വയനാടിന്റെ വണ്ടർവുമൺ; മേജർ സീത ഷെൽക്കയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തിന് വെല്ലുവിളിയായത് ചൂരൽമലയെയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ഏക പാലം തകർന്ന് പോയതായിരുന്നു. പാലം ഇല്ലാത്തത് കൊണ്ട് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ സൈന്യം ബെയ്ലി പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടി.
പാലം നിർമാണ സംഘത്തെ മുന്നിൽ നിന്ന് നയിച്ചത് ബെംഗളൂരുവിൽ നിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻഞ്ചിനീയറിംഗ് ഗ്രൂപ്പിലെ ഏക വനിതാ എഞ്ചിനീയറായിരുന്ന മേജർ സീതാ ഷെൽക്ക അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു. വിശ്രമമില്ലാതെ 31 മണിക്കൂർ കൊണ്ടാണ് 190 അടി പാലം നിർമിച്ചത്. ഇപ്പോൾ മേജർ സീത ഷെൽക്കയെ അഭിനന്ദിച്ച് രംഗത്തെത്തയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. സീത ഷെൽക്കയെ വയനാടിന്റെ വണ്ടർ വുമൺ എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്.

' ഡി സി സൂപ്പർ ഹീറോകളുടെ ആവശ്യമില്ല. യഥാർത്ഥ ജീവിതത്തിൽ നമുക്കിടയിൽ അവരുണ്ട് ' എന്ന് കുറിച്ചാണ് മേജർ സീത ഷെൽക്കയുടെ ചിത്രം പങ്കുവെച്ചത്. 2012 സൈന്യത്തിൽ ചേർന്ന മേജർ ഷെൽക്കെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിയാണ്. ചെന്നൈ ഒ ടി എയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. അഹമ്മദ് നഗറിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.
പാലം നിർമാണത്തിന് പ്രധാന വെല്ലുവിളി സ്ഥല പരിമിതിയായിരുന്നുവെന്നും ഗതാഗതക്കുരുക്ക് മൂലം പാലത്തിന്റെ ഭാഗങ്ങളുമായെത്തിയ വാഹനങ്ങൾക്ക് പ്രദേശത്ത് എത്തിപ്പെടാൻ നന്നേ പ്രയാസപ്പെട്ടുവെന്നും തുടർച്ചയായ കനത്ത മഴയും പാലത്തിന്റെ നിർമാണത്തിന് തടസ്സമായിരുന്നുവെന്നും സൈന്യത്തെ എല്ലാ രീതിയിലും സഹായിച്ച ജനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ അധികൃതർക്കും നന്ദി പറയുന്നു എന്നും ആണ് പാലം നിർമാണത്തെക്കുറിച്ച് മേജർ പറഞ്ഞത്. പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടുകയും ചെയ്തു.
വലിയ ചരിവുള്ള ദുഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയ്ലി പാലം നിർമ്മിച്ചത് പമ്പാ നദിക്ക് കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications