ബജറ്റ് 2024: ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ആ അപൂർവ നേട്ടം ധനമന്ത്രി നിർമല സീതാരാമന് സ്വന്തം
2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഒരുങ്ങുകയാണ്. വാർഷിക സാമ്പത്തിക പ്രസ്താവനയാണ് യൂണിയൻ ബജറ്റ്. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ നിർദ്ദിഷ്ട ചെലവുകളും വരുമാനവും ബജറ്റിൽ വ്യക്തമാക്കും.
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടർച്ചയായി ആറ് ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രി എന്ന നേട്ടം
നിർമല സീതാരാമൻ സ്വന്തം ആക്കും. മാത്രമല്ല ആറ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയുമാകും ഇവർ.

ഫെബ്രുവരി ഒന്നിന് ആറാം ബജറ്റ് അവതരിപ്പിരിപ്പിക്കുന്നതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിനൊപ്പം ആണ് ധനമന്ത്രി നിർമല സീതാരാമൻ എത്തുക. മൻഹോമൻ സിംഗും അരുൺ ജെയ്റ്റ്ലിയും പി ചിദംബരവും യശ്വന്ത് സിൻഹയും തുടർച്ചയായി അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്.
മൊറാർജി ദേശായി 1959 നും 1964 നും ഇടയിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന 2024 - 25 ഇടക്കാല ബജറ്റ് വോട്ട് ഓൺ അക്കൗണ്ടായിരിക്കും.
ഏപ്രിൽ - മേയിലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റ് ആയത് കൊണ്ട് തന്നെ വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും മുന്നിലുള്ള പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയാവും ബജറ്റ്.
2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അരുൺ ജെയ്റ്റിലി 2014 - 2015 മുതൽ 2018 - 19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിരുന്നു. ജെയ്റ്റിലിയുടെ അനാരോഗ്യം കാരണം മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയൽ 2019 - 20 ലെ ഇക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
2019 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം നിർമല സീതാരാമൻ ധന്യകാര്യ വകുപ്പിന്റെ ചുമതലയിലേക്ക് എത്തി. 1970 - 71 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരിപ്പിച്ച ഇന്ദിരാ ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിർമലാ സീതാരാമൻ മാറി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications