'അത് അവളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായെന്നിരിക്കണം'; പ്രിയങ്ക നേരിട്ട വിവേചനത്തെക്കുറിച്ച് അമ്മ
ബോളിവുഡിൽ താര്യമൂല്യമുള്ള നായികമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യത്തിലും അഭിനയത്തിലുമൊക്കെ മുന്നിലാണ് താരം. കാര്യങ്ങൾ വളരെ വ്യക്തിമായി തന്നെ തുറന്നുപറയുന്ന സ്വഭാമാണ് പ്രിയങ്കയുടേത്. ഇക്കാലം കൊണ്ട് ഏറെ ആരാധകരെ താരം സൃഷ്ടിച്ചിട്ടുണ്ട്. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും താരം ഇപ്പോൾ തിളങ്ങുകയാണ്.
ഹോളിവുഡ് ബേവാച്ച്, മാട്രിക്സ് പോലുള്ള ചിത്രങ്ങളുടേയും ക്വാണ്ടക്കോ സിയാറ്റിൽ പോലുള്ള വെബ്‌സീരീസുകളുടെയും ഭാഗമായിരുന്നു പ്രിയങ്ക. ബോളിവുഡിലും ഹോളിവുഡിലും വമ്പൻ തുകയാണ് പ്രിയങ്ക പ്രതിഫലം ആയി വാങ്ങിക്കുന്നത്. ഇപ്പോൾ പ്രിയങ്കയെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് അവരുടെ അമ്മ മധു ചോപ്ര.

ചർമ്മത്തിന്റെ പേരിൽ കുട്ടിക്കാലത്ത് തനിക്ക് വിവേചനം നേരിടേണ്ടിവന്നിരുന്നുവെന്ന് പ്രിയങ്ക ചോപ്ര തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രിയങ്ക നേരിട്ട വിവേചനത്തെ പറ്റിയാണ് താരത്തിന്റെ അമ്മ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം പറയുന്നത്.
താരത്തിന് പി ടി എസ് ഡി ഉണ്ടായിട്ടുണ്ടാകുമെന്ന് താൻ കരുതുന്നുവെന്ന് അമ്മ പറയുന്നു. ചില ആളുകൾ നിറത്തിന്റെ പേരിൽ പ്രിയങ്കയെ പരിഹസിച്ചിരുന്നുവെന്നും അത് പ്രിയങ്ക ചോപ്രയുടെ ഉള്ളിൽ എപ്പോഴും ഉണ്ടായെന്നിരിക്കണമെന്നും മധു പറഞ്ഞു.
' അവർക്ക് പി ടി എസ് ഡി ട്രോമ ഉണ്ടായിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ചോപ്ര കുടുംബത്തിലെ എല്ലാവരും വെളുത്തിട്ടായിരുന്നു. അവളുടെ അച്ഛന്റെ ചർമം അത്ര വെളുത്തതായിരുന്നില്ല. ആ സ്കിൻ ടോണാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
പക്ഷേ അവളെ കാണാൻ നല്ല ഭാംഗിയായിരുന്നു. എന്നാൽ അവൾക്ക് ഗോതമ്പിന്റെ നിറമായിരുന്നു. പക്ഷേ ചില ആളുകൾ അവളെ നിറത്തിന്റെ പേരിൽ പരിഹസിച്ചിരുന്നു. അതവളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായെന്നിരിക്കണം, അവർ പറഞ്ഞു.
പ്രിയങ്കയ്ക്ക് 15 വയസ്സുള്ളപ്പോൾ അവളെ കാണാൻ താൻ അമേരിക്കയിലേക്ക് പോയെന്നും എന്നാൽ താൻ അവളെ കടന്നുപോയെങ്കിലും തനിക്ക് പ്രിയങ്കയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു. അപ്പോഴേക്കും പ്രിയങ്ക നല്ല സുന്ദരി ആയിരുന്നവെന്നും മധു പറഞ്ഞു. തങ്ങളുടെ കുടുംബത്തിൽ പ്രിയങ്കയുടെ രൂപത്തെക്കുറിച്ച് തമാശയായി പറയുന്ന ഒരാൾ ഉണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു.
തന്നെ പരിഹസിച്ചിരുന്ന ബന്ധുക്കൾക്ക് പ്രിയങ്ക മറുപടി നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. നിങ്ങൾ കാരണമാണ് ഞാൻ ഇങ്ങനെയായത്. നിങ്ങൾ പലതും പറഞ്ഞത് കാെണ്ടാണ് ഞാൻ എന്നെ കൂടുതൽ മെച്ചപ്പെടുത്താനവ്‍ ശ്രമിച്ചത് എന്ന് എപ്പോഴും പ്രിയങ്ക് അവരോട് പറയുമായിരുന്നു. പ്രിയങ്ക കുഞ്ഞായിരിക്കുമ്പോഴും സുന്ദരിയായിരുന്നു. അവൾ എപ്പോഴും വളരെ സുന്ദരിയാണ്, മധു ചോപ്ര പറയുന്നു.












Click it and Unblock the Notifications