ല. എനിക്ക് ശ്വാസം എടുക്കാൻ പറ്റണം. കംഫർട്ടബിൾ ആയിരിക്കണം. അതാണ് ഇപ്പോൾ നോക്കുന്നത്, അമല പറയുന്നു.
സന്തോഷത്തിന്റെ വില നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണെന്നും ചിരിയില്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോയിട്ടുള്ളത് കൊണ്ടാകാം, നല്ല ജീവിതം എന്നാൽ നന്നായി ചിരിച്ച് സന്തോഷമായി ഒരു ദിവസം കടന്നുപോകുന്നതാണ് എന്ന തിരിച്ചറിവുണ്ടായെന്നും അമല പോൾ പറഞ്ഞു. ഇപ്പോൾ ഒരുപാട് സുരക്ഷിതയായി എന്ന് തോന്നുന്നുണ്ടെന്നും അമല പോൾ പറഞ്ഞു.












Click it and Unblock the Notifications