'കല്യാണമൊക്കെ നല്ല കുടുംബിനികൾക്ക് പറഞ്ഞതാ..'; വീഡിയോയ്ക്ക് താഴെ വിമർശനം, വായ അടപ്പിച്ച് അനുമോൾ
നിലപാടുകൾ തുറന്നുപറയുന്ന താരമാണ് അനു മോൾ. ഐ ആം ധന്യ വർമ എന്ന ഷോയിലൂടെ കുടുംബ ജീവിതത്തിലേയും വിവാഹത്തിലേയും പുരുഷാധിപത്യത്തെക്കുറിച്ച് അനുമോൾ സംസാരിച്ചിരുന്നു.
ഇതിന് പിന്നാലെ അനുമോൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ വീഡിയോയ്ക്ക് താഴെ അനുമോളെ വിമർശിക്കുന്ന ധാരാളം കമന്റുകൾ വന്നിരുന്നു. വ്യക്തിപരമായി വിമർശിക്കുന്ന തരത്തിലേക്ക് എത്തിയപ്പോഴാണ് താരം കമന്റുകൾക്ക് മറുപടി നൽകിയത്.

ചെറുപ്പത്തിലൊക്കെ ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ കല്യാണം കഴിച്ചിട്ട് ഭർത്താവ് കൊണ്ടുപോകുമെങ്കിൽ പോയ്ക്കോളൂ , ഇഷ്ടപ്പെട്ട ഒരു വസ്ത്രം ഇടണമെന്ന് പറഞ്ഞാൽ കല്യാണം കഴിഞ്ഞ് ഭർത്താവ് സമ്മതിച്ചാൽ ഇട്ടോളൂ എന്നിങ്ങനെയാണ് മറുപടി കിട്ടിയിരുന്നത്. എല്ലാം അങ്ങനെയാണ്.
പഠിക്കണം, ജോലിക്ക് പോകണം എന്ന് പറഞ്ഞാലും ഇങ്ങനെയാണ് പറയുന്നത്. ഭർത്താവാകുമ്പോൾ രണ്ട് തല്ലിയാലും കുഴപ്പമില്ല. ഇങ്ങനെയാണ് നമ്മൾ കേട്ടുവളരുന്നത്. നാട്ടിൻപുറത്ത് മാത്രമേ ഇങ്ങനെയുള്ളൂവെന്നാണ് കരുതിയിരുന്നത്. പക്ഷേ എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി, എന്നാണ് അനുമോൾ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
ഈ വീഡിയോയ്ക്ക് താഴെയാണ് കമന്റുകൾ വന്നത്. ഭർത്താവിന്റെ ഗൃഹത്തിന് ദുഷ്പ്പേര് കേൾക്കാതെ അന്തസ്സായി ജീവിക്കണമെങ്കിൽ നല്ല കഴിവും പ്രാപ്തിയും വേണമെന്നും ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണെന്നും ഒക്കെ ഇതിന് താഴെ കമന്റുകൾ വന്നിരുന്നു.
ഈ കമന്റിന് കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് ഒരു സ്ത്രീയുടെ മാത്രം കഴിവലല്ലെന്നും സ്ത്രീകളും പുരുഷന്മാരും കുട്ടികളും നല്ലരീതിയിൽ ആയാൾ മാത്രമേ ഒരു കുടുംബം നന്നാവൂം എന്നുമാണ് ഈ കമന്റിന് മറുപടി നൽകിയത്.
കല്യാണമൊക്കെ നല്ല കുടുംബിനികൾക്ക് പറഞ്ഞതാ, നീ അതൊന്നും നോക്കേണ്ടെന്നായിരുന്ന ഒരാൾ പറഞ്ഞത്. നല്ല കുടുംബിനിയോ അത് എന്താണ് അതൊക്കെ അളക്കാൻ ചേട്ടൻ ആരാണ് എന്നാണ് അനുമോൾ കമന്റ് ചെയ്തത്. അവസാനം നീ വീട്ടിൽ തന്നെ ഇരിക്കും എന്ന കമന്റിന് സന്തോഷമുള്ളിടത്ത് നിൽക്കുന്നത് നല്ലതല്ലേ എന്നായിരുന്നു അനു മോൾ മറുപടി നൽകിയിരിക്കുന്നത്. നിരവധി പേരാണ് അനുവിന്റെ മറുപടിയെ അഭിനന്ദിച്ച് വന്നിരിക്കുന്നത്.
ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ മലയാള സിനിമയിൽ എത്തുന്നത്. ചായില്യം, റോക്‌സ്റ്റാർ, വെടിവഴിപാട്, അകം, ഉടലാഴം, ഞാൻ, പദ്മിനി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications