'എംആർഐ, എക്സറെ എല്ലാമെടുത്തൂ, അടുത്തകാലത്ത് 6 കിലോ കൂടിയതും വേദനയ്ക്ക് കാരണമായി'; ലക്ഷ്മി നായർ
ഡോ. ലക്ഷ്മി നായരെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, മലയാളികൾക്ക് സുപരിചതയാണ് ലക്ഷ്മി. കുക്കിംഗ് വീഡിയോയിലൂടെയും ട്രാവൽ വ്ലോഗുകളിലൂടെയുമൊക്കെയായി വർഷങ്ങളായി നമ്മൾ ലക്ഷ്മി നായരെ കാണുന്നുണ്ട്. എന്നാൽ അടുത്ത കുറച്ച് നാളുകളായി ലക്ഷ്മി നായർ വീഡിയോ ചെയ്യുന്നത് കുറവാണ്. എന്താണ് വീഡിയോ ചെയ്യാത്തത് എന്ന ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തി.
ഇപ്പോൾ താൻ എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് എന്നും എന്താണ് തനിക്ക് പറ്റിയതെന്നും പറയുകയാണ് ലക്ഷ്മി നായർ. ഒരാഴ്ചയായി തനിക്ക് വീഡിയോകളൊന്നും ഇടാൻ പറ്റിയില്ലെന്നും അതിന് കാരണങ്ങൾ ഉണ്ടെന്നും ലക്ഷ്മി നായർ പറയുന്നു. സന്തോഷം മാത്രമല്ല സങ്കടങ്ങൾ ഉണ്ടാകുമ്പോഴും പങ്കുവെയ്ക്കണമല്ലോ എന്ന് പറഞ്ഞാണ് എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മി നായർ പറയുന്നത്.

ലക്ഷ്മി നായർ പറഞ്ഞത്:
സന്തോഷം മാത്രമല്ല സങ്കടങ്ങൾ ഉണ്ടാവുമ്പോഴും അത് പങ്കുവെയ്ക്കണമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാൻ പറ്റിയില്ല. അതിന് കാരണങ്ങൾ ഉണ്ട്. പൊതുവെ ആഴ്ചയിൽ മൂന്ന് വീഡിയോ എങ്കിലും ഇടാറുള്ളതാണ്.
കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാൻ കുറച്ച് ഓവർ ആക്ടീവായിരുന്നു. അതിനിടയിൽ എനിക്കൊരു ബാക്ക് പെയിൻ വന്നു. ആശുപത്രിയിൽ പോയി എക്സറെയൊക്കെ എടുത്തു, ആശുപത്രി അധീകൃതർ സീരിയസായി ഒന്നും കണ്ടില്ല. മസിൽ ഇഷ്യൂവായിരിക്കും ഫിസിയോ ചെയ്താൽ മതി എന്നാണ് പറഞ്ഞതെന്ന് ലക്ഷ്മി നായർ പറഞ്ഞു.
നീരിന് പെയിൻ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണം എന്ന് പറഞ്ഞതുമില്ല. അത് കൊണ്ട് ഞാൻ വീണ്ടും യാത്രകളും സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതൊന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി എം ആർ ഐ എടുക്കാമെന്ന് സ്വയം തീരുമാനിച്ചു. എമർജൻസിയിലാണ് കയറിയത്, അവർ പറയുന്നു.
ഓർത്തോ ഡോക്ടേഴ്സ് വന്ന് പരിശോധിച്ചു. മാത്രമല്ല എം ആർ ഐ, എക്സറേ എല്ലാം എടുത്തൂ. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസ്സിലായത്. അങ്ങനെ സ്പെയിൻ സർജനെ കണ്ടു. ആ സമയത്ത് വലത് കാൽ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു. ഇപ്പോൾ നീര് കുറയ്ക്കാനും വേദന മാറാനും ഉള്ള മരുന്നുകളുണ്ട്, ലക്ഷ്മി നായർ പറഞ്ഞു.
റെസ്റ്റാണ് പറഞ്ഞിരിക്കുന്നതെന്നും കാലിന്റെ പാദത്തിന് നീരുണ്ടെങ്കിലും വേദന നന്നായി കുറഞ്ഞുവെന്നും വാക്കർ ഉപയോഗിച്ചാണ് നടക്കുന്നതെന്നും അടുത്ത കാലത്ത് താൻ ആറ് കിലോ കൂടിയതും വേദനയ്ക്ക് കാരണമായെന്നും ശരീരഭാരം കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശച്ചിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. തന്റെ കൊച്ചു മകളെ എടുക്കാൻ പറ്റില്ല എന്നതാണ് വലിയ സങ്കടം എന്നും ഭാരം എടുക്കരുത് എന്ന ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications