വിവാഹം പോലും കഴിക്കാതെ കാത്തിരുന്ന സ്വപ്നം; ഒടുവിൽ ആ ആഗ്രഹം സഫലമാക്കി ബിഗ്ബോസ് താരം സുചിത്ര
വാനമ്പാടി എന്ന് സീരിയലിലൂടെയാണ് സുചിത്ര ചന്തുവിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നതെങ്കിലും ബിഗ് ബോസ് മലയാളത്തിൽ വന്നതോടെയാണ് സുചിത്രയ്ക്ക് ആരാധകർ കൂടിയത്. വളരെ വ്യത്യസ്തത പുലർത്തിയ മത്സരാർത്ഥി ആയിരുന്നു സുചിത്ര, സുചിത്ര- അഖില - സൂരജ് കോമ്പോയ്ക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു.
അഭിയനം എന്നത് സുചിത്രയുടെ വലിയ സ്വപ്നമായിരുന്നുവെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ പല ആഗ്രഹങ്ങളെക്കുറിച്ചും ബിഗ് ബോസിൽ വെച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ആ ആഗ്രഹങ്ങളിൽ ഒന്ന് നടന്നിരിക്കുകയാണ്.

അഭിനയത്തിലേക്ക് സുചിത്ര വരുന്നതിൽ സുചിത്രയുടെ അച്ഛനും ചേട്ടനുമൊന്നും വലിയ താല്പര്യം ഉണ്ടായിരുന്നില്ലെന്നാ ധാരാളം ണ് പറയുന്നത്. ഒരുപാട് ശ്രമിച്ച ശേഷമാണ് വാനമ്പാടി എന്ന് സീരിയലിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആഗ്രഹത്തിന്റെ പുറത്ത് ഒന്ന് ചെയ്ത് നിർത്തണം എന്നും ആയിരുന്നു സുചിത്രയോട് പറഞ്ഞിരുന്നുത്.
എന്നാൽ സുചിത്രയുടെ മനസ്സിൽ സിനിമ എന്ന സ്വപ്നം ഉണ്ടായിരുന്നു. ഒരു സിനിമയിലെങ്കിലും നല്ല റോൾ ചെയ്യണം എന്നതായിരുന്നു സുചിത്രയു
ടെ സ്വപ്നം. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിൽ സുചിത്ര സമ്മതം നേടിയെടുത്തു. വാനമ്പാടിഎന്ന പരമ്പരയിലൂടെ സീരിയൽ അഭിനയം താത്ക്കാലികമായി നിർത്തിവെച്ച താരം പിന്നീട് ബിഗ് ബോസിലെത്തി. ബിഗ് ബോസിൽ നിന്ന് താരത്തിന് ധാരാളം ആരാധകരെ ലഭിച്ചു.
സുചിത്ര നിരന്തരം കേട്ടുകൊണ്ടിരുന്ന ചോദ്യമായിരുന്ന എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന്. ഒരു സിനിമയെങ്കിലും എന്ന സ്വപ്നം സഫലമാക്കിയ ശേഷമേ വിവാഹം കഴിക്കൂ എന്നായിരുന്നു സുചിത്രയുടെ മറുപടി എന്നാണ് പറയുന്നത്. . ഇപ്പോൾ തന്റെ ഏറ്റവും വലിയ ആഗ്രഹത്തിലേക്ക് എത്തിയിരിക്കുകയാണ് സുചിത്ര.
അത് ഒരു വമ്പൻ പടത്തിന്റെ ഭാഗമായിരിക്കുകയാണ് താരം, സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടെ വാലിഭൻ ചിത്രത്തിലാണ് സുചിത്ര അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.
ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട് എന്ന് നേരത്തെ തന്നെ സുചിത്ര അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ചിത്രത്തിലെ രണ്ടാമത്തെ പാട്ടിന്റെ ലിറിക്കൽ വീഡിയോ ഇറങ്ങിയിരുന്നു. പാട്ടിൽ മോഹൻലാലിനൊപ്പമാണ് സുചിത്ര എത്തുന്നത്. സിനിമയിലെ സുചിത്രയുടെ ലുക്കും പ്രേക്ഷകർ ഏറ്റെടുത്തു. തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകർ.












Click it and Unblock the Notifications