കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയാള്‍ അന്നെന്നോട് അങ്ങനെ ചെയ്തത് കൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചു..'; വെളിപ്പെടുത്തി എയ്ന്‍ ഹണി

Google Oneindia Malayalam News

തന്റെ ജീവിത്തില്‍ നടന്ന അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടിയും മോഡലുമായ ട്രാന്‍സ് വുമണ്‍ എയ്ന്‍ ഹണി ആരോഹി. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ തനിക്ക് ആണ്‍കുട്ടിയായി ജനിക്കാന്‍ തന്നെയാണ് ഇഷ്ടമെന്ന് ഹണി പറഞ്ഞു..

താന്‍ നേരിട്ട ദുരനുഭവങ്ങളും പഠിക്കുന്ന സമയത്ത് അഞ്ച് സഹപാഠികളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന മോശപ്പെട്ട അനുഭവം തുടര്‍ന്ന് താന്‍ നേരിട്ട പ്രശ്‌നങ്ങളും ഹണി പറയുന്നുണ്ട്, വൈറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യങ്ങള്‍ പറയുന്നത്. വിശദമായി വായിക്കാം...

pc:ain honey insta

Pc:ain_honey_aarohi

Pc:ain_honey_aarohi

ഞാന്‍ ഒരമ്മയാണെങ്കില്‍, എനിക്ക് ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍ ഞാന്‍ അവന് പറഞ്ഞുകൊടുക്കും പെണ്‍കുട്ടിയോട് മോശമായി പെരുമാറരുതെന്ന്. കാരണം ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറി കേസായി കഴിഞ്ഞാല്‍ ജീവിതാവസാനം വരെ അനുഭവിക്കേണ്ടി വരും... ഇതൊക്കെ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ട കാര്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളെപ്പോലെ റിസ്‌കാണ് ജീവിതം.

2

പണ്ട് പറയാറുള്ളത് ഇല വീണ് മുള്ളില്‍ വീണാലും മുള്ള് പോയാലും ഇലയ്ക്കാണ് കേടെന്ന് ..ഇപ്പോള്‍ അങ്ങനെയൊന്നുമല്ല. പെണ്ണിനെ തൊട്ടാല്‍ ആണിനും വരും കേസ് ആണിനെ തൊട്ടാല്‍ പെണ്ണിനും വരും കേസ്...അത് കൊണ്ട് കുട്ടികളെ വളര്‍ത്തുമ്പോള്‍ പറഞ്ഞുമനസ്സിലാക്കുക, ഒരാളെയും ഞോണ്ടാന്‍ നില്‍ക്കരുതെന്ന് ..ഞോണ്ടാന്‍ നിന്നാന്‍ ലൈഫ് പോയി.

3

ഇതൊക്കെ കുഞ്ഞിലേ തന്നെ മതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കണം. അല്ലാതെ ആണ്‍കുട്ടികള്‍ക്ക് എന്തോ കൊമ്പുണ്ട്, പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ഉണ്ട് എന്നല്ല, നമ്മുടെ മക്കള്‍ നല്ല രീതിയില്‍ ജീവിക്കുന്നോ എന്ന് മാത്രം നോക്കായാല്‍ മതി..അവര്‍ എന്ത് വസ്ത്രം ധരിക്കുന്നു എങ്ങനെ നടക്കുന്നു എന്നല്ല അവര്‍ പബ്ലിക്കില്‍ എങ്ങനെ പെരുമാറുന്നു, പബ്ലിക്കില്‍ ഉള്ള സ്റ്റാറ്റസ് നോക്കുക..അതൊക്കെയാണ് എന്റെ ആഗ്രഹം , ഹണി പറഞ്ഞു....

4

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അഞ്ച് പേര് തന്നോട് മോശംമായി പെരുമാറിയെന്നും അതില്‍ ഒരാള്‍ അടുത്തിടെ വിളിച്ച് സോറി പറഞ്ഞെന്നും ഹണി പറഞ്ഞു. താന്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടെന്നും അത് ചെയ്തവര്‍ക്കൊക്കെ ദൈവം തന്നെ കൊടുത്തിട്ടുണ്ടെന്നും ഹണി പറഞ്ഞു. അതില്‍ ഒരാള്‍ അയാളുടെ സഹോദരിയെകൊണ്ട് വിളിപ്പിച്ച് ക്ഷമ പറഞ്ഞെന്നും നീ എന്നെ പ്രാകരുതെന്നും അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്നും അയാള്‍ പറഞ്ഞെന്നും ഹണി പറഞ്ഞു.

6


എന്നാലും അയാള്‍ അന്നെന്നോട് അങ്ങനെ ചെയ്തത് കൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചു, തനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ലെന്നും ഹണി പറഞ്ഞു...ഇന്നും തനിക്ക് പല അവസരങ്ങളും നഷ്ടപ്പെടുന്നത് വിദ്യാഭ്യാസമില്ലാത്തതു കൊണ്ടാണെന്നും ഹണി പറയുന്നു..പെണ്‍കുട്ടികളെ മാത്രമല്ല, ആണ്‍കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹണി പറയുന്നു...
നമ്മളെ മക്കളെ അടുത്തിരുന്നു ചോദിക്കുക, എന്തെങ്കിലും കാര്യം സംഭവിക്കുന്നുണ്ടോ, അവരുടെ മനസ്സറിയാന്‍ ശ്രമിക്കുക, ഹണി പറഞ്ഞു...

English summary
aarohi a trans woman, has opened up about her experience in life, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X