Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാഭിക്കിട്ട് ചവിട്ടുകൊടുത്തു, പിന്നെ'; അടുക്കളയിൽ പതുങ്ങിയിരുന്ന അക്രമിയെ നേരിട്ട മിടുക്കി പറയുന്നു

ഇപ്പോൾ എന്താണ് ആ ദിവസം സംഭവിച്ചത് എന്ന് പറയുകയാണ് അനഘ.

anagha31

അനഘ, ഈ പ്ലസ് വൺകാരിയുടെ പേര് സോഷ്യൽമീഡിയയിൽ വൈറൽ ആണ്. അടുക്കളയിൽ പതിഞ്ഞിരുന്ന അക്രമിയെ ചവിട്ടിയോടിച്ച അനഘ ഇപ്പോൾ താരമാണ്. ആരും പകച്ചുപോകുന്ന നിമിഷത്തിൽ ആത്മധൈര്യവും കരാട്ടെയും കൊണ്ടാണ് അനഘ അക്രമിയെ ഓടിച്ചത്.

തേങ്ങയും കാരാട്ടെയും ആണ് ആ സമയത്ത് അനഘയ്ക്ക് പ്രതിരോധിക്കാൻ സ​ഹായകമായത്. ഇപ്പോൾ എന്താണ് ആ ദിവസം സംഭവിച്ചത് എന്ന് പറയുകയാണ് അനഘ. വൺഇന്ത്യ മലയാളത്തോടാണ് അനഘ മനസ്സുതുറന്നത്. വിശദമായി വായിക്കാം.

ബാക്കിലെ ഡോർ ലോക്ക് ചെയ്യാൻ കയറിയപ്പോൾ...

ബാക്കിലെ ഡോർ ലോക്ക് ചെയ്യാൻ കയറിയപ്പോൾ...

സാധാരണ അമ്മ ആറര ആകുമ്പഴേക്കും നടക്കാൻ പോകും. ആ സമയം തൊട്ട് ഞാൻ ഒറ്റയ്ക്കാണ്. ഇന്നലെ അമ്മ വയ്യാത്തതുകൊണ്ട് പോയില്ല. ഏഴര ആകുമ്പഴേക്കും ജോലിക്ക് പോകും. അച്ഛന്‍ 5.30ക്ക് ജിമ്മില്‍പോയി വന്ന് അമ്മയെ ഓഫീസിലാക്കാന്‍ പോയി. വരുന്ന വഴിക്ക് ആരെയോ കണ്ട് വര്‍ത്തമാനം പറയാന്‍ നിന്നു. അമ്മ പോയതിന് പിന്നാലെ പട്ടിയെ കയറ്റി ഫ്രണ്ട് ഡോര്‍ ലോക്ക് ചെയ്തു. ബാക്കിലെ ഡോര്‍ലോക്ക് ചെയ്യാന്‍ കിച്ചണില്‍ കയറിയപ്പോള്‍ എനിക്ക് ആരോ ബാക്കില്‍ നില്‍ക്കുന്ന പോലെ തോന്നി.

കയ്യിൽ കത്തി..

കയ്യിൽ കത്തി..

പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ ആളുടനെ പുറത്തുവന്നു, നല്ല സൈസുള്ള ആളാണ്. കയ്യില്‍ കത്തിയുണ്ട്...നല്ല പൊക്കവും അതിനൊത്ത ബോഡിയും. ഞങ്ങള്‍ ക്ലോസ് ആയിട്ടാണ് നിന്നത്, ആളെ കണ്ടപേടിയിലാണ് ഞാന്‍ പുറകോട്ട് ചാടിയത്. കത്തി കഴുത്തില്‍ തൊട്ടുതൊട്ടില്ലെന്ന പോലെ പോയി, പിന്നെ ഒന്നുകൂടി വന്നപ്പോള്‍ ഞാന്‍ കത്തിപിടിച്ചു.

അക്രമിയുടെ നാഭിക്കിട്ട് ചവിട്ടി..

അക്രമിയുടെ നാഭിക്കിട്ട് ചവിട്ടി..

അപ്പോള്‍ തന്നെ അയാള്‍ വാ പൊത്തി. അയാള്‍ കത്തി കയ്യിലിട്ട് തിരിച്ചു... അതുകഴിഞ്ഞ് ഞാന്‍ അയാളുടെ നാഭിക്കിട്ട് ചവിട്ടി..ആ സമയത്ത് ആള്‍ അങ്ങിരുന്നുപോയി.. അയാളിരുന്ന സമയത്ത് താഴെ തേങ്ങ കണ്ടു അതെടുത്ത് ആളുടെ തലയ്ക്കടിച്ചു. അത് അപ്പോള്‍ തന്നെ അയാള്‍ ഓടി മതിലില്‍ ചാടി..ഞാന്‍ എല്ലാവരേയും വിളിച്ചു, അച്ഛന്‍ ഫോണ്‍ എടുത്തിരുന്നില്ല. അമ്മയെ വിളിച്ചു..പിന്നീട് ആശുപത്രിയില്‍ പോയി.

അമ്മ ഫ്രിഡ്ജ് തുറന്നതാണ് അപ്പോഴൊന്നും അവിടെ ആളില്ല..

അമ്മ ഫ്രിഡ്ജ് തുറന്നതാണ് അപ്പോഴൊന്നും അവിടെ ആളില്ല..

കാറ്റുപോകുന്ന വേഗത്തിലാണ് അയാളുപോയത്. ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോഴേക്കും അയാള്‍ മതില്‍ച്ചാടിക്കഴിഞ്ഞു. അത്ര വേഗത്തിലാണ് പോയത്. അത്ര പെട്ടെന്നാണ് അയാള്‍ അകത്തുകയറിയത്. അമ്മ ഇറങ്ങി ഞാന്‍ ഡോര്‍ അടയ്ക്കുമ്പഴേക്ക് ആള്‍ അകത്തുകയറി. അമ്മ ഇറങ്ങണ തൊട്ടുമുമ്പ് വരെ അമ്മ ഫ്രിഡ്ജ് തുറന്നതാണ് അപ്പോഴൊന്നും അവിടെ ആളില്ല ..

കാരാട്ടെ..

കാരാട്ടെ..

ഇപ്പോള്‍ ഓര്‍ക്കുമ്പോഴാണ് എനിക്കിത്രയും ധൈര്യമുണ്ടായിരുന്നോ എന്ന് ആലോചിക്കുന്നത്. കാരണം കാരാട്ടെ പഠിച്ചുഎന്നതിലുപരി പഠിക്കും, നമ്മള്‍ മത്സരത്തിന് ചെലപ്പോള്‍ സമ്മാനം കിട്ടും എന്നാല്‍ ഇത് ലൈഫില്‍ പ്രായോഗികമാകുന്ന അവസ്ഥയിലാണ് ഞഢാന്‍ പഠിച്ചതിന് ഗുണമുണ്ട് എന്ന് എനിക്ക് തോന്നിയത്. ഞാന്‍ പത്ത് വര്‍ഷം പഠിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+