'ഞാൻ ഉടനെ തന്നെ മടങ്ങിവരും... അത് വരെ കാത്തിരിക്കുക; കുറിപ്പുമായി അമൃത, ചോദ്യങ്ങളുമായി ആരാധകരും
റിയാലിറ്റി ഷോയിലൂടെയാണ് ഗായിക അമൃത സുരേഷ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. പിന്നീട് നിരവധി സിനിമകളിലും അമൃത പാടി. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം. നടൻ ബാലയുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞതും സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോൾ അമൃത ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. സോഷസ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണ് എന്നൊരു സൂചനയാണ് അമൃത നൽകിയിരിക്കുന്നത്. ലോകത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും തന്റെ ഉന്മേഷം വീണ്ടെടുക്കാനുമുള്ള യാത്രയിലാണ് താനെന്ന് അമൃത ഫേസ്ബുക്കിൽ കുറിച്ചു.

'' പ്രിയപ്പെട്ടവരെ ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. വേദനകൾ മറക്കാനും എന്നെ തന്നെ മാനസികമായി സുഖപ്പെടുത്താനും ആന്തരിക യാത്രയെ ഉണർത്തുന്നതിനായും കൂടുതൽ ഉന്മേഷം വീണ്ടെടുക്കാനും വേണ്ടിയുള്ള സമയമാണ്. ലോകത്തെ കൂടുതൽ അറിയാനും എന്നെ തന്നെ മനസ്സിലാക്കാനും കൂടുതൽ പഠിക്കാനും വേണ്ടിയുള്ള എന്റെ യാത്രകൾ തുടരുകയാണ്.
ഓർക്കുക, ജീവിതം ശോഭയുള്ള നിമിഷങ്ങളാൽ നിറഞ്ഞ ഒരു മനോഹരമായ യാത്രയാണ്. ഞാൻ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ ഞാൻ ഉടനെ തന്നെ നിങ്ങളിലേക്ക് മടങ്ങിവരും. അത് വരെ കാത്തിരിക്കുക, എല്ലാവരും സുരക്ഷിതരായി ഇരിക്കുക, അമൃത സുരേഷ് പോസ്റ്റിൽ പറഞ്ഞു.
പിന്നണി ഗാന രംഗത്തും സ്റ്റേഷ് ഷോകളിലുമൊക്കെ അമൃത വളരെ സജീവമാണ്. അടുത്തിടെ അമൃത സുരേഷ് കാശിയിലേക്ക് യാത്ര ചെയ്തിരുന്നു. കാശി സൻസ്കൃത് മഹോത്സവിൽ കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷവും അമൃത പങ്കുവെച്ചിരുന്നു. അമൃതയുടെ പോസ്റ്റുകൾ നെഗറ്റീവും പോസിറ്റീവുമായ കമന്റുകൾ ലഭിക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ വന്നാലും അമൃത പ്രകോപനപരമായിട്ട് പെരുമാറാറില്ല.
അമൃതയുടെ ഈ പോസ്റ്റിനും ധാരാളം കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്ത് തീരുമാനം എടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം, കുറച്ച് അധികം സമയമെടുത്താലും പഴയ ഊർജ്ജത്തോടെ നിങ്ങൾ തിരിച്ചുവരിക എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications