'ലട്ടൂ..ലട്ടൂ'വിന് ചുവടുവെച്ച് അഹാന; പിന്നാലെ അശ്ലീല കമന്റുകൾ;വീഡിയോ ഡിലീറ്റ് ചെയ്തൂടെയെന്നും ചോദ്യം
മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത നടിയാണ് അഹാന കൃഷ്ണ. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം. അഹാന മാത്രമല്ല അഹാനയുടെ സഹോദരിമാരും അച്ഛൻ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണകുമാറുമൊക്കെ സജീവമാണ്. പലതരം വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്.
കൃഷിയുടേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത് ജീൻസ് പാൻറും ബ്ലാക്ക് സ്ലീവ് ലെസ് ടോപ്പുമാണ് താരം ധരിച്ചിരുന്നത്. ലട്ടൂ ലട്ടൂ എന്ന ഗാനത്തിനാണ് അഹാന ചുവട് വെച്ചത്. വളരെ മനോഹരമായി അഹാന ഡാൻസ് ചെയ്യുന്നുണ്ട്. ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

PC: Ahaana Krishna/ Instagram-
2008- ൽ ഈ ഗാനം പുറത്തിറങ്ങിയപ്പോൾ, ഞാൻ പാട്ടിന്റെ ഒരു വലിയ ആരാധികയായിരുന്നു, ഞാൻ അത് എന്റെ അമ്മയുടെ ഫോണിൽ കോളർ ട്യൂൺ ആക്കിയിരുന്നു, അങ്ങനെ എന്നെ വിളിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത് കേൾക്കാൻ പറ്റുമായിരുന്നു, എന്നാണ് അഹാന കുറിച്ചത്.
എന്നാൽ വീഡിയോയ്ക്ക് താഴെ വലിയ വിമർശനമാണ് ഉയരുന്നത്. അഹാന ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് വിമർശനം ഉയരുന്നത്. നിരവധിപേരാണ് അഹാനയെ വിമർശിച്ച് കമന്റുകൾ ഇടുന്നത്.
വളരെ മോശം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. നടിമാരൊക്കെ ഇതേപോലുള്ള അല്പ വസ്ത്രം അണിഞ്ഞ് ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത് എന്നൊക്കൊയണ് ചിലരുടെ വിമർശനം.
വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളാണ് ഉള്ളത്. ഇത്തരം കമന്റുകൾ ഡിലീറ്റ് ചെയ്തൂടെ എന്ന് താരത്തിനോട് ചിലർ കമന്റായി ചോദിക്കുന്നുണ്ട്. എന്നാൽ ഒരു കമന്റിനും അഹാന മറുപടി നൽകിയിട്ടില്ല.
മോശം കമന്റുകൾ കൂടുതൽ വന്നതോടെ താരത്തിനെ അനുകൂലിച്ചും പലരും കമന്റുമായി എത്തി. എന്ത് ധരിക്കണം എന്ന് വ്യക്തിയുടെ ഇഷ്ടം ആണ്, ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ എന്തിനാണ് ഇങ്ങനെ ഇടപെടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അവരുടെ പേജിൽ അവർക്ക് സന്തോഷം നൽകുന്ന കാര്യം ആണ് ഷെയർ ചെയ്തത്, അശ്ലീലച്ചുവയോടെ നോക്കുന്നത് നിങ്ങളല്ലേ എന്നൊക്കൊയണ് കമന്റുകൾ.
ഇതിന് മുമ്പും അഹാനയുടെ വീഡിയോയ്ക്ക് താഴെ ഇത്തരത്തിൽ അധിക്ഷേ കമന്റുകൾ വരാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള കമന്റുകൾക്ക് താരം മറുപടി നൽകാറില്ല, വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്യാറുള്ളത്.












Click it and Unblock the Notifications