Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഉറങ്ങുമ്പോൾ ഭർത്താവ് ആ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, അന്ന് വീട്ടിൽ നിന്നിറങ്ങി': രമ്യ പറയുന്നു

ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും തുറന്നുപറയാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ജോഷ് ടോക്ക്‌സ്. നിരവധി പേരാണ് തങ്ങളുടെ കയ്‌പ്പേറിയ ജീവിതാനുഭവങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമൊക്കെ ജോഷ് ടോക്ക്‌സിലൂടെ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ജോഷ് ടോക്ക് പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും യോഗ ഇന്‍സ്ട്രക്ടറുമായ രമ്യ കൃഷ്ണയാണ് തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികളെ കുറിച്ച് തുറന്നുപറയുന്നത്.

1

17ാം വയസില്‍ വിവാഹം കഴിഞ്ഞ രമ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ സിംഗിള്‍ പാരന്റായ രമ്യയ്ക്ക് ഒമ്പത് വയസുള്ള മകനുണ്ട്. വിവാഹ ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ചാണ് രമ്യ തുറന്നുപറയുന്നത്. രമ്യയുടെ വാക്കുകളിലേക്ക്...

2

'ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ കര്‍ണാടകയിലെ കൂര്‍ഖ് എന്ന ജില്ലയിലാണ്. ബിലോ പോവര്‍ട്ടി കുടുംബമായതിനാല്‍ ചെറിയ പ്രായത്തില്‍ എടുത്തുപറയാന്‍ പ്രത്യേകിച്ച് ഓര്‍മ്മകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു സിനിമ കാണാന്‍, ഒരു യാത്ര പോകാന്‍, ഒരു നല്ല ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാന്‍ വളര്‍ന്നുവന്നത്.

3

ആ നാടും നാട്ടിലുള്ള ആള്‍ക്കാരുമായിരുന്നു എന്റെ ലോകം. 17 ാം വയസില്‍ ഒരു പ്രണയത്തിലൂടെ എന്റെ വിവാഹം കഴിഞ്ഞു. പ്ലസ് ടു പഠിക്കുന്ന സമയത്ത് രണ്ട് പേര്‍ തമ്മില്‍ ഇഷ്ടത്തിലാകുന്നു, അത് വൈകാതെ തന്നെ അത് വീട്ടുകാര്‍ അറിഞ്ഞു. എന്നാല്‍ എന്റെ വീട്ടില്‍ അത് സമ്മതിച്ചിരുന്നില്ലെന്ന് രമ്യ പറയുന്നു.

4

ആ സമയത്ത് ഞാനും നോ പറഞ്ഞിരിക്കുകയാണ്, അപ്പോഴാണ് പുള്ളിക്കാരന്‍ ആത്മഹത്യ കുറിപ്പൊക്കെ കൊണ്ടുവന്ന് എന്നെ ഇമോഷണലി ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. ഞാന്‍ വിവാഹം ചെയ്തില്ലെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യും. എന്നെ ഒരുപാട് ഇഷ്ടമാണ്, നന്നായി നോക്കിക്കോളും പഠിപ്പിക്കാമൊന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുന്നു.

5

അങ്ങനെ ഇത് നാട്ടുകാര്‍ അറിഞ്ഞു, വീട്ടുകാര്‍ക്ക് നാണേേക്കടായി. അവസാനം പുള്ളിക്കാരന് തന്നെ എന്നെ കല്യാണം കഴിപ്പിച്ചു. പഠിക്കുന്ന സമയത്ത് എന്റെ ലക്ഷ്യം ഇതായി മാറണമെന്നൊന്നും എനിക്കില്ലായിരുന്നു. പക്ഷേ, എനിക്ക് പഠിക്കണം, പഠിച്ച് എന്തെങ്കിലും ജോലിക്ക് പോകണം. ഇന്‍ഡിപെന്റന്റ് ആകണം എന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞതിന് ശേഷം എല്ലാം മാറിമറിഞ്ഞെന്ന് രമ്യ പറഞ്ഞു.

6

സ്ത്രീധനം ഒന്നും തന്നില്ലെന്ന് പറഞ്ഞ് അമ്മായിയമ്മ ആയിരുന്നു ആദ്യം തുടങ്ങിയത്. അമ്മായി അച്ഛനാണെങ്കില്‍ എന്നെ ഒരു വീട്ടുജോലിക്കാരിയാക്കി മാറ്റുകയായിരുന്നു. രാവിലെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കുക. രാത്രി പത്ത് മണിവരെ വീട്ടുജോലി ചെയ്യുക. ഇതായിരുന്നു എന്റെ ദിവസം. ഇതൊക്കെ എന്റെ ഭര്‍ത്താവിന് അറിയാമെങ്കിലും പുള്ളിക്കാരന്‍ ശാരീരികമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് എന്നോട് നന്നായി സംസാരിച്ചിരുന്നത്.

7

എനിക്ക് പതുക്കെ മനസിലായി എന്റെ ആഗ്രഹങ്ങള്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന്. ഒരു കുട്ടിയൊക്കെ ആകുന്ന സമയത്ത് എന്റെ ജീവിതത്തിലും സന്തോഷ നിമിഷങ്ങള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇതിനിടെ വീട്ടില്‍ എല്ലാ കുടുംബക്കാരും ഒത്തു കൂടിയപ്പോള്‍, മോനെ ഉറക്കുന്ന സമയത്ത് എന്നോടും ഉറങ്ങിപ്പോയി.

8

അന്ന് ഞാന്‍ മൂന്ന് മണിക്ക് ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കുട്ടി എന്റെ അടുത്ത് നിന്ന് കരയുകയാണ്, എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, എന്റെ ഭര്‍ത്താവ് ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒരേ മുറിയിലായിരുന്നു. പക്ഷേ, ഞാന്‍ ഇക്കാര്യം അറിഞ്ഞില്ല.

9

എനിക്കത് ഒരു ഷോക്കിംഗ് ആയിരുന്നു. ഇത് ആരോടും പോയി പറയാന്‍ പറ്റില്ലല്ലോ. ഇക്കാര്യം ഞാന്‍ പുള്ളിക്കാരനൊട് നേരിട്ട് ചോദിച്ചു. കുറച്ച് പോലും പേടിയില്ലാതെ മടിയില്ലാതെ ഞാന്‍ ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് എനിക്ക് മനസിലായത് പുള്ളിക്കാരന് വേറെ അഫയര്‍ ഉണ്ടായിരുന്നു എന്നത്. അത് കഴിഞ്ഞ് മൂന്ന മാസത്തോളം ഡിപ്രഷനിലായിരുന്നു. ആത്മഹത്യ ശ്രമം നടത്തിയെന്ന് രമ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+