'കാമുകനുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ വിവാഹമാണ്'; പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി ഷക്കീല
ഷക്കീല, ഒരു കാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷക്കീല. ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന, വിവാദങ്ങൾ എല്ലായ്പ്പോഴും പിന്തുടർന്നിരുന്ന നടി കൂടിയാണ് അവർ. എന്നാൽ പിന്നീട് തന്റെ നിലപാടുകളിലൂടെ അവർ കയ്യടി സ്വന്തമാക്കുകയും ചെയ്തു.
ഇപ്പോൾ ഷക്കീല തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും തുറന്നുപറയുകയാണ്. താൻ സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ച് തുറന്നുസംസാരിക്കുന്ന ഷക്കീല, ആ ബന്ധം തുടരാനാകില്ലെന്നും പറയുന്നുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം പറയുന്നത്.
ഇപ്പോൾ തനിക്കൊരു കാമുകൻ ഉണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല പറഞ്ഞു. തങ്ങൾ രണ്ട് പേരും പ്രണയിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ മതിയാവൂ എന്നും അവർ പറയുന്നു. ഞാൻ മുസ്ലീമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്നങ്ങൾ വരുമെന്ന് എനിക്കറിയാം. അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്തോ എന്ന് ഞാൻ പറഞ്ഞു, അവർ പറഞ്ഞു.

നമുക്കിഷ്ടപ്പെട്ട ആളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷം എന്ന് എനിക്കറിയാം. വിവാഹം ചെയ്തോ എന്നാണ് ഞാനാണ് പറഞ്ഞത്. കാമുകന്റെ പേര് പറയാൻ താല്പര്യം ഇല്ല എന്നും താരം പറഞ്ഞു. ആളുകൾ അറിഞ്ഞ് പിന്നീടത് പ്രശ്നമാകും. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. അത് വരാൻ പാടില്ല, അത് കൊണ്ടാണഅ അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന് വിവാഹം ആയാൽ മുൻ കാമുകനായി മാറും എന്നും ഷക്കീല പറയുന്നു.
11 വയസ്സിലാണ് ആദ്യ പ്രണയം എന്നും വീടിനടുത്തുള്ള സുരേഷ് റെഡ്ഡിയുമായാണ് ആദ്യ പ്രണയം. അവനെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അന്ന് അത് പ്രണയമായിരുന്നോ എന്നൊന്നും അറിയില്ലായിരുന്നുവെന്നും ഷക്കീല പറഞ്ഞു.
പ്രണയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും മുക്കാൽ ഭാഗം പേരെയും വിട്ടുപോയത് ഞാൻ തന്നെയാണ്. പക്ഷേ ഞാൻ തന്നെ കരയുംയ കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു എന്ന് തോന്നും. പക്ഷേ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. കാരണം എങ്ങനെ പോയാലും കുടുംബത്തിൽ പ്രശ്നം വരും. നടക്കില്ല എന്ന് എനിക്കറിയാമായിരുന്നു, ഷക്കീല പറഞ്ഞു.












Click it and Unblock the Notifications